ആകാശത്തൊട്ടില്‍ അഴിച്ചു മാറ്റുന്നതിനിടയില്‍ യന്ത്ര ഭാഗങ്ങളില്‍ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി

ആകാശത്തൊട്ടില്‍ അഴിച്ചു മാറ്റുന്നതിനിടയില്‍ യന്ത്ര ഭാഗങ്ങളില്‍ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി. കോഴിക്കോട് വടകര ഓര്‍ക്കാട്ടേരിയിലാണ് സംഭവം നടന്നത്. മലപ്പുറം സ്വദേശി ഷംസുവാണ് അപകടത്തില്‍ പെട്ടത്. എടച്ചേരി പൊലീസും വടകരയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും ചേര്‍ന്ന് രണ്ട് മണിക്കൂറിലധികം നടത്തിയ രക്ഷാ പ്രവര്‍ത്തനത്തിലൂടെയാണ് ഇയാളെ രക്ഷപ്പെടുത്തിയത്.
ഓര്‍ക്കാട്ടേരി ചന്തയുടെ ഭാഗമായി മാസങ്ങള്‍ക്ക് മുന്‍പ് സ്ഥാപിച്ചതാണ് ഈ ആകാശത്തൊട്ടില്‍. ഏറ്റവും ഉയരത്തില്‍ കയറി യന്ത്രം അഴിച്ചു മാറ്റുന്നതിനിടെയാണ് ഷംസുവിന്റെ കാല്‍ കുടുങ്ങിയത്.
https://www.facebook.com/Malayalivartha

























