സ്വർണ്ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന്റെ പരാതിയിൽ ആക്ഷൻ ഒടിടി സിഇഒ വിജേഷ് പിള്ള ഇന്ന് കർണാടക പൊലീസിന് മുന്നിൽ; കുറ്റകരമായ ഭീഷണിപ്പെടുത്തൽ വകുപ്പ് ചുമത്തിയാണ് വിജേഷിനെതിരെ പൊലീസ് കേസ് എടുത്തത്

മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ ആരോപണങ്ങൾ പിൻവലിക്കാൻ വിജേഷ് പിള്ള പറഞ്ഞുവെന്ന സ്വപ്ന സുരേഷിന്റെ പരാതിയിൽ ഇന്ന് നിർണായക ദിനം. സ്വർണ്ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന്റെ പരാതിയിൽ ആക്ഷൻ ഒടിടി സിഇഒ വിജേഷ് പിള്ള ഇന്ന് കർണാടക പൊലീസ് മുൻപാകെ ഹാജരാകും. ബെംഗളൂരു കെ.ആർ.പുരം പൊലീസ് സ്റ്റേഷനിൽ 11 മണിയോടെ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത് .
വിജേഷ് അദ്ദേഹത്തിന്റെ വക്കീലിനോടൊപ്പമാണ് എത്തുന്നത് . കുറ്റകരമായ ഭീഷണിപ്പെടുത്തൽ വകുപ്പ് ചുമത്തിയാണ് വിജേഷിനെതിരെ പൊലീസ് കേസ് എടുത്തത്. കഴിഞ്ഞ ദിവസം ഹാജരാകാനുള്ള നോട്ടീസ് വാട്സാപ് വഴി അയച്ചിരുന്നു . പക്ഷേ വിജേഷ് അത് സ്വീകരിച്ചില്ലെന്ന് കർണാടക പൊലീസ് പറഞ്ഞിരുന്നു. എന്നാൽ ഇന്നലെയോടെ താൻ നേരിട്ട് ഹാജരാകും എന്ന് വിജേഷ് മാധ്യമങ്ങളോട് അറിയിച്ചു.
കഴിഞ്ഞ ദിവസം ഈ കേസിൽ സ്വപ്ന മൊഴി കൊടുത്തിരുന്നു. മൊഴി നൽകാൻ പോലീസ് സ്റ്റേഷനിൽ സ്വപ്ന സുരേഷ് രാവിലെ എത്തിയിരുന്നു . ഡിസിപി അടക്കമാണ് മൊഴിയെടുത്തത്. എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് ശേഷം ആദ്യമായിട്ടാണ് മൊഴിയെടുക്കനായി എത്തിയിരിക്കുന്നത്. വൈറ്റ് ഫീൽഡ് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള കെ ആർ പുരം സ്റ്റേഷനിലാണ് സ്വപ്ന വിജേഷിനെതിരെ പരാതി കൊടുത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha


























