ലൈഫ്മിഷന്‍ കോഴ കേസില്‍ മുഖ്യമന്ത്രിയെ പ്രതിചേർത്ത് അന്വേഷണം നടത്തണം; സിബിഐയ്ക്ക് രേഖകള്‍ കൈമാറി മുന്‍ എംഎല്‍എ അനില്‍ അക്കര; രേഖകളിൽ സിബിഐ എന്ത് നടപടി എടുക്കുമെന്ന് ഉറ്റു നോക്കി രാഷ്ട്രീയ ലോകം

ലൈഫ്മിഷന്‍ കോഴ കേസില്‍ സിബിഐയ്ക്ക് രേഖകള്‍ കൈമാറി മുന്‍ എംഎല്‍എ അനില്‍ അക്കര. കേസിൽ മുഖ്യമന്ത്രിയെ പ്രതിചേർത്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് അനിൽ അക്കര സിബിഐക്ക് മുന്നിലെത്തിയിരിക്കുന്നത്. ഈ കേസില്‍ ഇ ഡി അന്വേഷണത്തിനൊപ്പം സിബിഐ അന്വേഷണവും നടക്കുന്നുണ്ട്. ആ പശ്ചാത്തലത്തിലാണ് അനില്‍ അക്കര രേഖകള്‍ കൈമാറിയിരിക്കുന്നത്.
അനിൽ അക്കരെ സമർപ്പിച്ച രേഖകളിമേൽ സിബിഐ എന്ത് നടപടി എടുക്കും എന്നാണ് ഇനി നമുക്ക് അറിയേണ്ടത്. ആ നടപടി എന്തായിരിക്കും എന്ന് ഉറ്റു നോക്കുകയാണ് എല്ലാവരും. ഉടൻ തന്നെ ആ വിഷയത്തിൽ നടപടി ഉണ്ടാകുമോ എന്നതും കാത്തിരുന്ന് കാണേണ്ട കാര്യം തന്നെയാണ്.
ഇന്നലെ വൈകിട്ട് കൊച്ചിയിലെ സിബിഐ ഓഫീസിൽ നേരിട്ടെത്തിയാണ് അനിൽ അക്കരെ പരാതി നൽകിയത്.ലൈഫ് മിഷൻ സിഇഒ തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് അയച്ച കത്തിന്റെ പകർപ്പ് കൈമാറുകയും ചെയ്തു .
ലൈഫ് മിഷന് അംഗീകാരം നല്‍കുന്നത് എക്‌സിക്യൂട്ടീവ് ഓഫീസറല്ല, ലൈഫ് മിഷന്റെ ചെയര്‍മാന്‍ മുഖ്യമന്ത്രിയാണ്. വൈസ് ചെയര്‍മാന്‍ തദ്ദേശ വകുപ്പ് മന്ത്രിയാണ്. ലൈഫ്മിഷന്റെ തീരുമാനങ്ങള്‍ മുഴുവന്‍ എടുക്കുന്നത് ഇവരാണ്. അതായത് ലൈഫ് മിഷനില്‍ എടുത്ത തീരുമാനം മുഴുവനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലുണ്ടായതാണ്. വടക്കാഞ്ചേരി കോർപറേഷനിൽ കെട്ടിടം പണിയാനുള്ള തീരുമാനമെടുത്തതും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണെന്നും അനില്‍ അക്കര ആരോപിക്കുന്നു.
https://www.facebook.com/Malayalivartha


























