Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

ഒരു ഇടവേളയ്ക്ക് ശേഷം സംസ്ഥനങ്ങളിൽ വീണ്ടും കോവിഡ് കേസുകൾ വർധിക്കുകയാണ്..കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കേരളം ഉൾപ്പെടെയുള്ള, ആറ് സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പു നൽകി കേന്ദ്ര സർക്കാർ...

17 MARCH 2023 02:40 PM IST
മലയാളി വാര്‍ത്ത

ഒരു ഇടവേളയ്ക്ക് ശേഷം സംസ്ഥനങ്ങളിൽ വീണ്ടും കോവിഡ് കേസുകൾ വർധിക്കുകയാണ്..കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കേരളം ഉൾപ്പെടെയുള്ള ആറ് സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പു നൽകി കേന്ദ്ര സർക്കാർ. കേരളത്തിനു പുറമേ മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന, തമിഴ്‌നാട്, കർണാടക എന്നീ സംസ്ഥാനങ്ങൾക്കാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി കത്തയച്ചത്. കോവിഡ് കേസുകൾ ക്രമാതീതമായി ഉയരുകയാണെന്നും പരിശോധന, ചികിത്സ, നിരീക്ഷണം, വാക്സിനേഷൻ എന്നിവ കർശനമാക്കണെന്നും കത്തിൽ പറയുന്നു.‘ചില സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപന സാഹചര്യം നിലനിൽക്കുന്നുണ്ട്. ഇതുവരെ നേടിയ നേട്ടങ്ങൾ നഷ്ടപ്പെടുത്താതെ മഹാമാരിക്കെതിരായ പോരാട്ടങ്ങള്‍ തുടരേണ്ടതുണ്ട്. അണുബാധ നിയന്ത്രിക്കാനും അപകടസാധ്യത വിലയിരുത്താനുമുള്ള നടപടികൾ സ്വീകരിക്കണം.’– ആരോഗ്യ സെക്രട്ടറി കത്തിൽ പറഞ്ഞു.

 

വ്യാഴാഴ്ച രാവിലെ പുറത്തുവിട്ട കണക്കുകൾ പ്രകാരം 700 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. നാലു മാസത്തിനുശേഷം ആദ്യമായാണ് ഒരു ദിവസം ഇത്രയും കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 4,623 ആയി.കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ചില സംസ്ഥാനങ്ങളുണ്ട്, പ്രാദേശിക തലത്തിലുള്ള അണുബാധയുടെ വ്യാപനത്തെ ഇത് സൂചിപ്പിക്കുന്നയായും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ പറഞ്ഞു.കോവിഡ് സാഹചര്യം സൂക്ഷ്മതലത്തില്‍ പരിശോധിക്കാനും ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച വിവിധ ഉപദേശങ്ങള്‍ ഫലപ്രദമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും, രോഗത്തെ വേഗത്തിലും ഫലപ്രദമായും കൈകാര്യം ചെയ്യുന്നതിനുള്ള ആവശ്യമായ നടപടികള്‍ നടപ്പിലാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും രാജേഷ് ഭൂഷണ്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചു.

സംസ്ഥാനങ്ങളോട് കര്‍ശന നിരീക്ഷണം നടത്താന്‍ ആവശ്യപ്പെട്ട അദ്ദേഹം കഴിഞ്ഞ കുറച്ച് മാസങ്ങളായി കോവിഡ് കേസുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായതായും പറഞ്ഞു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി, രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ കേസുകളുടെ വര്‍ദ്ധനവ് പ്രത്യേകമായി രേഖപ്പെടുത്തിയിട്ടുണ്ട്, മാര്‍ച്ച് 8 ന് അവസാനിച്ച ആഴ്ചയില്‍ മൊത്തം 2,082 കേസുകളും മാര്‍ച്ച് 15 ന് അവസാനിച്ച ആഴ്ചയില്‍ 3,264 കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. മഹാമാരിക്കെതിരായ പോരാട്ടത്തില്‍ ഇതുവരെ നേടിയ നേട്ടങ്ങള്‍ നഷ്ടപ്പെടുത്താതെ, അണുബാധ തടയുന്നതിനും നിയന്ത്രിക്കുന്നതിനും അപകടസാധ്യത വിലയിരുത്തല്‍ അടിസ്ഥാനമാക്കിയുള്ള സമീപനം പിന്തുടരേണ്ടതുണ്ടെന്നും രാജേഷ് ഭൂഷണ്‍ നിര്‍ദേശിച്ചു.നാല് മാസത്തെ ഇടവേളക്ക് ശേഷം ഇന്ന് രാജ്യത്ത് 700ന് മുകളില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കത്ത്.

 

നിലവില്‍ രാജ്യത്ത് 4623 സജീവ കേസുകളാണ് ഉള്ളത്.കഴിഞ്ഞ വര്‍ഷം നവംബര്‍ 12-നാണ് ഇതിന് മുമ്പ് 700 കേസുകള്‍ക്ക് മുകളില്‍ റിപ്പോര്‍ട്ട് ചെയ്തത്. സൂക്ഷമമായി കോവിഡ് സ്ഥിതിഗതികള്‍ പരിശോധിക്കാനും ആവശ്യമായ നടപടികള്‍ നടപ്പിലാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും കേന്ദ്രം കത്തില്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്.വീണ്ടും ജനങ്ങൾ ജാഗ്രതെ പാലിക്കണം...ജനങ്ങളുടെ അനാസ്ഥ കൊണ്ട് സമൂഹ വ്യാപനത്തിലേക്ക് കടക്കാതെ ഇരിക്കാനും ശ്രമിക്കേണ്ടത് അത്യാവശ്യമാണ്..

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (3 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (3 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (4 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (4 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (5 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (6 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (6 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (6 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (7 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (7 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (7 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (7 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (7 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (7 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (7 hours ago)

Malayali Vartha Recommends