Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

റിയാസിൻ്റെ അഡാർ നീക്കം...പ്രതിപക്ഷവുമായി ഒത്തുകളി..എ.എൻ.ഷംസീറിനെ നീക്കം ചെയ്യാൻ തീരുമാനം..പ്രതിപക്ഷത്തിനെതിരെ സ്പീക്കർ കർശന നിലപാട് എടുത്തത് പിണറായിയുടെ ആവശ്യപ്രകാരം..

17 MARCH 2023 01:58 PM IST
മലയാളി വാര്‍ത്ത

സ്പീക്കർ ഷംസീറിന് മന്ത്രി റിയാസ് പണി കൊടുത്തു. പ്രതിപക്ഷവുമായി ഒത്തുകളിക്കാനാണ് നീക്കമെങ്കിൽ എ.എൻ.ഷംസീറിനെ നീക്കം ചെയ്യുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് അദ്ദേഹത്തിൻ്റെ വിശ്വസ്തരെ അറിയിച്ചതായി വിവരം ലഭിച്ചു. റിയാസിൻ്റെ ഭീഷണിയിൽ ഷംസീർവീണിട്ടില്ലെങ്കിലും പ്രതിപക്ഷത്തെ കർശനമായി നേരിടാൻ ഷംസീർ തീരുമാനിച്ചു. ഇല്ലെങ്കിൽ കസേര തെറിക്കുമെന്ന് അദ്ദേഹത്തിനറിയാം.നിയമസഭയിൽ പ്രതിപക്ഷത്തിനെതിരെ സ്പീക്കർ കർശന നിലപാട് എടുത്തത് പിണറായിയുടെ ആവശ്യപ്രകാരമാണെന്നാണ് സൂചന. എ.എൻ.ഷംസീർ സ്പീക്കറായ ശേഷം പ്രതിപക്ഷത്തോട് മൃദു സമീപനം സ്വീകരിക്കുകയാണെന്ന ധാരണയാണ് മുഖ്യമന്ത്രിക്കുള്ളത്.മന്ത്രി മുഹമ്മദ് റിയാസാണ് ഷംസീറിനെതിരെ അതിശക്തമായി രംഗത്തുള്ളത്. മന്ത്രി റിയാസിൻ്റെ വാശി കാരണമാണ് മുഖ്യമന്ത്രി സ്പീക്കർക്കെതിരെ നിരന്തരമായി നീങ്ങുന്നത്. സ്പീക്കർ വിളിച്ചു ചേർത്ത യോഗത്തിൽ മുഖ്യമന്ത്രി സ്പീക്കറുടെ അധികാരങ്ങൾ കവർന്നെടുത്ത അപൂർവ കാഴ്ചയും നിയമസഭയിലുണ്ടായി.

 

തോന്നിയ പടി അടിയന്തരപ്രമേയങ്ങൾ അവതരിപ്പിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിന് താക്കീത് നൽകി. സ്പീക്കറുടെ സാന്നിധ്യത്തിലായിരുന്നു താക്കീത്. അടിയന്തര പ്രമേയം പൂർണമായും സ്പീക്കറുടെ അധികാര പരിധിയിൽ വരുന്ന കാര്യമാണ്. എന്നിട്ടും സ്പീക്കറുടെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി സ്പീക്കറുടെ അധികാരം കവർന്നത് സ്പീക്കർക്ക് നോക്കിയിരിക്കാൻ മാത്രമേ കഴിഞ്ഞുള്ളു. മുഖ്യമന്ത്രിയുടെ താക്കീതിനെ അതിശക്തമായി പ്രതിപക്ഷ നേതാവ് നേരിട്ടപ്പോൾ സ്പീക്കർ മിണ്ടാതിരുന്നു.. യഥാർത്ഥത്തിൽ സ്പീക്കറെ നോക്കുകുത്തിയാക്കി കൊണ്ടാണ് മുഖ്യമന്ത്രി ഇടപെട്ടത്.എന്നാൽ സ്പീക്കർ എ.എൻ.ഷംസീർ പിണറായിയെ വഞ്ചിച്ചതായാണ് ചില സി പി എമ്മുകാർ പറയുന്നത്. സ്പീക്കറാക്കിയ പിണറായിയെ ഷംസീർ വഞ്ചിച്ചെന്നാണ് ആക്ഷേപം. പ്രതിപക്ഷവുമായി ചേർന്ന് ഷംസീർ പിണറായിക്കും അദ്ദേഹത്തിൻ്റെ സർക്കാരിനുമെതിരെ നീക്കം നടത്തുന്നതായാണ് ആരോപണം.നിയമസഭയിലെ സംഘർഷത്തിൽ ഭരണ - പ്രതിപക്ഷ എം എൽ എമാർക്കെതിരെ പൊലീസ് കേസെടുത്തതിന് പിന്നിലും മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള ഇടപെടൽ ഉണ്ടായിരുന്നു..

