Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

മുഖ്യമന്ത്രി പാര്‍ട്ടിക്കാരോട് കാണിക്കുന്ന ദാര്‍ഷ്ട്യവും വിരട്ടലും പ്രതിപക്ഷത്തിനോട് വിലപ്പോവില്ലെന്നാണ് കഴിഞ്ഞ ദിവസം സഭയില്‍ നടന്ന സംഭവങ്ങള്‍ വെളിവാക്കുന്നത്. ലൈഫ് മിഷനില്‍ കോഴ ഇടപാടുകള്‍ നടന്നിട്ടുണ്ടെന്ന് അന്വേഷണ ഏന്‍സികള്‍ ഒന്നിലേറെ തവണ അക്കമിട്ട് പറഞ്ഞിട്ടും ഞാനൊന്ന്മറിഞ്ഞീലേ നാമനാരായണ എന്ന ഭാവത്തില്‍ മൗനത്തിന്റെ വാതായനത്തില്‍ ഒളിച്ചിരിക്കുന്ന മുഖ്യനെ പുകച്ച് പുറത്തു ചാടിക്കാന്‍ വീണ്ടും മുന്‍ എംഎല്‍എ അനില്‍ അക്കര രംഗത്തിറങ്ങിയിരിക്കുന്നു.

17 MARCH 2023 01:18 PM IST
മലയാളി വാര്‍ത്ത

ലൈഫ് മിഷന്‍ കോഴക്കേസില്‍ വളരെ വിവാദമായ വഴിതിരിവുകളാണുണ്ടായിരിക്കുന്നത്. കോഴ ഇടപാടില്‍ നിയമസഭയില്‍ മറുപടി പറയാതെ പൊറാട്ട് നടാകം കളിച്ച് മുങ്ങിയ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനും ഉത്തരവാദിത്വപ്പെട്ട ഇടങ്ങളില്‍ മറുപടി പറയേണ്ടി വരും. മുഖ്യമന്ത്രി പാര്‍ട്ടിക്കാരോട് കാണിക്കുന്ന ദാര്‍ഷ്ട്യവും വിരട്ടലും പ്രതിപക്ഷത്തിനോട് വിലപ്പോവില്ലെന്നാണ് കഴിഞ്ഞ ദിവസം സഭയില്‍ നടന്ന സംഭവങ്ങള്‍ വെളിവാക്കുന്നത്. ലൈഫ് മിഷനില്‍ കോഴ ഇടപാടുകള്‍ നടന്നിട്ടുണ്ടെന്ന് അന്വേഷണ ഏന്‍സികള്‍ ഒന്നിലേറെ തവണ അക്കമിട്ട് പറഞ്ഞിട്ടും ഞാനൊന്ന്മറിഞ്ഞീലേ നാമനാരായണ എന്ന ഭാവത്തില്‍ മൗനത്തിന്റെ വാതായനത്തില്‍ ഒളിച്ചിരിക്കുന്ന മുഖ്യനെ പുകച്ച് പുറത്തു ചാടിക്കാന്‍ വീണ്ടും മുന്‍ എംഎല്‍എ അനില്‍ അക്കര രംഗത്തിറങ്ങിയിരിക്കുന്നു.

ലൈഫ് മിഷന്‍ കോഴയിടപാട് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് നേതാവും മുന്‍ ഐംഎല്‍എയുമായ അനില്‍ അക്കര സിബിഐയ്ക്ക് പരാതി നല്‍കി. ഇടപാട് സംബന്ധിച്ച് ലൈഫ് മിഷന്‍ സിഇഒ, തദ്ദേശ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കൈമാറിയ കത്തുള്‍പ്പെടെയുള്ള രേഖകള്‍ സഹിതമാണ് പരാതി നല്‍കിയത്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ അറസ്റ്റ് ചെയ്ത ഘട്ടത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കോടതിയില്‍ നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടും കൈമാറി. ലൈഫ് മിഷന്‍ ഇടപാടിലെ ഗൂഢാലോചനയില്‍ മുഖ്യമന്ത്രി പങ്കാളിയാണെന്ന് തെളിയിക്കുന്നതാണ് രേഖകളെന്നും ഈജിപ്ഷ്യന്‍ പൗരന്‍ ഖാലിദ് കടത്തിയ ഡോളര്‍ മുഖ്യമന്ത്രിക്കുള്‍പ്പെടെ ലഭിച്ച അഴിമതി പണമാണെന്നും പരാതിയില്‍ പറയുന്നു.

