പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത നടപടിയില്‍ ഇന്നും നിയമസഭയില്‍ പ്രതിഷേധം.. സഭ ഇന്നത്തേക്ക് പിരിഞ്ഞു

പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത നടപടിയില്‍ ഇന്നും നിയമസഭയില്‍ പ്രതിഷേധം. പ്രതിഷേധത്തെ തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു. വെറും ഒന്‍പത് മിനിട്ടാണ് സഭ ഇന്ന് ചേര്‍ന്നത്.
ചോദ്യോത്തര വേള ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം മുദ്രാവാക്യങ്ങളുയര്‍ത്തി പ്രതിഷേധിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സംഭവങ്ങളില്‍ വാദി പ്രതിയായ പോലെയെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
വാദികളായ ഏഴ് എംഎല്‍എമാര്‍ പ്രതികളായി എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. ഇതിനെതിരെയാണ് പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയത്.
ചോദ്യോത്തര വേളക്കിടയിലും പ്രതിപക്ഷം പ്രതിഷേധം തുടര്‍ന്നു. തുടര്‍ന്ന് സ്പീക്കര്‍ പ്രതിപക്ഷ നേതാവിന്റെ മൈക്ക് ഓഫാക്കി. പ്രതിഷേധ ദൃശ്യങ്ങള്‍ സഭാ ടിവിയില്‍ കാണിച്ചില്ല. പ്ലേക്കാര്‍ഡുമായി പ്രതിപക്ഷം നടുതളത്തില്‍ ഇറങ്ങി. പ്രതിപക്ഷം സഹകരിക്കാത്തത് നിരാശാജനകമാണെന്ന് സ്പീക്കര്‍ .
അതേസമയം, വാദികളായ ഏഴ് എംഎല്‍എമാര്‍ പ്രതികളായെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ പറഞ്ഞു . സഭ തിങ്കളാഴ്ച രാവിലെ 9ന് വീണ്ടും ചേരുന്നതാണ്.
https://www.facebook.com/Malayalivartha


























