Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് കെ.ടി ജലീലിന്റെ പരാതി; ആ പരാതിയിൽ ക്രൈം ബ്രാഞ്ച് എടുത്തകേസ് എന്തായോ എന്തോ? ക്രൈംബ്രാഞ്ചിനെയും കെ ടി ജലീലിനെയും പരിഹസിച്ച് സ്വപ്‍ന സുരേഷ്

17 MARCH 2023 02:38 PM IST
മലയാളി വാര്‍ത്ത

വിജേഷ് പിള്ളയുടെ പരാതിയിൽ തനിക്കെതിരെ എടുത്ത കേസ് സ്വാഗതം ചെയ്യുന്നു സ്വപ്ന സുരേഷ് പറഞ്ഞിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സ്വപ്ന സുരേഷ് ഈ കാര്യം പറഞ്ഞത്. അതിൻറെ വിശദാംശങ്ങൾ നാം അറിഞ്ഞതാണ്. ആ പോസ്റ്റിന്റെ ഒടുവിലായി സ്വപ്ന സുരേഷ് കെ ടി ജലീലിനെ പരാമർശിച്ചിരുന്നു. അതായത് കെ ടി ജലീലിന്റെ പരാതിയിൽ ക്രൈം ബ്രാഞ്ച് എനിക്കെതിരെ എടുത്തകേസ് എന്തായോ എന്തോ എന്നായിരുന്നു സ്വപ്ന സുരേഷ് ചോദിച്ചത്. നമ്മൾ ഇപ്പോൾ നോക്കാൻ പോകുന്നത് എന്താണ് കെ ടി ജലീലിന്റെ പരാതി ? എന്തായിരുന്നു ആ കേസ്? എന്നതിനെ കുറിച്ചുള്ള വിവരങ്ങളാണ്.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് കെ.ടി ജലീല്‍ എംഎല്‍എ പരാതി നൽകുകയായിരുന്നു. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. കെ.ടി. ജലീലിന്റെ പരാതിയിൽ തിരുവനന്തപുരം കന്റോൺമെന്റ് പോലീസും മറ്റൊരു വ്യക്തിയുടെ പരാതിയിൽ പാലക്കാട് കസബ പോലീസുമാണ് സ്വപ്നയ്ക്കെതിരേ കേസ് രജിസ്റ്റർ ചെയ്തു.

കെ ടി ജലീൽ നൽകിയ കേസിൽ ഗൂഢാലോചന, കലാപശ്രമം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് സ്വപ്നയ്ക്കെതിരെ കേസെടുത്തത്. ഈ കേസുമായി ബന്ധപ്പെട്ട് രണ്ട് തവണ ക്രൈം ബ്രാഞ്ച് നോട്ടീസ് നൽകിയിരുന്നു . ഗൂഢാലോചന കേസിൽ സ്വപ്ന സുരേഷ് ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായിരുന്നു . എന്തായാലും ആ കേസ് എവിടെ പോയി എന്തായി എന്നാണ് സ്വപ്ന ഇപ്പോൾ ചോദിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് കെ.ടി ജലീല്‍ എംഎല്‍എ നല്‍കിയ പരാതി നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടി അന്ന് ഹർജി സമർപ്പിച്ചിരുന്നു സ്വപ്ന.

ഹർജിയിൽ കെ.ടി ജലീലിനെതിരെ ഗുരുതര ആരോപണങ്ങളടങ്ങുന്ന സത്യവാങ്മൂലം സ്വപ്ന സുരേഷ് സമർപ്പിച്ചിരുന്നു. കെ.ടി ജലീൽ മന്ത്രിയായിരിക്കെ യു.എ.ഇ കോൺസുലേറ്റുമായി ചേർന്ന് നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്ന ഗുരുതരമായ ആരോപണമായിരുന്നു ഉന്നയിച്ചത്. പാർട്ടിയിൽ സ്വാധീനമുണ്ടാക്കാനും നയതന്ത്രചാനലിൽ അനധികൃത ബിസിനസുകൾ നടത്താനും ജലീൽ കോൺസുലേറ്റിനെ ദുരുപയോഗിച്ചെന്നും സ്വപ്ന ആരോപിച്ചു .

യു.എ.ഇ ഭരണാധികാരിയുടെ പ്രിയം നേടാൻ സഹായിക്കണമെന്നും നയതന്ത്ര ചാനലിൽ പലതും ചെയ്യാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇക്കാര്യം താൻ കോൺസുൽ ജനറലിനോടു പറഞ്ഞു. നയതന്ത്ര ചാനലിലെ തന്റെ അനധികൃത ബിസിനസുകൾക്കു മുഖ്യമന്ത്രിയുടെയും ഭരണത്തിലുള്ള പാർട്ടിയുടെയും പിന്തുണ ഉറപ്പാക്കാമെന്ന് ജലീൽ സമ്മതിച്ചിട്ടുണ്ടെന്ന് കോൺസുൽ ജനറൽ മറുപടി നൽകിഎന്നും സ്വപ്ന ആരോപിച്ചിരുന്നു.

ജലീലുമായി ചേർന്ന് കേരളത്തിനകത്തും പുറത്തും ബിസിനസുകൾ തുടങ്ങാൻ പദ്ധതിയുണ്ടെന്നും ഇതിനായി യു.എ.ഇ ഭരണാധികാരിയുടെ ഗുഡ്ബുക്കിൽ ജലീൽ വരണമെന്നും നിർദേശിച്ചു. ജലീൽ കോൺസുലേറ്റിലേക്ക് അയച്ച ഇ മെയിൽ കത്ത് സാങ്കേതിക കാരണത്താൽ തുറന്നില്ല. കത്തിന്റെ കാര്യം ചോദിച്ച് ജലീൽ തുടരെ വിളിക്കുന്നതു ശല്യമായപ്പോൾ ഇടപെടാൻ കോൺസുൽ ജനറൽ നിർദ്ദേശിക്കുകയായിരുന്നു . കത്തിന്റെ പകർപ്പ് വാട്ട്സാപ്പിൽ അയയ്ക്കാൻ നിർദ്ദേശിച്ചു. കത്തിലെ ഉളളടക്കം ഉചിതമല്ലെന്ന് വിലയിരുത്തി ചില പരിഷ്കാരങ്ങൾ നിർദ്ദേശിച്ചു.ജലീൽ രാഷ്ട്രീയ നേട്ടത്തിനായി ഭരണാധികാരിയെ വിഡ്‌ഢിയാക്കാൻ നോക്കുകയായിരുന്നുവെന്നും സ്വപ്‍ന സുരേഷ് അന്ന് ആരോപിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (2 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (2 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (3 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (3 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (4 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (5 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (5 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (5 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (5 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (6 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (6 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (6 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (6 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (6 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (6 hours ago)

Malayali Vartha Recommends