Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

ഹയാത്ത് റീജന്‍സിയില്‍ രാഷ്ട്രപതി താമസിക്കുന്ന അത്യാഡംബരമായ പ്രസിഡന്‍ഷ്യല്‍ സ്യൂട്ടിന് ദിവസം ഒരു ലക്ഷത്തോളം വാടകയുണ്ട്. കിടപ്പു മുറിക്ക് പുറമെ ഡൈനിംഗ് ഹാള്‍, മീറ്റിംഗ് ഹാള്‍, ലിവിംഗ് റൂം എന്നിവ ചേര്‍ന്നതാണ് ഈ സ്യൂട്ട്. വി.വി.ഐ.പികള്‍ക്കും ബിസിനസുകാര്‍ക്കുമാണ് നല്‍കാറുള്ളത്. രാഷ്ട്രപതി ഭവനില്‍ നിന്ന് നല്‍കിയ മെനു പ്രകാരമുള്ള ഭക്ഷണമാണ് ഒരുക്കിയത്.

17 MARCH 2023 07:06 PM IST
മലയാളി വാര്‍ത്ത

കൊച്ചിയിലെ പരിപാടികള്‍ക്കുശേഷം ഇന്നലെ രാത്രി ഏഴരയോടെ സേനാവിമാനത്തില്‍ തലസ്ഥാനത്ത് എത്തിയ രാഷ്ട്രപതി ദ്രൗപതി മുര്‍മു താമസിച്ചത് ഹയാത്തില്‍ . ഹയാത്ത് റീജന്‍സി ഹോട്ടലിലെ പ്രസിഡന്‍ഷ്യല്‍ സ്യൂട്ടിലാണ് വിശ്രമം ഒരുക്കിയത്. ഇന്ന് രാവിലെ വള്ളിക്കാവിലെ മാതാ അമൃതാനന്ദമയി മഠത്തില്‍ സ്വകാര്യ സന്ദര്‍ശനത്തിന് ശേഷം രാഷ്ട്രപതി തിരികെ എത്തി തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. രാത്രി ഏഴരയ്ക്ക് ഹയാത്തില്‍ ഹോട്ടലില്‍ ഗവര്‍ണര്‍ അത്താഴവിരുന്ന് നല്‍കുന്നുണ്ട്. മുഖ്യമന്ത്രി, പത്‌നി കമല, മന്ത്രിമാര്‍, ചീഫ്സെക്രട്ടറി, ഡി.ജി.പി, അഡി.ചീഫ്സെക്രട്ടറിമാര്‍ അടക്കം 40പേര്‍ക്ക് ക്ഷണമുണ്ട്. രാഷ്ട്രപതിയുടെ അത്താഴ വിരുന്നില്‍ ഗവര്‍ണറും മുഖ്യമന്ത്രിയും ഒരുമിച്ച് പങ്കെടുക്കുന്നെന്ന പ്രത്യേകതയുമുണ്ട്.

ഹയാത്ത് റീജന്‍സിയില്‍ രാഷ്ട്രപതി താമസിക്കുന്ന അത്യാഡംബരമായ പ്രസിഡന്‍ഷ്യല്‍ സ്യൂട്ടിന് ദിവസം ഒരു ലക്ഷത്തോളം വാടകയുണ്ട്. കിടപ്പു മുറിക്ക് പുറമെ ഡൈനിംഗ് ഹാള്‍, മീറ്റിംഗ് ഹാള്‍, ലിവിംഗ് റൂം എന്നിവ ചേര്‍ന്നതാണ് ഈ സ്യൂട്ട്. വി.വി.ഐ.പികള്‍ക്കും ബിസിനസുകാര്‍ക്കുമാണ് നല്‍കാറുള്ളത്. രാഷ്ട്രപതി ഭവനില്‍ നിന്ന് നല്‍കിയ മെനു പ്രകാരമുള്ള ഭക്ഷണമാണ് ഒരുക്കിയത്. രാഷ്ട്രപതി സസ്യഭുക്കായതിനാല്‍ കൂടുതലും സസ്യ വിഭവങ്ങളാണ്. ഇന്ത്യന്‍, കോണ്ടിനെന്റല്‍, കേരളീയ വിഭവങ്ങളും ഒരുക്കുന്നുണ്ട്. രാഷ്ട്രപതിയുടെ സുരക്ഷാ ഉദ്യോഗസ്ഥന്മാരുടെ മേല്‍നോട്ടത്തിലാണ് ക്രമീകരണങ്ങള്‍.

സംസ്ഥാന സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതിക്ക് വിരുന്നൊരുക്കാന്‍ ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ആവശ്യപ്രകാരം 25 ലക്ഷം രൂപ അനുവദിച്ച് ഉത്തരവിറക്കി. വിരുന്നിനും കൂടിക്കാഴ്ചയ്ക്കും മറ്റ് ചെലവുകള്‍ക്കുമായി 25ലക്ഷം ആവശ്യപ്പെട്ട് കഴിഞ്ഞ എട്ടിന് ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. ടൂറിസം ഡയറക്ടറുടെ അക്കൗണ്ടില്‍ നിന്ന് രാജ്ഭവന് തുക കൈമാറാനാണ് സ്റ്റേറ്റ് പ്രോട്ടോക്കോള്‍ ഓഫീസര്‍ ബി. സുനില്‍കുമാര്‍ ഇറക്കിയ ഉത്തരവിലുള്ളത്.