വിദേശ നാണയ വിനിമയ ചട്ടത്തിന് പുറമേ അഴിമതി നിരോധന നിയമപ്രകാരവും കേസെടുക്കണം, മുഖ്യമന്ത്രിയെ ചോദ്യം ചെയ്ത് തെളിവുകള്‍ ശേഖരിച്ച് സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നീ ആവശ്യങ്ങളും പരാതിയില്‍ ഉന്നയിച്ചിട്ടുണ്ട്.വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്‌ള്ാറ്റ് അഴിമതിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശ സംഭാവന നിയന്ത്രണ നിയമം  ലംഘിച്ചെന്ന് അനില്‍ അക്കര നേരത്ത ആരോപണം  ഉന്നിച്ചിരുന്നു. ബന്ധപ്പെട്ട രേഖയും അനില്‍ പുറത്തുവിട്ടിരുന്നു. ലൈഫ് മിഷന്‍ സിഇഒ ആയിരുന്ന യു.വി.ജോസ് തദ്ദേശ ഭരണ സെക്രട്ടറിക്ക് അയച്ച കത്താണു പുറത്തുവിട്ടത്. ലൈഫ് മിഷനും യുഎഎഇയിലെ റെഡ് ക്രസന്റും തമ്മില്‍ ഒപ്പുവച്ച കരാറില്‍ വടക്കാഞ്ചേരിയില്‍ ഫ്‌ളാറ്റ്  നിര്‍മിക്കുമെന്നു പറയുന്നില്ലെന്ന രേഖയാണ് പുറത്തു വിട്ടിരുന്നത്.

തീരുമാനം താന്‍ പങ്കെടുത്ത യോഗത്തിലല്ലെന്നാണു മുഖ്യമന്ത്രി പറയുന്നത്. ഇതിനു ശേഷം നടന്ന യോഗത്തെക്കുറിച്ചാണു ലൈഫ് മിഷന്‍ സിഇഒ കത്തയച്ചിരിക്കുന്നത്. ഇതില്‍ പറയുന്നതു മുഖ്യമന്ത്രി അധ്യക്ഷത വഹിച്ച യോഗത്തിലെ തീരുമാനമെന്നാണ്. വടക്കാഞ്ചേരിയില്‍ നഗരസഭയുടെ സ്ഥലത്തു ഫ്‌ലാറ്റ് നിര്‍മിക്കാമെന്നും കരാര്‍ യുണിടാക്കിനു നല്‍കാമെന്നുമാണു യോഗത്തിലെ തീരുമാനം. വിദേശ ഫണ്ട് കേന്ദ്ര സര്‍ക്കാര്‍ വഴി മാത്രമേ സ്വീകരിക്കാനാകൂ എന്നാണു നിയമം.

