Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

സുജയ്യ വിഷയം ചർച്ച ചെയ്യാൻ 24 ൽ അടിയന്തരയോഗം ഗോകുലം ഗോപാലൻറ ഇടപെടൽ സുജയ്യ വിഷയത്തിൽ 24 ന്യൂസിനെതിരെ പടയൊരുക്കം

17 MARCH 2023 02:23 PM IST
മലയാളി വാര്‍ത്ത

സുജയ്യ വിഷയം ചർച്ച ചെയ്യാൻ 24 ൽ ഇന്ന് അടിയന്തരയോഗം ചേരുന്നു. ഗോകുലം ഗോപാലൻറ ഇടപെടൽ ഉണ്ടാകുന്നു. സുജയ്യ വിഷയത്തിൽ
24 ന്യൂസിനെതിരെ പടയൊരുക്കം ബി എം എസ് ൻറ നേതൃത്വത്തിൽ നടന്നിരുന്നു. എല്ലാ ജില്ലകളിലേയും 24 ഓഫീസിലേക്ക് മാർച്ച് നടന്നിരുന്നു. സുജയ്യ പാർവ്വതിക്കെതിരെ സസ്പെൻഷൻ നടപടി ഉണ്ടായതിന് പിന്നാലെയാണ് ബി എം എസിന്റെ നേതൃത്വത്തിൽ 24 ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടന്നത്. 24 ബഹിഷ്കരിക്കു എന്ന് ആഹ്വാനം നൽകിക്കൊണ്ടാണ് മാർച്ച് നടത്തിയത്. സുജയ്യയുടെ സസ്പെൻഷനോടെ 24 ൽ അസ്വാരസ്യങ്ങൾ തുടങ്ങി എന്നാണ് റിപ്പോർട്ടുകൾ. ബി എം എസിന്റെ പരിപാടിയിൽ പങ്കെടുത്ത് സ്ഥാപനത്തിനെതിരായി സംസാരിച്ചു എന്നതിന്റെ പേരിലാണ് സസ്പെൻഷൻ എന്നാണ് സുജയ്യ പാർവ്വതി പറഞ്ഞത്. സ്ഥാപനത്തിൽ നിന്നും രാജി വച്ചിട്ടില്ലെന്നും നിലപാടിൽ ഉറച്ച് നിൽക്കുന്നുവെന്നുമാണ് സുജയ്യ പറഞ്ഞത്. 

അതേ സമയം സുജയ്യ പാർവ്വതി സംഘപരിവാർ അനുഭാവി ആണെന്നറിഞ്ഞ് കൊണ്ടാണ് 24 ൽ ജോലിക്കെടുത്തത്. എന്നാൽ പിന്നീട് സ്ഥാപനത്തിലെ ഉദ്യോ​ഗസ്ഥനെതിരെ പരാതി നൽകിയതിനെതുടർന്ന് മാനേജ്മെന്റിന്റെ കണ്ണിലെ കരടായി തീരുകയായിരുന്നു എന്നാണ് സുജയ്യ പറഞ്ഞത്. ഏതായാലും ബിഎംഎസ് സുജയ്യയെ ചേർത്ത് പിടിച്ചിരിക്കുകയാണ്. ബി എം എസിൻറ നേതൃത്വത്തിൽ രണ്ടാം ഘട്ട പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തു. 24 ചാനലിൻറ സംസ്ഥാനത്തെ ജില്ലാ ആസ്ഥാനങ്ങൾക്ക് മുന്നിൽ വനിതാധർണകൾ, 24 ൻറ കൊച്ചി ഓഫീസിന് മുന്നിൽ അനിശ്ചിത കാല സത്യാഗ്രഹം, 24 ൻറ ലൈവ് റിപ്പോർട്ടിംഗ് സ്ഥലങ്ങളിൽ തൊഴിലാളി പ്രതിഷേധങ്ങൾ, 24 ചാനൽ ബഹിഷ്കരണ ക്യാംപയിനുകൾ എന്നിങ്ങനെ വിവിധ പ്രക്ഷോഭ പരിപാടികളാണ് ബിഎംഎസ് ആഹ്വാനം ചെയ്തിരിക്കുന്നത്. അതേ സമയം സുജയ്യ പാർവ്വതി സംഭവത്തിന് ശേഷം ചാനലിൻറ ഓൺലൈൻ കാഴ്ചക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവാണ് രേഖപ്പെടുത്തുന്നത്. അതിന്ർറ ഭാഗമായാണ് ഗോകുലം ഗോപാലൻറ ഇടപെടലുണ്ടാകുന്നത്. സുജയ്യയെ തിരിച്ചെടുക്കുന്ന തരത്തിലുളള നടപടിക്കാണ് സാധ്യത. അതേ സമയം സുജയ്യയുടെ വിഷയത്തിൽ സംഘപരിവാർ അനുകൂലികൾ സുജയ്യയ്ക്കായി പ്രതിഷേധം സംഘടിപ്പിക്കുന്നത് കൂടാതെ സുജയ്യയെ ജനം ടിവിയിൽ എടുപ്പിക്കാൻ തീവ്ര ശ്രമവും നടത്തുകയാണ്. ഇതിന്റെ ഭാ​ഗമായി ജനം ടിവി എഡിറ്റർ അനിൽ നമ്പ്യാ‍ർക്ക് സുജയ്യയുടെ നിരവധി ബയോഡേറ്റകളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. സുജയ്യയുടെ ബയോഡേറ്റ തയ്യാറാക്കി ആ‍ർ എസ് എസുകാർ അനിൽ നമ്പ്യാ‍ർക്ക് അയക്കുകയാണ്. ജനം ടിവി മാനേജ്മെന്റിനും കടുത്ത സമ്മ‍ദ്ദമാണ് സംഘപരിവാ‍ർ അനുകൂലികൾ കൊടുക്കുന്നത്.

