Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

നിയമസഭയില്‍ റിയാസിട്ട പ്രത്യേക ഏക്ഷന്‍സാണിപ്പോള്‍ വൈറല്‍;പ്രതിപക്ഷത്തെ ചൊറിഞ്ഞ ശിവന്‍ കുട്ടിക്ക് കൈയ്യടിച്ചു തൊട്ടുപിന്നാലെ മുട്ടന്‍ പണി,ബെസ്റ്റ് ടീംസാണ് നിയമസഭ പുണ്യ പൂങ്കാവനമെന്ന് തള്ളുന്നത്,സോഷ്യല്‍മീഡിയ എടുത്തുടുത്തു

17 MARCH 2023 07:53 PM IST
മലയാളി വാര്‍ത്ത

സഭയില്‍ മുഹമ്മദ് റിയാസിന്നങ്ങ് ഉള്‍പുളകം കൊണ്ടിരിപ്പായിരുന്നു. ഡസ്‌കില്‍ അടിക്കുന്നു ആവേശം കേറി തല്ലിപ്പൊളിച്ചേനേ. തപ്പ്‌സപ്പ് കാണിക്കുന്നു. അങ്ങനെ സഭയില്‍ ആകെ സ്വാഗിലായിരുന്നു റിയാസ്. കുറച്ചൂടെ കഴിഞ്ഞിരുന്നേല്‍ ഒരുനിമിഷം എകെജി സെന്ററാന്ന് ഓര്‍ത്ത് എഴുന്നേറ്റ് നിന്ന് വിസിലടിച്ചേനേ.......സംഭവം പ്രതിപക്ഷ നേതാവിനെതിരെ ശിവന്‍കുട്ടിയുടെ വാചകമടി കേട്ടാണ് റിയാസിന് കോരിത്തരിപ്പ് ഉണ്ടായത്. തള്ള് കഴിഞ്ഞ് ശിവന്‍ കുട്ടി ഇരുന്നതും റിയാസ് കൈ കൊടുത്ത് അഭിനന്ദിച്ചു. ഇതിന്റെ വീഡിയോ ആണ് വൈറലായിരിക്കുന്നത്. പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ പൊലീസ് ജാമ്യമില്ലാത്ത വകുപ്പനുസരിച്ച് കേസെടുത്തെന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ പരാമര്‍ശത്തിനു മറുപടി പറയാനാണ് ശിവന്‍കുട്ടി എഴുനേറ്റത്. ഒന്ന് സ്‌കോര്‍ ചെയ്യണമെന്ന് തന്നെ കരുക്കൂട്ടിയാണ് ആശാന്‍ എത്തിയത്. എംഎല്‍എമാര്‍ക്കെതിരെ മുന്‍പും പൊലീസ് കേസെടുത്ത സംഭവം ഉണ്ടായിട്ടുണ്ട്. എന്നാല്‍, ഈ സംഭവത്തില്‍ 5 വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ പ്രതിപക്ഷ എംഎല്‍എമാര്‍ ഭീകരമായി ആക്രമിച്ചു. വനിതാ ഉദ്യോഗസ്ഥരെ ശാരീരികമായി ഉപദ്രവിച്ചത് ചരിത്രത്തിലില്ലാത്ത സംഭവമാണ്. അതിന്റെ പേരില്ലല്ലേ കേസെടുത്തത്? ശിവന്‍കുട്ടി ചോദിച്ചു. ശിവന്‍കുട്ടി സംസാരിക്കുന്നതിനിടെ ഡസ്‌കില്‍ അടിച്ച് അഭിനന്ദിച്ച റിയാസ്, ശിവന്‍കുട്ടിയോട് തപ്പ്‌സ്അപ്പ് കാണിക്കുന്നതും വിഡിയോയില്‍ കാണാം. പക്ഷെ ശിവന്‍കുട്ടിയെ ഒറ്റമറുപടിയില്‍ വിഡി സതീശന്‍ അങ്ങിരുത്തി. പണ്ട് കേസെടുത്തത് എന്തിനാണെന്ന് മന്ത്രി വി.ശിവന്‍കുട്ടിക്ക് അറിയാമല്ലോ എന്നും വി.ഡി.സതീശന്‍ ചോദിച്ചു.