ഹൈക്കോടതിയിലും സുപ്രീം കോടതിയിലും സിബിഐ അന്വേഷണം റദ്ദാക്കാനായി സര്‍ക്കാര്‍ നടത്തുന്ന കേസുകളില്‍ മുഖ്യമന്ത്രിയുടെ പങ്കു വ്യക്തമാക്കുന്ന രേഖ സമര്‍പ്പിക്കുമെന്നും അനില്‍ പറഞ്ഞു. സുപ്രീം കോടതിയില്‍ 2 തവണ കേസ് നീട്ടാന്‍ സര്‍ക്കാര്‍ അപേക്ഷ നല്‍കി. ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ വിജിലന്‍സ് അന്വേഷണം മുന്നോട്ടു പോകാത്തതിനു സിബിഐയെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്ത് വന്നിരുന്നു.സിബിഐയുടെ പക്കലുള്ള ചില അസ്സല്‍ രേഖകള്‍ ലഭിക്കാത്തതാണു തടസ്സമെന്നു മുഖ്യമന്ത്രി നിയമസഭയില്‍ നേരത്തെ പറഞ്ഞത്. എന്നാല്‍ സിബി ഐ ആവശ്യപ്പെട്ടിട്ട് രേഖകള്‍ വിജിലന്‍സ് കൈമാറുന്നില്ലെന്ന് സിബി ഐയും ആരോപിച്ചിരുന്നു.
അതേ സമയം മുന്‍മന്ത്രി എ.സി.മൊയ്തീന്‍ അനില്‍ അക്കരയ്‌ക്കെതിരെ നല്കിയ മാനനഷ്ടക്കേസിലും വഴിതരിവുണ്ടായിരിക്കുകയാണ്. അനില്‍ അക്കരയുടെ കൈവശം പണമില്ലാത്തതിനാല്‍ ലൈഫ് ഫ്‌ളാറ്റ് അഴിമതി കേസില്‍ അദ്ദേഹത്തോടു ചോദിച്ച മാനനഷ്ട പരിഹാരം ഒരു കോടിയില്‍നിന്നു 10.10 ലക്ഷം രൂപയാക്കി കുറച്ച് ് എ.സി.മൊയ്തീന്‍ എംഎല്‍എ കോടതിയില്‍ അപേക്ഷ തിരുത്തി സമര്‍പ്പിച്ചു. മന്ത്രിയായിരുന്ന മൊയ്തീനും അഴിമതിയില്‍ പങ്കുണ്ടെന്നു അനില്‍ അക്കര ആരോപിച്ചിരുന്നു. ഇതു പ്രസിദ്ധീകരിച്ചതിനു 3 പത്ര പ്രതിനിധികള്‍ക്ക് എതിരെയും മൊയ്തീന്‍ നോട്ടിസ് അയച്ചിരുന്നു. ഒരു വര്‍ഷത്തിനു ശേഷമാണ് അനിലിന്റെ കയ്യില്‍ പണമുണ്ടാകില്ലെന്നു മൊയ്തീന്‍ കണ്ടെത്തുന്നത്. 'പറയത്തക്ക സ്വത്തുവഹകളോ മുതലുകളോ പ്രതിക്കില്ല' എന്ന് മൊയ്തീന്‍ അയച്ച നോട്ടിസില്‍ പറയുന്നു. അതുകൊണ്ടുതന്നെ തുക അനില്‍ അക്കരയില്‍നിന്ന് ഈടാക്കാന്‍ ആകില്ലെന്നും നഷ്ടപരിഹാരം ഒരു കോടിക്കു പകരം 10.10 ലക്ഷം മതിയെന്നുമാണു പറയുന്നത്.

അനില്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ സ്വത്തു വിവരം സമര്‍പ്പിച്ചിട്ടുണ്ട്. അനിലിനു സ്വത്തില്ലെന്നത് എവിടെനിന്നു കിട്ടിയ വിവരമാണെന്നു നോട്ടിസില്‍ വ്യക്തമല്ല. മാത്രമല്ല, പറയത്തക്ക സ്വത്തില്ല എന്നാണ് മൊയ്തീന്‍ പറഞ്ഞിരിക്കുന്നത്. പറയത്തക്ക എന്നത് എത്രയാണെന്നും വ്യക്തമല്ല. സിബിഐക്കും വിജിലന്‍സിനും നല്‍കിയ പരാതിയില്‍ മൊയ്തീന് എതിരെയാണ് അനില്‍ അക്കര പ്രധാനമായും ആരോപണം ഉന്നയിച്ചിരിക്കുന്നത്.

ഒരു കോടി രൂപയ്ക്കുള്ള മാനനഷ്ടക്കേസില്‍ 8.18 ലക്ഷം രൂപ കോര്‍ട്ട് ഫീയും ലീഗല്‍ ബെനഫിറ്റ് ഫണ്ടായി ഒരു ലക്ഷവും കോടതിയില്‍ കെട്ടിവയ്ക്കണം. ഈ തുക മൊയ്തീന്‍ കോടതിയില്‍ നല്‍കിയിട്ടുണ്ട്. 10,10,000 രൂപയാകുമ്പോള്‍ ഒരു ലക്ഷം രൂപയാണു കോര്‍ട്ട് ഫീയായി നല്‍കേണ്ടത്.
 