റിപ്പോർട്ടറിലേക്ക് സുജയ്യ പോകും എന്നും റിപ്പോ‍ർട്ടുകളുണ്ടായിരുന്നു. സുജയ്യ ഇതുവരെയും ഇക്കാര്യത്തിലൊന്നും തീരുമാനമെടുത്തിട്ടില്ല. 24 ലെ മീറ്റിം​ഗിൽ എന്ത് തീരുമാനമാണ് വരുന്നതെന്ന് നോക്കട്ടെ അതിന് ശേഷം പ്രതികരിക്കാമെന്നാണ് സുജയ്യ മലയാളിവാ‍ർത്തയോട് പറഞ്ഞത്. ഏതായാലും നിലവിലെ സ്ഥിതിയിൽ സുജയ്യയെ തിരിച്ചെടുക്കാതിരുന്നാൽ വലിയ പ്രത്യാഘാതം ഉണ്ടാകുമെന്ന് ​ഗോകുലം ​ഗോപാലനും ശ്രീകണ്ഠൻ നായ‍ർക്കുമറിയാം. അത് കൊണ്ട് തന്നെ തിരിച്ചെടുക്കാനുളള സാധ്യതയാണ് കൂടുതൽ. അതേ സമയം തിരിച്ചെടുത്താലും സുജയ്യ പോകുമോ എന്നുളള കാര്യത്തിലും സുജയ്യ തീരുമാനമെടുത്തിട്ടില്ല. തിരിച്ച് ജോലിക്ക് കയറിയാലും മാനേജ്മെന്റിന്റെ കണ്ണിലെ കരടായതിനാൽ സു​ഗമമായി ജോലി ചെയ്യാനും സുജയ്യയ്ക്ക് കഴിയില്ല. വരുന്ന ലോക് സഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് സുജയ്യയ്ക്ക് നൽകണമെന്നും സംഘപരിവാർ അനുയായികൾ നേതൃത്വത്തോട് ആവശ്യപ്പെടുന്നുണ്ട്. അതേ സമയം ഇടത് വലത് അനുഭാവം പ്രകടിപ്പിക്കുന്ന ഒരു മാധ്യമപ്രവർത്തകയ്ക്കാണ് ഇത്തരം ഒരു അവസ്ഥ വന്നതെങ്കിൽ സടകുടഞ്ഞെഴുന്നേൽക്കുന്ന വനിതാ രത്നങ്ങളൊന്നും തന്നെ സുജയ്യ വിഷയത്തിൽ വാ തുറന്നിട്ടില്ല എന്നതാണ് ശ്രദ്ധേയം. ഇത്തരം ദു‍ർഘട ഘട്ടത്തിൽ സ്ത്രീ സുരക്ഷയ്ക്കായി മുറവിളി കൂട്ടുന്ന ഒരാളും തന്നെ വിളിച്ച് ഒരു ആശ്വാസ വാക്ക് പോലും പറഞ്ഞില്ല എന്ന് സുജയ്യയും പറഞ്ഞു.

ബിനുപളളിമൺ

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (2 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (2 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (3 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (3 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (4 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (5 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (5 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (5 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (6 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (6 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (6 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (6 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (6 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (6 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (6 hours ago)

Malayali Vartha Recommends