Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

വിജേഷ് പിള്ളയെ സിപിഎം തീർത്തെന്ന് സംശയം. അഭിമാനക്ഷതമേറ്റ പാർട്ടി സെക്രട്ടറി സ്വപ്നക്കെതിരെ കാട്ടിക്കൂട്ടുന്നത് എന്തൊക്കെ എന്ന് വരും നാളുകളിൽ കണ്ടറിയണം.

17 MARCH 2023 05:25 PM IST
മലയാളി വാര്‍ത്ത

വിജെഷ് പിള്ള എന്ന ആരോപിത ഇടനിലക്കാരൻ എവിടെ? സിപിഎം മുമായി ബന്ധമില്ലെങ്കിൽ വിജേഷ് എന്തിന് മുങ്ങണം? അതും പാർട്ടി സെക്രട്ടറി സ്വപ്ന സുരേഷിന് വക്കീൽ നോട്ടീസ് അയച്ച അന്നുതന്നെ?  അപ്പോൾ സംശയിക്കാൻ എന്തൊക്കെയോ ബലമായുണ്ട് എന്നുതന്നെ കരുതണം. സ്വപ്ന സുരേഷിനെ , ഇടനിലക്കാരൻ വിജേഷ് പിള്ള വഴി സ്വാധീനിച്ച് ലൈഫ് മിഷൻ, കോഴ വിവാദം തുടങ്ങി അവരുടെ കൈവശമുള്ള എല്ലാ തെളിവുകളും വാങ്ങി നശിപ്പിക്കാൻ സിപിഎം 30 കോടി നൽകാമെന്ന് വാഗ്ദാനം ചെയ്തു  എന്നും, വഴങ്ങിയില്ലെങ്കിൽ തീർത്തുകളയുമെന്നും വിജേഷിനെക്കൊണ്ട് പറയിച്ചു  എന്നാണല്ലോ സ്വപ്ന കൊടുത്ത കേസ്.

ഇക്കാര്യം ഫെയ്സ്ബുക്ക് ലൈവിൽ പറഞ്ഞ സ്വപ്ന, പാർട്ടി സെക്രട്ടറിയോടും മുഖ്യമന്ത്രിയോടും  കേസ് കൊടുക്കാൻ വെല്ലുവിളിക്കുകയും ചെയ്തു. അഭിമാനക്ഷതമേറ്റ പാർട്ടി സെക്രട്ടറി സ്വപ്നക്കെതിരെ മാനനഷ്ടത്തിന് 1 കോടി തരണമെന്നും, മാധ്യമങ്ങളിൽ വന്ന് മാപ്പുപറയണമെന്നും വക്കീൽ നോട്ടീസയച്ചു. അന്നു തന്നെ ഇടനിലക്കാരൻ വിജേഷ് മുങ്ങി. കർണ്ണാടക പോലീസ് അരിച്ചു പെറുക്കിയിട്ടും കിട്ടിയിട്ടില്ല.

ഒപ്പം മാനനഷ്ടത്തിന് വിജേഷ് പിള്ള കൊടുത്ത പരാതിയിൽ ക്രൈം ബ്രാഞ്ച് കേസെടുക്കുകയും ചെയ്തു എന്നത് മറ്റൊരു കാര്യം. എം വി ഗോവിന്ദൻ അയച്ച വക്കീൽ നോട്ടീസിന് സ്വപ്ന എന്തായാലും മറുപടി കൊടുക്കണം. കൊടുക്കുമ്പോൾ വിശദമായി തന്നെ കൊടുക്കും. കർണ്ണാടക ഡിസിപി ക്ക് കൊടുത്ത തെളിവുകളെല്ലാം ഉൾപ്പെടുത്ത്, വീഡിയോ അടക്കമുള്ള തെളിവുകൾ നിരത്തി വെറും അപകീർത്തിപ്പെടുത്തൽ അല്ല നടത്തിയത് എന്ന് തെളിയിക്കാൻ സ്വപ്ന കഴിവിന്റെ പരമാവധി ശ്രമിക്കും.