ചാലക്കുടി എം എൽ എ സനീഷ് കുമാർ നൽകിയ പരാതിയിൽ ഭരണപക്ഷ എം എൽ എമാരായ സച്ചിൻദേവ്, എച്ച് സലാം, ഡെപ്യൂട്ടി ചീഫ് മാർഷൽ മൊയ്തീൻ ഹുസൈൻ എന്നിവർക്കെതിരെയാണ് മ്യൂസിയം പൊലീസ് കേസെടുത്തിരിക്കുന്നത്.പന്ത്രണ്ട് പ്രതിപക്ഷ എം എൽ എമാർക്കെതിരെ വാച്ച് ആൻഡ് വാർഡും പരാതി നൽകിയിട്ടുണ്ട്. അൻവർ സാദത്ത്, റോജി എം ജോൺ, കെ കെ രമ, ഉമ തോമസ്, പി കെ ബഷീർ അടക്കമുള്ളവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പ്രതിപക്ഷ എം എൽ എമാർക്കെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയത്. എന്നാൽ ഭരണപക്ഷ എം എൽ എമാർക്കെതിരെ ജാമ്യം കിട്ടുന്ന വ്യവസ്ഥകളാണ് ഉൾപ്പെടുത്തിയത്. ഇങ്ങനെ സംഭവിച്ചിട്ടും സ്പീക്കർക്ക് ഒന്നും ചെയ്യാനായില്ല.സ്പീക്കറുടെ ഓഫീസിനു മുന്നിൽ കുത്തിയിരുന്ന് പ്രതിപക്ഷ എം എൽ എമാർ പ്രതിഷേധിച്ചിരുന്നു. സ്പീക്കർ എ എൻ ഷംസീറിന് സഭയിൽ നിന്ന് ഓഫീസിലേക്ക് വഴിയൊരുക്കാൻ വാച്ച് ആൻഡ് വാർഡ് ശ്രമിക്കുന്നതിനിടെ, തിരുവഞ്ചൂർ രാധാകൃഷ്ണനെ അഡി. ചീഫ് മാർഷൽ മൊയ്തീൻ ഹുസൈൻ തള്ളിയിടാൻ ശ്രമിച്ചതോടെയാണ് സംഘർഷമുണ്ടായത്.

 

