കാട്ടാനയുടെ മുന്നില്‍പ്പെട്ട ദമ്പതികള്‍ക്ക് ബൈക്കില്‍ നിന്ന് വീണ് പരുക്ക്... റബര്‍ ടാപ്പിങ്ങിന് പോയ ദമ്പതികള്‍ക്കാണ് പരുക്കേറ്റത്

കാട്ടാനയുടെ മുന്നില്‍പ്പെട്ട ദമ്പതികള്‍ക്ക് ബൈക്കില്‍ നിന്ന് വീണ് പരുക്കേറ്റു. റബര്‍ ടാപ്പിങ്ങിന് പോയ ദമ്പതികള്‍ക്കാണ് പരിക്കേറ്റത്. കാരിക്കുളം സ്വദേശികളായ അഷ്റഫ്, നസിയ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
രാവിലെ അഞ്ചരയോടെ പാലപ്പിള്ളിയിലാണ് സംഭവം നടന്നത്. റോഡ് മുറിച്ചുകടക്കുന്ന കാട്ടാനയുടെ മുന്നില്‍ ദമ്പതികള്‍ അകപ്പെടുകയായിരുന്നു. നിയന്ത്രണംവിട്ട ബൈക്കില്‍ നിന്ന് വീണാണ് ഇരുവര്‍ക്കും പരിക്കേറ്റത്.
ഈസമയം അതുവഴി വന്ന മറ്റു യാത്രക്കാര്‍ ഇരുവരെയും സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. വേനല്‍ കടുത്തതോടെ പാലപ്പിള്ളിയിലെ ജനവാസകേന്ദ്രത്തില്‍ കാട്ടാന ഇറങ്ങുന്നത് പതിവ് സംഭവമായിരിക്കുന്നത്.
"
https://www.facebook.com/Malayalivartha


