 

അപ്പോഴും പണികിട്ടാൻ പോകുന്നത് എംവി ഗോവിന്ദനാണ്. വിജേഷിനുമെൽ സംശയം തോന്നാനും, സ്വപ്ന പറയുന്നതിൽ വിശ്വാസ്യത തോന്നാനും കാരണമായ നിരവധി പോയിന്റുകൾ ഉണ്ട് എന്നതാണ് മറ്റൊരുകാര്യം.ഒന്നാമത്തേത്... വിജേഷിന് സ്വപ്നയുമായി യാതൊരു മുൻപരിചയവും ഇല്ലെന്നിരിക്കെയാണ് മുമ്പെങ്ങോ മാധ്യമങ്ങലിൽ കണ്ട സ്ക്രീൻഷോട്ടിലെ ഫോൺനമ്പർ എടുത്ത് ബിസിനസ് സംസാരിക്കാൻ ചെന്നു എന്നു പറയുന്നത്.

മാത്രമല്ല, നിരവധി സാമ്പത്തിക തട്ടിപ്പുകൾ നടത്തിയതായി ആരോപണങ്ങൾ നേരിടുന്ന വിജേഷ് ആണ് 1 കോടി രൂപയുടെ ബിസിനസ് സംസാരിക്കാൻ സ്വപ്നയുടെ അടുത്ത് ചെന്നത്.
രണ്ടാമത്.... അങ്ങനെ ആരെങ്കിലും വിളിച്ചാൽ ഓടി ചെല്ലാൻ മാത്രം ബുദ്ധിശൂന്യമായി ഇപ്പോൾ സ്വപ്ന പെരുമാറും എന്ന് തോന്നുന്നില്ല. ചതിക്കപ്പെട്ടും പറ്റിക്കപ്പെട്ടും ഒക്കെ പണികിട്ടി നിൽക്കുന്ന സ്വപ്ന ഏതോ ഒരു വിജേഷിന്റെ ഫോൺ സംഭാഷണത്തെ തുടർന്ന് ഓടി എത്തി എന്ന് കരുതാനാവില്ല.

അവർ ഒത്തു തീർപ്പ് ആണെന്ന് മനസിലാക്കി തന്നെയാണ് ചെന്നത് എന്ന് വ്യക്തം. അതാണല്ലോ കൂടിക്കാഴ്ചക്ക് വീഡിയോ അടക്കമുള്ള തെളിവുകൾ അവർ ഉണ്ടാക്കിയതും.
മൂന്നാമതായി...എന്തു അന്വേഷണവും നേരിടുമെന്നു പറഞ്ഞുകൊണ്ട്, സ്വപ്ന സുരേഷിനെതിരെ മാനനഷ്ടത്തിന് കേസ് കൊടുത്ത വിജേഷ് പിന്നെ എന്തിന് മുങ്ങി,അതും എം വി ഗോവിന്ദൻ വക്കീൽ നോട്ടീസ് കൊടുത്ത അന്നുതന്നെ? അപ്പോൾ സ്വപ്നയുടെ കൈവസമുള്ള തെളിവുകളെ വിജേഷ്ഭയക്കുന്നുണ്ട്.