കെകെ രമയെ ആറ് വാച്ച് ആൻഡ് വാർഡുമാർ തറയിലൂടെ വലിച്ചിഴച്ചു. മാത്യു കുഴൽനാടൻ, എം.വിൻസെന്റ്, സി.ആർ.മഹേഷ് അടക്കം നിരവധി എം.എൽ.എമാർക്ക് മർദ്ദനമേറ്റു. സംഘർഷത്തിൽ ഒൻപത് വാച്ച് ആൻഡ് വാർഡിനും പരിക്കേറ്റിരുന്നു.ഭരണ വിഷയങ്ങൾ ചൂണ്ടിക്കാണിക്കുന്നതിനു പകരം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വ്യക്തിപരമായി ആക്രമിക്കുകയാണെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞത് മുഖ്യമന്ത്രിക്ക് വേണ്ടിയാണ്.. അദ്ദേഹത്തിന് രാഷ്ട്രീയമായി മറുപടിയില്ലെങ്കിൽ വ്യക്തിപരമായി ആരോപണം ഉന്നയിക്കും. എൽഡിഎഫ് മന്ത്രിമാർ പ്രതിപക്ഷ നേതാവിന്റെ വാലാട്ടികളല്ല. പ്രതിപക്ഷ നേതാവിന്റെ താളത്തിനൊത്ത് തുള്ളുന്നവരുമല്ല.പ്രതിപക്ഷ നേതാവിനെ പ്രീതിപ്പെടുത്തി മന്ത്രിപ്പണി എടുക്കാം എന്ന നിലവാരത്തിലേക്ക് മന്ത്രിമാർ താഴ്ന്നിട്ടില്ല. എല്ലാം താനാണ് എന്ന ഭാവമാണ് പ്രതിപക്ഷനേതാവിന്. 25 വർഷം എംഎൽഎ ആകുന്നതല്ല ഏറ്റവും വലിയ അംഗീകാരം. എത്രയോ ആളുകൾ സ്ഥാനമാനങ്ങളില്ലാതെ രാഷ്ട്രീയത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. സ്വന്തം പാർട്ടിപോലും പ്രതിപക്ഷ നേതാവിന്റെ താൻ പ്രമാണിത്തം അംഗീകരിക്കുന്നില്ല.

 

2021ൽ പ്രതിപക്ഷ നേതാവ് ആരാകണമെന്ന് കേന്ദ്ര നേതൃത്വം ചോദിച്ചപ്പോൾ 21 കോൺഗ്രസ് എംഎൽഎമാരിൽ നാലുപേർ മാത്രമാണ് പ്രതിപക്ഷ നേതാവിനെ പിന്തുണച്ചത്. മറ്റുള്ളവർ രമേശ് ചെന്നിത്തലയുടെ പേരാണ് പറഞ്ഞത്. എന്നിട്ടും അദ്ദേഹം പ്രതിപക്ഷ നേതാവായി. ആ ഭാഗ്യം കിട്ടിയതിന്റെ ഭാഗമായാണ് ഇത്തരം ആരോപണം ഉന്നയിക്കുന്നത്. ആർഎസ്എസുമായി പ്രതിപക്ഷ നേതാവിന് അന്തർധാരയുണ്ട്. മാധ്യമങ്ങളിൽ വാർത്ത വരുത്താനുള്ള സമരങ്ങൾ മാത്രമാണ് പ്രതിപക്ഷം നടത്തുന്നത്. ബിജെപിയുമായി ഒത്തുതീർപ്പില്ലെന്ന് സ്ഥാപിക്കാനാണ് ഷോട്ടോഷൂട്ട് സമരങ്ങളെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. പ്രതിപക്ഷ നേതാവിനെ വ്യക്തിപരമായി ആക്രമിക്കുമ്പോൾ റിയാസ് ലക്ഷ്യമിടുന്നത് ഷംസീറിനെയാണ്.കാരണം അന്ന് ഷംസീർ പ്രതിപക്ഷത്തിനൊപ്പമായിരുന്നു. സതീശനുമായി ഷംസീർ ഏറെ അടുപ്പം പുലർത്തുന്നുണ്ട്.നിയമസഭയിലെ രംഗങ്ങൾ എങ്ങനെയാണ് മാധ്യമങ്ങളിൽ വന്നതെന്ന് മുഖ്യമന്ത്രി സ്പീക്കറോട് ചോദിച്ചിരുന്നു. ഇതിന് മറുപടി നൽകാൻ സ്പീക്കർക്ക് കഴിഞ്ഞില്ല. എം എൽ എ മാർ മൊെബെൽ ഫോണിൽ രംഗങ്ങൾ പകർത്തിയെന്നാണ് സ്പീക്കർ പറയുന്നത്.

