Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

കിറ്റ് കൊടുത്ത് ജനങ്ങളുടെ വായടപ്പിക്കാമെന്ന് ഇനി പിണറായി കരുതരുത്; കൊള്ളരുതായ്മകളെല്ലാം ചെയ്തിട്ട് ജനങ്ങളെ കൈയ്യിലെടുക്കാന്‍ കിറ്റ് രാഷ്ട്രീയം,അന്നംതരുന്ന ദൈവം പിണറായി ആ തള്ള് മടക്കി പോക്കറ്റിലിട്ടോ,അഴിമതിയില്‍ മുങ്ങിക്കുളിച്ച സര്‍ക്കാരിനെതിരെ ജനരോഷം ഇളകുന്നു,

17 MARCH 2023 07:18 PM IST
മലയാളി വാര്‍ത്ത

ഇനിയും കിറ്റില്‍ വീഴ്ത്താന്‍ നോക്കരുത് പിണറായി. പട്ടിണിപാവങ്ങളെ അവരുടെ വിശപ്പ് മുതലെടുത്ത് അന്നമൂട്ടി....അന്നം തരുന്ന ദൈവം പിണറായി എന്ന വാഴ്ത്തുപാട്ടില്‍ നിങ്ങളുടെ അഴിമതികള്‍ ഇനിയും മുക്കാന്‍ നോക്കരുത്. അഴിമതിയില്‍ മുങ്ങിക്കുളിച്ച് നിന്നിട്ടും ജനപിന്തുണ കൂട്ടാന്‍ പിണറായി ഇറക്കിയ തന്ത്രമാണ് കിറ്റ്. ചുരുക്കിപ്പറഞ്ഞാല്‍ ഞങ്ങള്‍ പലതും കാണിച്ച് കൂട്ടും ജനങ്ങള്‍ ചോദ്യം ചെയ്യരുത് കിറ്റങ്ങ് തരും അത് മേടിച്ച് തിന്നിട്ട് വായുംപൂട്ടി മിണ്ടാതിരുന്നോണം എന്ന താക്കീത്. നിങ്ങള്‍ എത്രകാലം ഈ കിറ്റ് രാഷ്ട്രീയം കളിക്കും. ഇനിയും ജനത്തെ വിഡ്ഡിയാക്കാന്‍ നോക്കരുത്. ശരിയാണ് പട്ടിണി കിടക്കുന്നവന് ആശ്വാസമാണ് കിറ്റ് പക്ഷെ അതുവെച്ച് ഈ പാവങ്ങളെ മുതലെടുക്കരുത്. മലയാളികളോടാണ് ചോദിക്കാനുള്ളത് എത്രകാലം നിങ്ങള്‍ ഈ കിറ്റ് കൊണ്ട് ജീവിക്കും. കിറ്റല്ല മുന്നോട്ട് ജീവിക്കാന്‍ തൊഴിലാണ് ആവശ്യം, ചെറുപ്പക്കാര്‍ക്ക് സ്വന്തംനാട്ടില്‍ മെച്ചപ്പെട്ട ജീവിതമാണ് ആവശ്യം,കൊടികുത്തുമെന്ന പേടിയില്ലാതെ വ്യവസായം തുടങ്ങാന്‍ പറ്റണം,ചുരുക്കിപ്പറഞ്ഞാല്‍ ജനിച്ചുവളര്‍ന്ന മണ്ണില്‍ അന്തസ്സായ് ജീവിക്കാനാകണം.

ജീവിക്കാന്‍ കൊള്ളാത്ത നാടായ് കേരളം മാറിക്കഴിഞ്ഞു. ജോലിയില്ല ചെറുപ്പക്കാര്‍ നാടുവിട്ട് പോകുകയാണ്. വിദേശ രാജ്യഹ്ങളിലേക്ക് ചേക്കേറുന്നു. അവരുടെ കഴിവുകളെ വിദേശ രാജ്യങ്ങള്‍ പ്രയോജനപ്പെടുത്തുന്നു. തൊഴിലില്ലായ്മ പെരുകുന്നു. ചെറുപ്പക്കാര്‍ സര്‍ട്ടിഫിക്കറ്റും കക്ഷത്തില്‍ വെച്ച് തെണ്ടുന്നു. ഇവിടെ നിങ്ങളുടെ കിറ്റുംകൊണ്ട് ജീവിക്കാനാകുമോ ചെറുപ്പക്കാര്‍ക്ക്. ജോലിയാണ് ആവശ്യം. എവിടെ പിണറായി ജോലി. കുടുംബം പോലും നോക്കാന്‍ പറ്റാതെ എന്തുചെയ്യണമെന്നറിയാതെ മനസ്സ് തകര്‍ന്നൊരു വിഭാഗം ചെറുപ്പക്കാരുണ്ടിവിടെ അവരുടെ ഭാവി തുലാസിലാണ്. സര്‍ക്കാര്‍ ജോലികള്‍ സ്വപ്‌നം കണ്ട് പിഎസ്സ്‌സി പഠിക്കുന്നവരോട് വഞ്ചന. ജോലിയെല്ലാം പാര്‍ട്ടിക്കാര്‍ക്ക്. പിന്‍വാതില്‍ നിയമനക്കളിയില്‍ പൊളിയുന്നത് ചെറുപ്പക്കാരുടെ ജീവിതമാണ്. അവര്‍ക്ക് നിങ്ങളുടെ കിറ്റ് ആവശ്യമില്ല. ഒരുകൂട്ടം ചെറുപ്പക്കാരുടെ ജീവിതംവെച്ച് കളിക്കുന്നൊരു സര്‍ക്കാര്‍.