ഇന്നലെ നിയമസഭയില്‍ ചോദ്യോത്തരവേള തടസ്സമില്ലാതെ നടന്നിരുന്നെങ്കില്‍ ലൈഫ് മിഷന്‍ അഴിമതിയുമായി ബന്ധപ്പെട്ട 3 ചോദ്യങ്ങള്‍ക്കാണു മുഖ്യമന്ത്രി ഉത്തരം നല്‍കേണ്ടിയികുന്നത്. മുഖ്യമന്ത്രിക്കെതിരെയുള്ള ആരോപണങ്ങള്‍ പിന്‍വലിച്ചാല്‍ 30 കോടി രൂപ നല്‍കാമെന്ന വാഗ്ദാനം ലഭിച്ചതായി സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ആരോപണമുന്നയിച്ച ശേഷം ആദ്യമായാണു ലൈഫ് മിഷന്‍ സംബന്ധിച്ച ചോദ്യം സഭയില്‍ മുഖ്യമന്ത്രി നേരിടേണ്ടിയിരുന്നത്. ഈ സാഹചര്യത്തിലാണോ ഇന്നലെ നിസ്സാര ന്യായം നിരത്തി സ്പീക്കറെ കരുവാക്കി പ്രകോപനം സൃഷ്ടിച്ചതെന്ന സംശയവും പ്രതിപക്ഷ നിരയില്‍ ശ്ക്തമാണ്.

ലൈഫ് പദ്ധതിക്കായി റെഡ് ക്രസന്റിന്റെ സഹായം സ്വീകരിക്കാന്‍ ധാരണാപത്രം ഒപ്പിട്ടതു മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെ തീരുമാനപ്രകാരമാണോ എന്നതാണ് ആദ്യത്തെ ചോദ്യം. യോഗത്തിന്റെ മിനിറ്റ്‌സും തീരുമാനങ്ങളും എ.പി.അനില്‍കുമാറിന്റെ ചോദ്യത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ലൈഫ് പദ്ധതിക്കു വിദേശസഹായം സ്വീകരിച്ചതിനെക്കുറിച്ചും ഇതിനു കേന്ദ്രാനുമതിയുണ്ടായിരുന്നോ എന്നതിനെക്കുറിച്ചും അന്‍വര്‍ സാദത്തിന്റെ ചോദ്യമാണു രണ്ടാമത്തേത്. റെഡ് ക്രസന്റില്‍നിന്നു സഹായം സ്വീകരിക്കുന്നതിനു യുഎഇ കോണ്‍സുലേറ്റ് ജനറലും ജീവനക്കാരുമായി മുഖ്യമന്ത്രി ഔദ്യോഗിക വസതിയില്‍ ചര്‍ച്ച നടത്തിയോ എന്ന കെ.കെ.രമയുടെ ചോദ്യവുമുണ്ട്. കഴിഞ്ഞയാഴ്ചയും മുഖ്യമന്ത്രി ചോദ്യത്തിനു മറുപടി നല്‍കിയിരുന്നെങ്കിലും ലൈഫ് മിഷനിലെ വിജിലന്‍സ് അന്വേഷണവുമായി ബന്ധപ്പെട്ട ചോദ്യം മാത്രമാണുണ്ടായിരുന്നത്.

