Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

പിണറായിയെ ചോദ്യം ചെയ്യണം... ഒപ്പം മകളും ഭാര്യയും... അനിൽ അക്കര തീയട്ടു! സിബിഐ ക്ലിഫ് ഹൗസിലേക്ക്? സ്വപ്നയെ തീർക്കാൻ സിപിഎം ഇറങ്ങി...

17 MARCH 2023 09:01 PM IST
മലയാളി വാര്‍ത്ത

ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയെ പ്രതി ചേർത്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മുൻ എം.എൽ.എ അനിൽ അക്കര സിബിഐയ്ക്ക് പരാതി നൽകി. വ്യാഴാഴ്ച വൈകിട്ട് കൊച്ചിയിലെ സി.ബി.ഐ ഓഫീസിൽ നേരിട്ടെത്തിയാണ് പരാതി നൽകിയത്. ലൈഫ് മിഷൻ സി.ഇ.ഒ തദ്ദേശവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് അയച്ച കത്തിന്റെ പകർപ്പും സി.ബി.ഐയ്ക്ക് കൈമാറി.

ലൈഫ് മിഷന്‍ സി.ഇ.ഒ തദ്ദേശ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് അയച്ച കത്തിന്റെ പകര്‍പ്പും കൈമാറി. അദ്ദേഹം തന്നെയാണ് പരാതി നല്‍കിയ വിവരം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. കേസില്‍ ഇഡി അന്വേഷണത്തിനൊപ്പം സിബിഐ അന്വേഷണവും നടക്കുന്ന പശ്ചാത്തലത്തിലാണ് അനില്‍ അക്കര രേഖകള്‍ കൈമാറിയത്.

മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗമാണ് വടക്കാഞ്ചേരിയിൽ ഫ്ലാറ്റ് നിർമ്മിക്കുന്നതിനുള്ള ധാരണാപത്രം ഒപ്പിട്ടതെന്ന് അനിൽ അക്കര അപേക്ഷയിൽ ചൂണ്ടിക്കാടുന്നു. ധാരണാപത്രം എഫ്,സി,​ആർ,​എ ചട്ടലംഘനമാണ്,​ എഫ്സിആർഎ നിയമ ലംഘനത്തിന് പുറമെ അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾ ചുമത്തിയും മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്നാണ് അനിൽ അക്കര ആവശ്യപ്പെട്ടിരിക്കുന്നത്.

ലൈഫ് മിഷന്‍ ഇടപാടിലെ ഗൂഢാലോചനയില്‍ മുഖ്യമന്ത്രി പങ്കാളിയാണെന്ന് തെളിയിക്കുന്നതാണ് രേഖകളെന്നും ഈജിപ്ഷ്യന്‍ പൗരന്‍ ഖാലിദ് കടത്തിയ ഡോളര്‍ മുഖ്യമന്ത്രിക്കുള്‍പ്പെടെ ലഭിച്ച അഴിമതി പണമാണെന്നും പരാതിയില്‍ പറയുന്നു. വിദേശ നാണയ വിനിമയ ചട്ടത്തിന് പുറമേ അഴിമതി നിരോധന നിയമപ്രകാരവും കേസെടുക്കണം, മുഖ്യമന്ത്രിയെ ചോദ്യം ചെയ്ത് തെളിവുകള്‍ ശേഖരിച്ച് സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നീ ആവശ്യങ്ങളും പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്.

‘2019 ജൂലൈ 11ന് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ അന്ന് വൈകുന്നേരം അഞ്ച് മണിക്ക് അദ്ദേഹത്തിന്റെ കോണ്‍ഫറന്‍സ് ഹാളില്‍ യു.എ.ഇ.റഡ്ക്രസന്റ് അതോറിറ്റി അധികാരി പങ്കെടുത്ത യോഗം നടന്നു. അവിടെ വെച്ച് യു.എ.ഇ റഡ്ക്രസന്റും സംസ്ഥാന സര്‍ക്കാറിന് കീഴിലുള്ള ലൈഫ് മിഷനും തമ്മില്‍ ഒപ്പ് വെച്ച എം.ഒ.യു നിയമവിരുദ്ധമാണ്’, പരാതിയില്‍ പറയുന്നു.

എം.ഒ.യു.വിന്റെ മറപിടിച്ചാണ് ഈ കേസിലെ മുഴുവന്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും അഴിമതിയും നടന്നിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ മറ്റൊരു രാജ്യത്തിന്റെ അധികാരിയായ റെഡ് ക്രസന്റ് ജനറല്‍ സെക്രട്ടറി സംസ്ഥാന സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ കെട്ടിടം പണിയുന്നതടക്കമുള്ള കാര്യങ്ങളാണ് ഒപ്പ് വെച്ചത്.

ഇത് രാജ്യവിരുദ്ധമാണെന്നും പരാതിയില്‍ സമര്‍പ്പിച്ച രേഖകള്‍ പരിശോധിച്ച് മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള പ്രതികളെ ചോദ്യം ചെയ്തും തെളിവുകള്‍ ശേഖരിച്ചും പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും അനില്‍ അക്കര അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ധാരണാപത്രം എഫ്‌.സി.ആര്‍.എ ചട്ടലംഘനമാണെന്നും എഫ്.സി.ആര്‍.എ നിയമ ലംഘനത്തിന് പുറമെ അഴിമതി നിരോധന നിയമത്തിലെ വകുപ്പുകള്‍ ചുമത്തിയും മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്നുമാണ് അനില്‍ അക്കരയുടെ ആവശ്യം.