ഖജനാവ് കാലി ശമ്പളമില്ല, പെന്‍ഷനില്ല....ജീവിക്കാന്‍ വഴിയില്ല. കിറ്റിന്റെ കൂടെ ഓരോ മുഴം കയര്‍ കൂടി കൊടുക്ക്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കടക്കെണി കൂടി. ജനിച്ച് വീഴുന്ന കുഞ്ഞുങ്ങല്‍ പോലും കടക്കാരാണ്. ഭരിച്ച് മുടിച്ച് നിങ്ങളിറങ്ങും. ഈ കടം വീട്ടേണ്ടത് സിപിഎമ്മുകാരോ എകെജിയിലെ കാശെടുത്തോ അല്ല. ഇന്നാട്ടിലെ പട്ടിണിപാവങ്ങള്‍ മുണ്ടുമുറുക്കിയുടുത്ത് പരണിയെടുത്ത് ആ കശില്‍ ഈ കടംവീട്ടണം. കേരളത്തിന്റെ പൊതുകടം ചരിത്രത്തിലെ ഏറ്റവും അപകടകരമായ നിലയില്‍ തുടരുന്നതായി റിസര്‍വ് ബാങ്കിന്റെ പഠന റിപ്പോര്‍ട്ടിലെ കണക്ക്. സംസ്ഥാനത്തിന്റെ ആകെ കടം 3.32 ലക്ഷം കോടിയെന്നായിരുന്നു കഴിഞ്ഞ ജൂണില്‍ സര്‍ക്കാര്‍ നിയമസഭയില്‍ പറഞ്ഞ കണക്ക്. എന്നാല്‍, ഇത് 3.90 ലക്ഷം കോടിയായി ഉയര്‍ന്നെന്നും റിപ്പോര്‍ട്ടില്‍ ആര്‍ബിഐ ചൂണ്ടിക്കാട്ടിയിരുന്നു. ഇപ്പോള്‍ മനസ്സിലായിക്കാണുമല്ലോ കേരളത്തിന്റെ ധനകാര്യ സ്ഥിതി എന്താണെന്നുള്ളത്. ഈ ഭീകര സ്ഥിതിയൊക്കെ ഇവര്‍ കിറ്റ് കൊടുത്ത് ജനങ്ങളെ വശത്താക്കി ഒതുക്കും.

അരപ്പട്ടിണിക്കാരും മുഴുപ്പട്ടിണിക്കാരും ഇന്നും ഈ നാട്ടില്‍ ഉണ്ട്. അവര്‍ക്ക് ഞങ്ങളുണ്ട് ഞങ്ങള്‍ കിറ്റ് കൊടുക്കും. ഞങ്ങള്‍ ഉള്ളപ്പോള്‍ കേരളത്തില്‍ ആരും പട്ടിണി കിടക്കില്ല ഇത് പിണറായി തള്ളാണ്. കേരളത്തില്‍ പട്ടിണി കിടക്കുന്നവരും,കിറ്റ് കൊണ്ടാണ് അവര്‍ വിശപ്പടക്കുന്നതെന്നും പാര്‍ട്ടി ഗ്രൂപ്പുകളിലൂടെ പടച്ചിറക്കുന്ന കരുതല്‍ ഉണ്ടല്ലോ അത് വലിയ കേമത്തമല്ല, ഭരിക്കുന്ന സര്‍ക്കാരിന്റെ പിടിപ്പുകേടാണ്. പട്ടിണി കിടക്കുന്ന മനുഷ്യരുണ്ടെന്നുള്ളതാണ് നമ്പര്‍ വണ്‍ കേരളത്തിന്റെ അശരിയായ അവസ്ഥ. പട്ടിണി പാവങ്ങള്‍ക്ക് ഞങ്ങളുണ്ടെന്ന് പറയുന്നതും നിങ്ങള്‍ അതേ നാവുകൊണ്ട് ഇത് നമ്പര്‍ വണ്‍ കേരളം എന്ന് പറയുന്നതും നിങ്ങള്‍. എന്ത് വിരോധാഭാസം. അന്നം തരുന്ന പിണറായി വിജയന്‍ കേരളത്തിന്റെ ദൈവം. കോവിഡ് സമയത്ത് പാര്‍ട്ടി ഗ്രൂപ്പുകളിലൂടെ പ്രചരിച്ച യമണ്ടന്‍ ഐറ്റം. കിറ്റ് രാഷ്ടീയം രംഗത്ത് ഇറക്കിയത് പിണറായിയുടെ കാഞ്ഞബുദ്ധി ആയിരുന്നു. ഭരണത്തുടര്‍ച്ചയ്ക്ക് നിര്‍ണ്ണായക പങ്ക് വഹിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കോണ്‍ഗ്രസ്സ് പിണറായി സര്‍ക്കാരിന്റെ അഴിമതി മാത്രം നിരന്തരം പ്രസംഗിച്ചതും ബിജെപി ശബരിമല മാത്രം ഫോക്കസ് ചെയ്തപ്പോഴും പിണറായി കിറ്റ് പുറത്തെടുത്തു. വിശന്നിരിക്കുന്നവന് അഴിമതിയല്ല വിശപ്പാണല്ലോ അവന്റെ പ്രധാന വിഷയം. അത് പിണറായി എന്ന രാഷ്ട്രീയ ചാണക്യന്റെ തന്ത്രം തന്നെ ആയിരുന്നു.