 

നിയമസഭയില്‍ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്തു പുറത്തുവിട്ടതിനെതിരെ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ രംഗത്തെത്തി. സഭയ്ക്കകത്തു ദുശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യാന്‍ പാടില്ലെന്നു പറഞ്ഞിട്ടും എന്താണു സംഭവിച്ചതെന്നു സ്പ്ക്കര്‍ ചോദിച്ചു. മൊബൈലില്‍ ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്തു പുറത്തേക്കുവിട്ടു. അങ്ങനെയെങ്കില്‍ മൊബൈല്‍ ഫോണിനകത്തുള്ള റെക്കോര്‍ഡിങ്ങും ബ്ലോക്ക് ചെയ്യാനുള്ള സിസ്റ്റം അഡ്വാന്‍സ്ഡാണ്. ആ നിലയിലേക്ക് കടുത്ത നടപടികളിലേക്കു ഞങ്ങള്‍ പോയിട്ടില്ല. - സ്പീക്കര്‍ പറഞ്ഞു.അതേസമയം മാധ്യമങ്ങള്‍ക്കു കയറാന്‍ കഴിയാത്ത നിയമസഭയില്‍ സഭാ ടിവി പ്രതിപക്ഷ പ്രതിഷേധങ്ങള്‍ പൂര്‍ണമായി മറച്ചുവച്ച് പ്രതിപക്ഷ നേതാവ് സംസാരിക്കുമ്പോള്‍ പോലും മന്ത്രിമാരുടെ മുഖമാണ് കാണിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. സ്പീക്കര്‍ പല പ്രാവശ്യം പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല.ആ സാഹചര്യത്തില്‍ സഭയില്‍ നടക്കുന്ന കാര്യങ്ങള്‍ പുറത്തുവരണം. അല്ലെങ്കില്‍ ജനങ്ങള്‍ തെറ്റിദ്ധരിക്കും. ഏകപക്ഷീയമായി ഭരണകക്ഷിക്കു വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന സഭാ ടിവിയാണ്. അതിനോട് ഒരു കാരണവശാലും യോജിക്കാന്‍ കഴിയില്ല. അപ്പോള്‍ ഇവിടെ നടക്കുന്ന കാര്യങ്ങള്‍ ജനങ്ങളിലേക്കു എത്തിക്കാനുള്ള മാര്‍ഗങ്ങള്‍ ഞങ്ങള്‍ സ്വീകരിക്കും - സതീശന്‍ പറഞ്ഞു.


ലൈഫ് മിഷന്‍ കോഴക്കേസില്‍ നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് അനമുതി തേടിയ മാത്യു കുഴല്‍നാടനും മുഖ്യമന്ത്രിയും കൊമ്പുകോർക്കുമ്പോൾ ഷംസീർ പ്രതിപക്ഷത്തിനൊപ്പമായിരുന്നു.അന്ന് മുഖ്യമന്ത്രിയുടെ സമീപനം പതിവില്ലാത്തതായിരുന്നു. ഭരണകക്ഷി തന്നെ സഭ സ്തംഭിപ്പിക്കുന്ന സ്ഥിതിയായിരുന്നു. മുഖ്യമന്ത്രി ഒളിച്ചോടാൻ ആണ് ശ്രമിച്ചതെന്ന് അടിയന്തരപ്രനമേയത്തിന് അവതരണാനുമതി തേടിയ മാത്യു കുഴല്‍നാടന്‍ പറഞ്ഞു. എന്ത് വിഷയം ഉന്നയിച്ചാലും തടസപ്പെടുത്തുന്നു. മുഖ്യമന്ത്രിക്ക് മടിയിൽ കനം ഉണ്ട്. പറഞ്ഞത് പച്ചക്കള്ളം എന്ന് എന്നോടല്ല പറയേണ്ടത്. കോടതിയിൽ ആണ് പറയേണ്ടത്. പറഞ്ഞത് പിൻവലിച്ചു എന്ന് പറഞ്ഞിട്ടില്ല. ബാക്കി പറയാൻ വേണ്ടി മാറ്റി വെക്കുകയാണ് ചെയ്തത്. ബോധ്യം ഇല്ലാത്ത ഒരു കാര്യവും പ്രതിപക്ഷം ഉന്നയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു
ലൈഫ് മിഷൻ കോഴയിടപാടിൽ സഭയിൽ രൂക്ഷമായ ഭരണ-പ്രതിപക്ഷ പോര് ഉണ്ടായത് തികച്ചും അപ്രതീക്ഷിതമാണ് . അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ മാത്യു കുഴൽനാടൻ എംഎൽഎ, പിണറായിയും ശിവശങ്കറും കോൺസൽ ജനറലും സ്വപ്നയും ക്ലിഫ് ഹൗസിൽ യോഗം ചേർന്നുവെന്ന് സ്വപ്ന പറഞ്ഞതായി സഭയിൽ ആരോപിച്ചു. പിന്നാലെ ക്ഷോഭിച്ച് എഴുന്നേറ്റ മുഖ്യമന്ത്രി കുഴൽനാടന്റെ ആരോപണം പച്ചക്കള്ളമാണെന്നും താൻ ആരെയും കണ്ടിട്ടില്ലെന്നും തിരിച്ചടിച്ചു. ഇതോടെ സഭയിൽ പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ വൻ ബഹളവും വാക് വാദവുമുണ്ടായി. ഇരുപക്ഷവും സഭയിലെ സീറ്റിൽ നിന്നും എഴുന്നേറ്റ് ബഹളം വെച്ചതോടെ സഭ അൽപ്പ സമയത്തേക്ക് പിരിഞ്ഞു. എന്നാൽ സ്വപ്നയും സംഘവും ക്ലിഫ് ഹൗസിൽ എത്തിയതിൻ്റെ വിഷ്വലുകൾ കേന്ദ്ര അന്വേഷണ ഏജൻസികളുടെ കൈയിലുണ്ട്