നാലാമതായി-.... എംവി ഗോവിന്ദൻ എന്തിന് വക്കീൽ നോട്ടീസയച്ചു? സിപിഎം എന്ന പാർട്ടി പിണറായി വിജയനെന്ന ഒറ്റ ആളിലേക്ക് ചുരുങ്ങിയ അവസ്ഥയാണ് കേരളത്തിലിപപോൾ ഉള്ളത്. ലൈഫ് മിഷൻ കേസിൽ ഉൾപ്പെട്ടു എന്ന് നേരിട്ട് ആരോപണ വിധേയനായത് മുഖ്യമന്ത്രിയാണ്. അല്ലാതെ പാർട്ടി സെക്രട്ടറി അല്ല. അപ്പോൾ നേരിട്ട് ലൈഫ് മിഷൻ കോഴ വാങ്ങലിൽ,പദ്ധതി അട്ടിമറിക്കലിൽ ബന്ധമില്ലാത്ത എം വി ഗോവിന്ദൻ പിണറായി വിജയന് കൊടുത്തൊരു പണിയല്ലേ ഈ വക്കീൽ നോട്ടീസ് എന്നും പാർട്ടിക്കുള്ളിൽ തന്നെ ഒരു മറുപക്ഷ സംസാരം നിലനിൽക്കുന്നു.


അഞ്ചാമതായി--- എം വി ഗോവിന്ദനെ വധ ഭീഷണി വിവാദത്തിൽ കുരുക്കി മരുമകൻ റിയാസ് മുഹമ്മദിനെ മുഖ്യമന്ത്രി കസേരയിൽ എത്തിക്കാൻ വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്റെ തിരക്കഥ പ്രകാരം ഇടനിലക്കാരനെ ഇറക്കിയതല്ലേ എന്നും സംസാരമുണ്ട്. അങ്ങനെ എങ്കിൽ, കാര്യം മനസിലായ എം വി ഗോവിന്ദൻ മുഖ്യമന്ത്രിക്കിട്ട് കൊടുത്ത മറുപണിയാണ് സ്വപ്നക്ക് അയച്ച വക്കീൽ നോട്ടീസ്.

അതായത്, സ്വപ്ന അതി ശക്തമായി വെല്ലുവിളിച്ചതിനർത്ഥം അവരുടെ കയ്യിൽ തെളിവുകളുണ്ട് എന്നു തന്നെയാണ്. അപ്പോൾ മുഖ്യമന്ത്രിക്കെതിരെയും വിജേഷിനെതിരെയും മറ്റ് പാർട്ടി നേതാക്കൾക്കെതിരെയുമൊക്കെ സ്വപ്ന ആഞ്ഞടിച്ചു കൊണ്ട് രംഗത്തുവരുക തന്നെ ചെയ്യും.
ഇങ്ങനെ അതി ഗൂഢമായ അന്തർധാരകൾ സജീവമായിത്തന്നെ ഉണ്ട് എന്നാണ് മനസിലാക്കുന്നത്.  


ഇതിനൊക്കെ പുറമെ വിജേഷിന്റെ തിരോധാനവും, കർണ്മാടക പോലീസിന്റെ തിരച്ചിലും, കേരളാ പോലീസിന്റെ ഇരട്ടത്താപ്പും ഒക്കെ എടുത്തു പറയുന്ന ഒരു ഫെസ്ബുക്ക പോസ്റ്റും കൂടി സ്വപ്ന സുരേഷ് പുറത്തുവിട്ടിട്ടുണ്ട്. വിജേഷ് പിള്ളയുടെ പരാതിയിൽ ക്രൈം ബ്രാഞ്ച് എടുത്ത കേസിനെ ഞാൻ സ്വാഗതം ചെയ്യുന്നു എന്നാണ് സ്വപ്ന പറയുന്നത്.  പോസ്റ്റ് ഇങ്ങനെ... വിജേഷ് പിള്ള എന്നെ ബാംഗ്ലൂരിൽ വന്ന് ഭീഷണിപ്പെടുത്തുന്നു. ഞാൻ പിറ്റേ ദിവസം തന്നെ കർണാടക ഹോം സെക്രട്ടറിക്കും ഡിജിപിക്കും മെയിൽ വഴി പരാതി അയക്കുന്നു.