അതാണ് പോയിന്റ്. ആരാണ് ഈ നിയമസഭയിലെ പ്രതിഷേധത്തിന്റെ പേരില്‍ വാചകമടിക്കുന്നത്. പണ്ട് നിയമസഭ തല്ലിപ്പൊളിച്ച ആശാന്‍. നല്ലാതാ കൂടുതലൊന്നും പറയാനില്ല. മുണ്ടും മടക്കിക്കുത്തി ഡസ്‌കിന്റെ മേലേ കേറി ഗുണ്ടായിസം കാണിച്ച ഐറ്റമാണ് പ്രതിപക്ഷത്തെ സഭ മര്യാദ പഠിപ്പിക്കാന്‍ ചെല്ലുന്നത്. എന്തൊക്കെ പ്രഹസനം കാണണം എന്റെ പൊന്നോ. വാച്ച് ആന്റ് വാര്‍ഡ്മാരെ തല്ലിച്ചതച്ചെന്നും പറഞ്ഞ് ശിവന്‍കുട്ടി കരഞ്ഞ് നിലവിളിക്കുകയാണ്. ഈ മനുഷ്യനാണ് അന്ന് നിയമസഭ യുദ്ധക്കളമാക്കിയ സമയത്ത് വാച്ച് ആന്റ് വാര്‍ഡുമാരുടെ തോളത്തൂടെ ചവിട്ടിക്കേറി തല്ലാന്‍ പോയത്. അന്ന് വാച്ച് ആന്റ് വാര്‍ഡുമാരെ ചവിട്ടിമെതിച്ചതും ഇതേ ശിവന്‍കുട്ടി. പിന്നെ ഒരു കടിയുടെ ഓര്‍മ്മ ഇപ്പോഴും കേരളത്തിനില്ലെ......ജമീലപ്രകാശം ശിവദാസന്‍ നായരെ കേറി കടിച്ച സംഭവം. അങ്ങനെ സഭയുടെ അന്തസത്ത നശിപ്പിച്ചവരാണ് ഇന്ന് ഭരണപക്ഷത്ത് വന്നപ്പോള്‍ സഭ പുണ്യ പൂങ്കാവനമാണ്,അതിനൊരു പരിശുദ്ധി ഉണ്ടെന്നൊക്കെ തള്ളിമറിക്കുന്നത്. പിന്നെ രണ്ടുദിവസമായ് റിയാസും ആശാനും പരസ്പരം ചുമട് താങ്ങികളാകുകയാണ്. പ്രതിപക്ഷം കഴിഞ്ഞദിവസം റിയാസിനെ പഞ്ഞിക്കിട്ടപ്പോള്‍ രക്ഷിക്കാന്‍ വന്നത് ശിവന്‍ കുട്ടിയാണ്. ഇന്നിപ്പോള്‍ പ്രതിപക്ഷത്തെ തോണ്ടാന്‍ ചെന്നതിന് ശിവന്‍കുട്ടിക്ക് റിയാസിന്റെ ഫുള്‍ സപ്പോര്‍ട്ട്.

പക്ഷെ ഇത്തവണത്തെ ബഹളത്തില്‍ എംഎല്‍എമാരുടെ ഗുണ്ടായിസം കടന്നുപോയി. സച്ചിന്‍ ദേവും,എച്ച് സലാമും കൂട്ടരും നിയമസഭ ആണെന്നൊക്കെ മറന്ന് ചന്തയാണെന്നുള്ള ഓര്‍മ്മയിലായിരുന്നു. ഇതിനിടെ കെകെ രമയുടെ കൈ ഒടിഞ്ഞ സംഭവത്തില്‍ പ്രതികരണവുമായ് ഇരുകൂട്ടരും രംഗത്ത് വന്നിട്ടുണ്ട്. ഭരണപക്ഷ എംഎല്‍എമാര്‍ തന്നെ ആക്രമിച്ചിട്ടില്ലെന്ന് പ്രതിപക്ഷ എംഎല്‍എ കെ.കെ.രമ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് എംഎല്‍എമാരായ എച്ച്.സലാമും സച്ചിന്‍ദേവും. വാര്‍ത്താ സമ്മേളനത്തിലാണ് ഇരുവരുടെയും പ്രതികരണം. നിയമസഭയില്‍ നടന്ന സംഘര്‍ഷത്തിനിടെ പ്രതിപക്ഷ എംഎല്‍എമാരെ മര്‍ദിച്ചെന്ന പരാതിയില്‍ ഇരുവര്‍ക്കുമെതിരെ പൊലീസ് കേസെടുത്തിരുന്നു. സനീഷ് ജോസഫ് എംഎല്‍എയുടെ പരാതിയിലാണ് കേസെടുത്തത്. ഭരണപക്ഷ എംഎല്‍എമാര്‍ ആക്രമിച്ചോ എന്നു മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ അങ്ങനെ ഉണ്ടായിട്ടില്ലെന്നാണ് കെ.കെ.രമ മറുപടി പറഞ്ഞതെന്നു എംഎല്‍എമാര്‍ ചൂണ്ടിക്കാട്ടി. സനീഷ് കുമാറിനെ ചവിട്ടിയതായി പറയുന്നത് കേട്ടുവെന്നും കണ്ടിട്ടില്ലെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്. തനിക്കെതിരെ ആക്രമണം നടന്നെങ്കില്‍ രമ അപ്പോള്‍ പറയുമായിരുന്നു. എംഎല്‍എമാര്‍ ആക്രോശിച്ച് അടുത്തെന്നും വനിതാ വാച്ച് ആന്‍ഡ് വാര്‍ഡുമാര്‍ ബലം പ്രയോഗിച്ചതിനാല്‍ പരുക്കേറ്റെന്നും അവര്‍ മാധ്യമങ്ങളോട് പറയുന്നുണ്ട്. ഇതിന്റെ വിഡിയോ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തിട്ടുണ്ടെന്ന് എച്ച്.സലാം എംഎല്‍എ പറഞ്ഞു. പ്രതിപക്ഷ നേതാവ് പറയുന്നതുപോലെ എച്ച്.സലാമോ സച്ചിന്‍ദേവോ ചവിട്ടിയതായി കെ.കെ.രമ പറഞ്ഞിട്ടില്ല. 99 ഭരണപക്ഷ എംഎല്‍എമാരില്‍ ആരെങ്കിലും ചവിട്ടിയെങ്കില്‍ അതിന്റെ തെളിവ് പ്രതിപക്ഷം പുറത്തുവിടണമെന്നും ഇവര്‍ പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (3 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (3 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (4 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (5 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (5 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (6 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (6 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (6 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (7 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (7 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (7 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (7 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (7 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (7 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (7 hours ago)

Malayali Vartha Recommends