ഹോട്ടല്‍ ഗ്രാന്റ് ഹയാത്തില്‍ രാഷ്ട്രപതിക്ക് വിഭവസമൃദ്ധമായ സദ്യ നല്‍കാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍, കന്യാകുമാരി സന്ദര്‍ശനത്തിനായി രാഷ്ട്രപതിയുടെ പരിപാടി മാറ്റിയതോടെ, സദ്യയ്ക്ക് പകരം അത്താഴ വിരുന്നാക്കി. ഇന്ന് രാത്രി ഏഴരയ്ക്കാണ് അത്താഴവിരുന്ന്. എന്നാല്‍ കേരളത്തില്‍ ആദ്യമായി എത്തിയ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് ഉജ്ജ്വല സ്വീകരണമാണ് കൊച്ചിയില്‍ നല്കിയത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനും, മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്നാണ് വരവേല്പ് നല്കിയത്. റോസാപുഷ്പങ്ങള്‍ നല്കിയാണ് രാഷ്ട്രപതിയെ സ്വീകരിച്ചത്. കൊച്ചിയിലെ പരിപാടികള്‍ക്ക് ശേഷം തിരുവന്തപുരത്തെത്തിയ രാഷ്ട്രപതിയ്ക്കായിട്ടാണ് ഗ്രാന്‍ഡ് ഹയാത്തില്‍ താമസ സൗകര്യമൊരുക്കിയത്. കറാച്ചിയില്‍ നിന്നുമാണ് രാഷ്ട്രപതി കൊച്ചിയിലെത്തിയത്.
രാജ്ഭവനില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാലാണ് ഗ്രാന്‍ഡ് ഹയാത്തില്‍ താമസത്തിന് സൗകര്യമൊരുക്കിയതെന്നാണ് അറിയുന്നത്.

രാഷ്ട്രപതിയുടെ വിരുന്നിനായി ഗവര്‍ണര്‍ മുഖ്യമന്ത്രിയേയും കുടുംബത്തേയും മന്ത്രിമാരേയും ക്ഷണിച്ചിരുന്നു. മന്ത്രിമാരും മുഖ്യമന്ത്രിയും എത്തുമെന്നാണ് പ്രതീക്ഷ. എന്നാലും നിരവധി ഇന്റര്‍നാഷണല്‍ ഹോട്ടലുകള്‍ തിരുവന്തപുരത്തുണ്ടെങ്കിലും ഹയാത്ത് തന്നെ തിരഞ്ഞെടുത്തതിലും ദുരൂഹതയുണ്ട്. ഗവര്‍ണര്‍ ആവശ്യപ്പെട്ടതനുസരിച്ചുള്ള തുകയാണ് സര്‍ക്കാര്‍ അ്ത്താഴ വിരന്നിനായി നല്കിയിട്ടുള്ളത്. എങ്കിലും നാല്പത് പേര്‍ക്ക് ഒരുനേരത്തെ ആഹാരത്തിന് 25 ലക്ഷം രൂപയെന്നത് അതിശയോക്തിയായിരിക്കുകയാണ്. ഗവര്‍ണര്‍ ചോദിക്കുന്ന എല്ലാ കാര്യത്തിനും സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചു കൊടുക്കുന്ന രീതിയാണുള്ളത്. റിപ്പബ്ലിക് ദിന വിരുന്നിനാണ് ഏറ്റവും അവസാനം തുക അനുവദിച്ചിട്ടുള്ളത്.

ലോകത്തിലെ മറ്റ് നഗരങ്ങളിലില്ലാത്തത്ര വലിയ തുകയാണ് ഹോട്ടല്‍ വാടകയെന്നും ആരോപണമുണ്ട്. എങ്കിലും ഗവര്‍ണറും മു്ഖ്യമന്ത്രിയും ഒരുമിച്ചിരുന്നാല്‍ അവര്‍ തമ്മിലുള്ള ശീതസമരത്തിന് അറുതി വരുമെന്ന പ്രതീക്ഷയുമുണ്ട്. ഗവര്‍ണര്‍ക്കെതിരെ രാഷ്ട്രപതിയ്ക്ക് പരാതി നല്കുമെന്ന് നേരത്തെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തില്‍ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. അതേസമയം ബംഗാളില്‍ വിസിമാരെയെല്ലാം പുറത്താക്കി കൊണ്ട് കോടതി കൈകൊണ്ട നടപടികള്‍ കേരളത്തിലും വിസിമാരുടെ കാര്യത്തില്‍ ഗവര്‍ണര്‍ കൈകൊണ്ട നടപടികള്‍ക്ക് സമാനമാണ്. ഈ സാഹചര്യത്തില്‍ രാഷ്ട്രപതിയുടെ ഇടപെടലുണ്ടാകണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (3 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (3 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (4 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (5 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (5 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (6 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (6 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (6 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (7 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (7 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (7 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (7 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (7 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (7 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (7 hours ago)

Malayali Vartha Recommends