അവർ ആ പരാതി ലോക്കൽ പോലീസ് സ്റ്റേഷനിലേക്ക് കൈ മാറുന്നു. പോലീസ് പ്രാഥമിക അന്വേഷണം നടത്തിയതിനു ശേഷം FIR രജിസ്റ്റർ ചെയ്യുന്നു. ഇനി കേരളത്തിലെ സ്ഥിതി നോക്കൂ. എന്നെ ഭീഷണി പെടുത്തിയ വിജേഷ് പിള്ള എനിക്കെതിരെ ഒരു പരാതി കൊടുക്കുന്നു. അദ്ദേഹം തന്നെ പറഞ്ഞത് അനുസരിച്ചു മാനനഷ്ടത്തിനാണ് പരാതി. മാനനഷ്ട പരാതിയിൽ പോലീസിന് കേസ് എടുക്കാൻ അധികാരം ഇല്ല.

പക്ഷേ ഡിജിപി ക്രൈം ബ്രാഞ്ചിനോട് എനിക്കെതിരെ കേസ് എടുക്കാൻ പറയുന്നു. ഈ രണ്ട് കേസിലെയും വ്യത്യാസം എന്താണെന്ന് വെച്ചാൽ എനിക്ക് കർണാടക മുഖ്യമന്ത്രിയിലോ ഡിജിപിയിലോ ഒരു സ്വാധീനവും ഇല്ല. വിജേഷ് പിള്ളക്ക് കേരള മുഖ്യമന്ത്രിയിലോ ഡിജിപിയിലോ സ്വാധീനം കാണുമായിരിക്കും.കർണാടക മുഖ്യമന്ത്രിക്കോ ഡിജിപിക്കോ എന്റെ പരാതിയിൽ ഒരു പ്രത്യേക താല്പര്യവും ഇല്ല. കേരള മുഖ്യമന്ത്രിക്കും ഡിജിപിക്കും വിജേഷ് പിള്ളയുടെ പരാതിയിൽ പ്രത്യേക താല്പര്യം കാണുമായിരിക്കും. എനിക്കറിയില്ല.

കെ ടി ജലീലിന്റെ പരാതിയിൽ എനിക്കെതിരെ എടുത്ത ക്രൈം ബ്രാഞ്ച് കേസ് എന്തായോ എന്തോ? ിതാണ് പോസ്റ്റ് ചുരുക്കത്തിൽ അതിഭീകരമായ ഉൾപ്പാർട്ടി പ്രശ്നങ്ങലിൽ പെട്ട് സിപിഎം ജീർണ്മതയുടെ അവസാന ഘട്ടം എത്തി നിൽക്കുക കൂടിയാണ്. പടിവാതിലിൽ എത്തിയ കേസ് അന്വേഷണം, തെറിക്കാറായ കസേര, ഉറപ്പാക്കേണ്ട  മരുമകൻ കരുതൽ, കാത്തു സൂക്ഷിക്കേണ്ട മക്കൾ സാമ്പ്രാജ്യം,...

ഇങ്ങനെ നിരവധിയായ പ്രശ്നങ്ങലിൽ സ്വന്തം ഇമേജോ, പാർട്ടിയുടെ അടിസ്ഥാനപരമായ നയങ്ങളോ ഒന്നും പിണറായിവിജയൻ എന്ന മുഖ്യമന്ത്രിയെ ബാധിക്കുന്നില്ല എന്ന കാഴ്ചയായണ് ഇപ്പോളഅ‍ കണ്ടുകൊണ്ടിരിക്കുന്നത്. ഒരു സിനിമയിൽ പറയുന്നതുപോലെ, തുലഞ്ചുപോകാൻ ഇനി ഇവിടെ ഒന്നും ബാക്കിയില്ല എന്നതാണ് പൊുസമൂഹത്തിന്റെ അവസ്ഥ. 

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (3 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (3 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (4 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (5 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (5 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (6 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (6 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (6 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (7 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (7 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (7 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (7 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (7 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (7 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (7 hours ago)

Malayali Vartha Recommends