ഇന്നിപ്പോള്‍ രാജ്യംകണ്ട ഏറ്റവും വലിയ അഴിമതികളുടെ കോളത്തില്‍ നില്‍ക്കുകയാണ് പിണറായി സര്‍ക്കാര്‍. ലൈഫ് മിഷന്‍,സ്വര്‍ണ്ണക്കടത്ത്, സ്വപ്‌ന വിവാദങ്ങള്‍,അങ്ങനെ തൊട്ടതെല്ലാം വിവാദമാക്കി വന്‍ അഴിമതികളില്‍ മുങ്ങി നില്‍ക്കുന്നു. ഇത്രവലിയ ആരോപണത്തില്‍ നില്‍ക്കുമ്പോഴും പിണറായിയുടെ കിങ്കരന്മാര്‍ വെളുപ്പിച്ചെടുക്കാന്‍ ഇറക്കുന്ന തന്ത്രം സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടേയും പ്രതിച്ഛായ ഉയരുന്നു അത് സഹിക്കാഞ്ഞിട്ട് ശത്രുക്കളുടെ അജണ്ടയാണിത്. ഞങ്ങള്‍ ഉള്ളത് കൊണ്ടാണ് പാവങ്ങള്‍ കഞ്ഞികുടിച്ച് കിടക്കുന്നത്. അതില്ലാതാക്കാനുള്ള അടവാണെന്ന്. ഒന്ന് ചോദിച്ചോട്ടെ കിറ്റ് എകെജി സെന്ററിലെ കാശ് കൊണ്ടോ നേതാക്കന്മാരുടെ ശമ്പളത്തില്‍ നിന്നോ അല്ലെങ്കില്‍ അവരുടെ വീട്ടില്‍ നിന്നോ ഉള്ള കാശിനാണോ കൊടുക്കുന്നത്. ഖജനാവിലെ കാശ് അത് ജനങ്ങളുടെ കാശ്. സോഷ്യല്‍മീഡിയലൊക്കെ വെട്ടുകിളി കൂട്ടത്തിന്റെ ആക്രമണത്തില്‍ കേട്ടിട്ടുള്ള ഡയലോഗാണ് ഞങ്ങള്‍ കിറ്റ് തരുന്നില്ലേന്ന്. അത് ജനങ്ങളുടെ അവകാശമാണ് അല്ലാതെ കിറ്റ് പിണറായിയുെട ഔദാര്യമല്ല. ക്ഷേത്രമുറ്റത്ത് വരെ പിണറായി ഫ്‌ളക്‌സ് ഉയര്‍ന്നത് ഓര്‍മ്മയില്ലെ. അന്നംതരുന്ന കേരളത്തിന്റെ ദൈവം പിണറായി വിജയന്‍. അങ്ങനെ പിണറായി തല പിണറായി ഫുള്‍ ഫിഗര്‍ എവിടെയെല്ലാം പൊങ്ങി. ഇപ്പോഴും അടിമുടി അഴിമതിയില്‍പ്പെട്ട് നില്‍ക്കുമ്പോഴും ഒരു മൂന്നാംവരവിന് കൂടി പിണരായി കളമൊരുക്കുന്നത് കിറ്റ് രാഷ്ട്രീയം തന്നെ പറ്റിയാകും. അതല്ലെ പറയാനുള്ളു അല്ലാതെ കേരളത്തില്‍ വികസനം നടത്തി എന്ന് പറയാന്‍ ഒന്നും ഇല്ലല്ലോ. കാരണം സമസ്ത മേഖലകളും കടക്കെണിയും പൊട്ടിപ്പാളീസായും നില്‍ക്കുന്നു. ഭരിച്ച് നന്നാക്കിയില്ല ഭരിച്ച് മുടിച്ചിട്ടുണ്ട് കേരളം. ഇനിയും മലയാളികള്‍ക്ക് കിറ്റ് മാത്രം മതിയോ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (3 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (3 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (4 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (5 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (5 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (6 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (6 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (6 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (7 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (7 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (7 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (7 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (7 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (7 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (7 hours ago)

Malayali Vartha Recommends