 

കള്ളമാണെങ്കിൽ കോടതിയെ സമീപിക്കണമെന്നും ഇതൊന്നും താൻ എഴുതിയ തിരക്കഥയല്ലെന്നും ഇഡി കോടതിക്ക് കൊടുത്ത റിപ്പോർട്ടിനെയാണ് താൻ ഉദ്ധരിച്ചതാണെന്നും കുഴൽനാടൻ വിശദീകരിച്ചു. തെറ്റാണെങ്കിൽ എന്ത് കൊണ്ട് കോടതിയെ സമീപിക്കുന്നില്ലെന്ന ചോദ്യവും കുഴൽനാടൻ ഉന്നയിച്ചു.ഇതിന് മറുപടി നൽകിയ പിണറായി, മാത്യു ഏജൻസിയുടെ വക്കീൽ ആകുകയാണെന്ന് കുറ്റപ്പെടുത്തി. ഉപദേശം ആവശ്യമുണ്ടെങ്കിൽ സമീപിക്കാo. പക്ഷേ ഇപ്പോൾ അതിന്റെ ആവശ്യമില്ല. സ്വന്തം നിലയ്ക്ക് കാര്യം തീരുമാനിക്കാൻ തനിക്ക് കഴിയും. ഇദ്ദേഹത്തെ പോലുള്ള ആളുകളുടെ ഉപദേശം കേൾക്കേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി കുഴൽനാടന് മറുപടി നൽകി. പിന്നാലെ ബഹളം നിയന്ത്രിക്കാനാകാതെ വന്നതോടെ സ്പീക്കർ സഭ അൽപസമയത്തേക്ക് നിർത്തിവെച്ചു. തുടർന്ന് നിയമസഭയിൽ 'ചെറ്റ' പരാമര്‍ശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി.. ഭരണത്തിന്‍റെ കൂടെ സമൂഹത്തിന്‍റെ പ്രത്യേകതകളും ചില ചെറ്റത്തരങ്ങളും നമ്മളേയും സ്വാധീനിക്കാൻ സാധ്യതയുണ്ട്. ഇത് തടയാൻ സര്‍ക്കാര്‍ ജാഗരൂകരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിൽ നിന്ന് കാര്യങ്ങൾ നേടിയെടുക്കാൻ പവര്‍ ബ്രോക്കര്‍മാരുണ്ടെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ പരാമര്‍ശത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. പവർ ബ്രോക്കർ പരാമർശം പ്രതിപക്ഷ നേതാവ് പഴയ ഓർമ്മയിൽ നിന്ന് പറഞ്ഞതാകാമെന്നും പിണറായി വിജയന്‍ തിരിച്ചടിച്ചു. ധനാഭ്യർഥന ചർച്ചക്ക്​ മറുപടി നൽകവെയാണ്​ പ്രതിപക്ഷ നേതാവിന്‍റെ ആക്ഷേപത്തിന്​ മുഖ്യമന്ത്രി മറുപടി നൽകിയത്​.

