കേസ് എടുക്കുന്ന കാര്യത്തിൽ ഇത് വരെ തീരുമാനമായിട്ടില്ല; ഇപ്പോൾ നടക്കുന്നത് പ്രാഥമിക പരിശോധനയാണ്; സ്വപ്നയ്ക്കെതിരെ ക്രൈംബ്രാഞ്ചിൽ കൊടുത്ത പരാതിയിൽ വിജേഷ് പിള്ളയുടെ മൊഴിയെടുത്തു; കണ്ണൂരിലെ വീട്ടിലെത്തിയാണ് ക്രൈംബ്രാഞ്ച് മൊഴിയെടുത്തത്

പുതിയ വെളിപ്പെടുത്തലുകളുടെയും ആരോപണങ്ങളുടെയും അടിസ്ഥാനത്തിൽ സ്വപ്നയ്ക്കെതിരെ വിജേഷ് പിള്ള ക്രൈംബ്രാഞ്ചിൽ പരാതി കൊടുത്തിരുന്നു. ഈ കേസിൽ കഴിഞ്ഞ ദിവസം നിർണായകമായ നീക്കം ക്രൈംബ്രാഞ്ച് നടത്തിയിരുന്നു. സ്വപ്നയ്ക്കെതിരായ പരാതിയിൽ ക്രൈംബ്രാഞ്ച് വിജേഷ് പിള്ളയുടെ മൊഴി എടുത്തിരിക്കുകയാണ്. ബുധനാഴ്ച്ച വിജേഷിൻറെ കണ്ണൂരിലെ വീട്ടിലെത്തിയാണ് ക്രൈം ബ്രാഞ്ച് മൊഴി എടുത്തത്.
ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പറയുന്നത് കേസ് എടുക്കുന്ന കാര്യത്തിൽ ഇത് വരെ തീരുമാനമായിട്ടില്ലെന്നാണ്. ഇപ്പോൾ നടക്കുന്നത് പ്രാഥമിക പരിശോധനയാണെന്നും അവർ പറഞ്ഞു . സ്വപ്ന തന്നെ ബ്ലാക്ക് മെയിൽ ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് വിജേഷ് പരാതി കൊടുത്തത്. നമുക്കറിയാം ഈ ഇടക്കായിരുന്നു സ്വപ്ന നിർണായകമായ പല വെളിപ്പെടുത്തലുകളും നടത്തിയത്.
അതായത് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ഇടനിലക്കാരനെന്ന നിലയിൽ തന്നെ സമീപിച്ചുവെന്നും പണം വാഗ്‌ദനം ചെയ്തുമെന്നുമാണ് വിജേഷ് പിള്ളയ്ക്കെതിരെ സ്വപ്ന ആരോപിച്ചത്. ഈ ആരോപണങ്ങൾ ശക്തമായതോടെ സ്വപ്ന ബെംഗളുരുവിലെ കെ ആർ പുര പൊലീസ് സ്റ്റേഷനിൽ പരാതി കൊടുക്കുകയും ചെയ്തു. 30 കോടി രൂപ നൽകാമെന്നും കൈയ്യിലുള്ള മുഴുവൻ തെളിവുകളും നശിപ്പിച്ച് കുടുംബത്തോടൊപ്പം നാടുവിടണമെന്നുമാണ് വിജേഷ് തന്നെ ഭീഷണിപ്പെടുത്തിയതെന്നാണ് സ്വപ്ന ആരോപിച്ചത്.
പിന്നാലെ വിജേഷും സ്വപ്നയ്ക്കെതിരെ ക്രൈംബ്രാഞ്ചിൽ പരാതി കൊടുക്കുകയായിരുന്നു. വിജേഷ് പിള്ളയുടെ പരാതിയിൽ ക്രൈം ബ്രാഞ്ച് സ്വപ്നയ്ക്കെതിരെ കേസെടുത്തിരുന്നു. കേസെടുത്തതോടെ സ്വപ്ന ആ വിഷയത്തിൽ പ്രതിക്കരിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha


