ലൈഫ് മിഷന്‍ ചോദ്യം സഭയില്‍ വരുമ്പോള്‍ പ്രകോപനപരമായ പല ഉപചോദ്യങ്ങളും പ്രതിപക്ഷത്തുനിന്നുണ്ടാകാന്‍ സാധ്യതയുണ്ട്. സ്പീക്കറുടെ നടപടിയിലും എംഎല്‍എമാരെ കയ്യേറ്റം ചെയ്തതിലും പ്രതിഷേധിച്ച് ഇന്നലെ പ്രതിപക്ഷം ചോദ്യോത്തര വേള ബഹിഷ്‌കരിക്കുകയോ ബഹളമുണ്ടാക്കുകയോ ചെയ്താല്‍ ചോദ്യത്തിനു മുഖ്യമന്ത്രി നേരിട്ടു സഭയില്‍ ഉത്തരം നല്‍കേണ്ടിവരില്ലെന്നറിയാമായിരുന്നു. ഉപചോദ്യങ്ങളും ഒഴിവായി കിട്ടി. കഴിഞ്ഞയാഴ്ച ലൈഫ് മിഷന്‍ വിഷയത്തില്‍ മുഖ്യമന്ത്രിയും മാത്യു കുഴല്‍നാടന്‍ എംഎല്‍എയും പൊരിഞ്ഞ വാക്ക് പോരാണ് നടന്നത്. വികാര വിക്ഷോഭത്തോടെ മുഖ്യമന്ത്രി സഭയില്‍ പ്രതികരിക്കുന്നതും കണ്ടിരുന്നു. എന്നാല്‍ അത്തരമൊരു സാഹചര്യം ഉണ്ടാകാതിരിക്കാനായി ആസൂത്രിതമായി നടത്തിയ നടപടികളായിരുന്നു വാച്ച് ആന്റ് വാഡ് ആക്രമണവും തുടര്‍ന്നുള്ള സഭപിരിച്ചുവിടലും എന്ന് അനുമാനിക്കുന്നു.

സഭയില്‍ നടന്ന അക്രമത്തില്‍ പ്രതിപക്ഷത്തെ കെ.കെ.രമ ഉള്‍പ്പടെയുള്ളവര്‍ക്കാണ് പരിക്കേറ്റത്. എന്നിട്ടും കേസില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത് പ്രതിപക്ഷത്തിനെതിരെയാണ്. വാച്ച് ആന്റ് വാഡും, മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളും എംഎല്‍എമാരും പ്രതിപക്ഷ ബഹളത്തിനിടയിലേയ്ക്ക് തള്ളിക്കയറിയാണ് വിഷയം ഉണ്ടാക്കിയതെന്നാണ് പ്രതിപക്ഷ ആരോപണം. കക്ഷി നേതാക്കളുടെ യോഗത്തില്‍ മുഖ്യനും പ്രതിപക്ഷ നേതാവും തമ്മില്‍ നേര്‍ക്ക് നേര്‍ ഏറ്റുമുട്ടിയതില്‍ നിന്നും സംഭവം ദിവസങ്ങളിലും കലുഷിതമായി മാറുമെന്ന മുന്നറിയിപ്പാണ് നല്കുന്നത്. നിയമസഭയില്‍ ഉത്തരം തേടേണ്ട ചോദ്യങ്ങളുടെ ഭാവിയും ്അവതാളത്തിലാകും. ഭരണ പക്ഷം വിട്ടുവീഴ്ചയ്ക്ക് തയ്യാറാകില്ലെന്നും സഭയില്‍ നിന്നും പ്രതിപക്ഷം ഒഴിഞ്ഞു പോകണമെന്നും അഭിപ്രായമുള്ളവരാണ്.

ഭരണപക്ഷത്തിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും ആഗ്രഹങ്ങള്‍ക്കനുസരിച്ച് സ്പീക്കര്‍ എ.എന്‍.ഷംസീറും കൂടി ഉള്‍പ്പെട്ടതോടെ പ്രതിപക്ഷം തികച്ചും ഒറ്റപ്പെട്ടു പോയി. സ്പീക്കര്‍ മുഖ്യനെ സുരക്ഷിതമായി പ്രതിപക്ഷ ചോദ്യാക്രമണത്തില്‍ നിന്നും രക്ഷപ്പെടുത്തുകയായിരുന്നു. ലൈഫ് മിഷന്‍ പദ്ധതിയെ കുറിച്ച് ഭരണപക്ഷം നടത്തുന്ന ഒളിച്ചു കളികള്‍ കൂടുതല്‍ അഴിമതിയുടെ കഥകള്‍ മറനീക്കി പുറത്തു കൊണ്ടു വരികയാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (2 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (2 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (3 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (3 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (4 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (5 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (5 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (5 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (5 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (6 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (6 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (6 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (6 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (6 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (6 hours ago)

Malayali Vartha Recommends