 

പൊലീസിൽ എല്ലാ കാലവും ക്രിമിനലുകളുണ്ട്. അവർ പുറത്തേക്ക് പോകുകയാണ്. ഭരണത്തിന്റെ കൂടെ സമൂഹത്തിൽ നടക്കുന്ന ചില ചെറ്റത്തരങ്ങൾ നമ്മളേയും ബാധിക്കാൻ സാധ്യതയുണ്ടെന്നും അത് തടയാൻ ജാഗരൂകരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അപ്പോഴും പ്രതിപക്ഷത്തെ കോർണർ ചെയ്യാനാണ് സ്പീക്കർ ശ്രമിച്ചത്. ഇത് മുഖ്യമന്ത്രിക്ക് കൊണ്ടു.മാത്യു കുഴൽ നാടനോട് എന്തെന്നില്ലാത്ത വൈരാഗ്യമാണ് മുഖ്യമന്ത്രിക്ക് ഉണ്ടായിരിക്കുന്നത്. വീട്ടിൽ ഇരിക്കുന്നവരെ നിയമസഭയിലേക്ക് വലിച്ചിഴച്ചു എന്നാണ് മുഖ്യമന്ത്രിയുടെ ആക്ഷേപം. മാത്യു കുഴൽനാടൻ്റെ ജാതകം തന്നെ പിണറായി എടുപ്പിച്ചു. സംസ്ഥാന പോലീസിലെ ഉന്നതരായ മിടുക്കൻമാരെ ഉപയോഗിച്ച് കുഴൽനാടനനെതിരായ രഹസ്യങ്ങൾ കണ്ടെത്താനാണ് പിണറായിയുടെ നീക്കം. എന്നാൽ കുഴൽ നാടൻ ഇതെല്ലാം മുൻകൂട്ടി കണ്ടിട്ടുണ്ട്. സംസാരിക്കുമ്പോൾ കാണിക്കുന്ന സത്യസന്ധത കുഴൽനാടൻ ജീവിതത്തിലും കാണിക്കാറുണ്ട്.കുഴൽ നാടൻ രംഗത്തിറങ്ങിയപ്പോൾ പതിവിന് വിപരീതമായി മന്ത്രിമാർ പിണറായിയെ സഹായിക്കാനെത്തി.ഇത് സി പി എം സംസ്ഥാന സമിതിയുടെ നിർദ്ദേശാനുസരണമാണ്. മുമ്പ് മുഖ്യമന്ത്രി അപകടത്തിൽ പെടുമ്പോൾ ട്രഷറി ബഞ്ചിൽ നിന്നും അദ്ദേഹത്തെ സഹായിക്കാൻ ആരും എത്താറില്ല .ഇതിൽ നിന്ന് വിപരീതമായിരുന്നു ചൊവ്വാഴ്ച സഭയിലെ കാര്യങ്ങൾ.സ്പീക്കർ ഷംസീർ യഥാസമയം ഇടപെട്ടിരുന്നെങ്കിൽ മാത്യു കുഴൽനാടൻ മുഖ്യമന്ത്രിയെ പരിഹസിക്കുകയില്ലായിരുന്നുവെന്ന് മുഖ്യമന്ത്രിയും പാർട്ടി നേതാക്കളും കരുതുന്നു. കഴിഞ്ഞ ദിവസവും നിയമസഭയിൽ ഭരണപക്ഷത്തിനെതിരെ സ്പീക്കർ എ.എൻ.ഷംസീർപൊട്ടിത്തെറിച്ചിരുന്നു.

പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ സംസാരിക്കുന്നതിനിടെ ഭരണപക്ഷാംഗങ്ങൾ ബഹളം വച്ചതാണ് സ്പീക്കറെ ചൊടിപ്പിച്ചത്. ഭരണപക്ഷം മിണ്ടാതിരിക്കണമെന്നും മര്യാദ കാണിക്കണമെന്നും സ്പീക്കർ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി സംസാരിച്ചപ്പോള്‍ പ്രതിപക്ഷം മിണ്ടാതിരുന്നത് ചൂണ്ടിക്കാട്ടി സ്പീക്കർ, ഭരണകക്ഷി അംഗങ്ങള്‍ ഇരിപ്പിടങ്ങളിലേയ്ക്ക് പോകണമെന്ന് ആവശ്യപ്പെട്ടു. ബഹളത്തിനിടെ സ്പീക്കര്‍ സഭ നിര്‍ത്തിവയ്ക്കുകയും ചെയ്തു.‘‘ദയവു ചെയ്ത് മിണ്ടാതിരിക്കുക. ബഹുമാനപ്പെട്ട മുഖ്യമന്ത്രി സംസാരിക്കുമ്പോൾ അവർ അനങ്ങിയിട്ടില്ല. ഭരണപക്ഷം നിശബ്ദമായിരിക്കണം, പ്ലീസ്’ – സ്പീക്കർ ആവശ്യപ്പെട്ടു.ഭരണപക്ഷത്തിന് ഭയമായതിനാലാണ് സംസാരിക്കാൻ അനുവദിക്കാത്തതെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ പ്രതികരണം. ‘ഇത് എന്താണ് സർ? സംസാരിക്കാൻ അനുവദിക്കുന്നില്ല. നിങ്ങൾക്ക് ഭയമാണ്. കേരളത്തിലെ പ്രതിപക്ഷത്തെ നിങ്ങൾക്ക് ഭയമാണ്. ഞങ്ങൾ ഇനിയും പറയും. ഞങ്ങൾ ഇനിയും നിങ്ങളെ ചോദ്യം ചെയ്യും’ – ഭരണകക്ഷി അംഗങ്ങളുടെ ബഹളത്തിനിടെ സതീശൻ പറഞ്ഞു.

 

മുഹമ്മദ് റിയാസിനെതിരായ വിരോധമാണ് ഷംസീർ മുഖ്യമന്ത്രിക്കെതിരെ തിരിയുന്നത്. മുഖ്യമന്ത്രിക്ക് ഷംസീർ നിരന്തരം പണി കൊടുക്കുകയാണ്. മുഖ്യമന്ത്രിക്കാകട്ടെ ഒന്നും ചെയ്യാനാവാത അവസ്ഥയാണ് നിലവിലുള്ളത്. ഷംസീറിന് ഇപ്പോൾ കരുണാകരൻ മന്ത്രിസഭയിൽ സ്പീക്കറായിരുന്ന വി.എം- സുധീരൻ്റെ ഇമേജാണുള്ളത്. അധികം വൈകാതെ ഷംസീറിനെതിരെ മുഖ്യമന്ത്രി പാർട്ടി സെക്രട്ടറിയെ കാണാൻ സാധ്യതയുണ്ട്.ഇതിന് ഇടവരുത്താതിരിക്കാനാണ് ഷംസീറിന് ലഭിച്ച ഉപദേശം.ഷംസീറിനെ പ്രതിപക്ഷം ഇപ്പോഴും അനുകൂലിക്കുന്നതിൽ റിയാസിന് ചില സംശയങ്ങളുണ്ട്. ഇത് കണ്ടെത്താനുള്ള ഇൻറലിജൻസ് ചാരൻമാരെ രംഗത്തിറക്കിയിരിക്കുകയാണ് റിയാസ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (2 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (2 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (3 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (3 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (4 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (5 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (5 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (5 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (5 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (6 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (6 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (6 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (6 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (6 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (6 hours ago)

Malayali Vartha Recommends