അതിനിടെ, മറുഭാ​ഗത്ത് ലൈഫ് മിഷനിലടക്കം മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കും പ്രതിരോധം തീർക്കുകയാണ്. അതിനെ ചെറുക്കാനായി പലവഴികളും തേടുകയാണ് സിപിഎം. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനും ബെംഗളൂരുവിലെ ആക്‌ഷൻ ഒടിടി പ്ലാറ്റ്ഫോം സിഇഒ വിജേഷ് പിള്ളയ്ക്കുമെതിരെ സിപിഎം പൊലീസിൽ പരാതി നൽകി. ഈ സംസ്ഥാനത്തുടനീളം പരാതികൾ നൽകി സ്വപ്നയെ സമ്മർദ്ദത്തിലാക്കാനാണ് ആലോചന. സ്വർണ്ണക്കടത്തിൽ നേരത്തെ സ്വപ്ന ആരോപണമുയർത്തിയപ്പോൾ കെ ടി ജലീലിനെക്കൊണ്ട് പരാതി നൽകിയച്ചത് സമാന രീതിയിലായിരുന്നു.

തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ.സന്തോഷാണ് തളിപ്പറമ്പ് പൊലീസിൽ പരാതി നൽകിയത്. മുഖ്യമന്ത്രിക്കും എം.വി.ഗോവിന്ദനും എതിരെ അപവാദ പ്രചാരണം നടത്തുന്നതിൽ നടപടി ആവശ്യപ്പെട്ടാണു പരാതി. സംസ്ഥാനത്ത് ഉടനീളം സ്വപ്നയ്ക്കെതിരെ പരാതി നൽകി ആരോപണത്തെ പ്രതിരോധിക്കാനാണ് സിപിഎം നീക്കം.

ബംഗളൂരുവിൽ നിന്നാണ് സ്വപ്ന സുരേഷ് തുടർച്ചായി സിപിഎം നേതൃത്വത്തെയും മുഖ്യമന്ത്രിയെയും വെല്ലുവിളിക്കുന്നത്. കുടുംബത്തിനെതിരെയടക്കം ഗുരുതര ആരോപണം ഉയർത്തിയിട്ടും മുഖ്യമന്ത്രി മൗനം തുടരുകയാണ്. ഇതിനിടയിലാണ് സിപിഎം നേരിട്ട് കേസുമായി മുന്നോട്ട് പോകുന്നത്. പരാതി പിൻവലിക്കാൻ വിജേഷ് പിള്ള വഴി എം വി ഗോവിന്ദൻ 30 കോടി വാഗ്ദാനം ചെയ്തെന്ന സ്വപ്നയുടെ ആരോപണത്തിന് പിറകിൽ ഗൂഢാലോചനയുണ്ടെന്നാണ് തളിപ്പറമ്പ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനെയും കുടുംബത്തെയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെയും താറടിച്ചു കാണിക്കാനുള്ള ശ്രമങ്ങളാണ് ഇരുവരും നടത്തുന്നതെന്ന് പരാതിയിൽ പറയുന്നു. നിയമ വിരുദ്ധമായി ചില നേട്ടങ്ങൾക്കായി ചില സാമൂഹിക വിരുദ്ധ ഘടകങ്ങളുടെ പിന്തുണയോടെ നടക്കുന്ന വലിയ ഗൂഢാലോചനയുടെ ഭാഗമാണിത്.

മുഖ്യമന്ത്രിയേയും ഭരണപക്ഷ പാർട്ടിയുടെ അമരക്കാരനെയും മോശമാക്കി കാണിക്കുന്നതിലൂടെ ജനങ്ങളുടെ മനസ്സിൽ ഭയം കോരിയിടുകയും ഇത്തരം ആരോപണങ്ങളിലുടെ സർക്കാരിനെതിരെ കലാപമുണ്ടാക്കാൻ പ്രതിപക്ഷത്തെ പ്രേരിപ്പിക്കുകയുമാണെന്നും പരാതിയിൽ പറയുന്നു. സംസ്ഥാന മുഖ്യമന്ത്രിക്കെതിരെയും മറ്റു മന്ത്രിമാർക്കെതിരെയും നിരന്തരം വ്യാജ പ്രചരണങ്ങളും അടിസ്ഥാനരഹിതമായ ആരോപണങ്ങളും ഉന്നയിക്കുന്ന ആളാണ് സ്വപ്ന.

ഇവർക്കെതിരെ നിരവധി ക്രിമിനൽ കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്വപ്ന പല അവസരങ്ങളിലായി ഉന്നയിച്ച ഇത്തരം ആരോപണങ്ങൾ പ്രതിപക്ഷം രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുകയും അത് സംസ്ഥാനത്ത് വലിയ തോതിലുള്ള പ്രതിഷേധത്തിനും ലഹളയ്ക്കും കാരണമാകുകയും ചെയ്തു.

ഇതുമായി ബന്ധപ്പെട്ട് പൊതു നിരത്തിലുണ്ടായ അക്രമണങ്ങളിൽ വിവിധ പൊലീസ് സ്റ്റേഷനിലായി 745 ഓളം കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു. സംസ്ഥാനത്തിന് പുറത്ത് രാഷ്ട്രീയ സംരക്ഷണം ഉറപ്പാക്കിയാണ് സ്വപ്ന സുരേഷ് തുടർച്ചയായി വെല്ലുവിളി നടത്തുന്നതെന്നാണ് സിപിഎം വിലയിരുത്തിൽ.

വിജേഷ് പിള്ളയുമായുള്ള വീഡിയോയിൽ സംഭാഷണം ഇല്ലാതിരുന്നത് ദുരൂഹമാണെന്നും പരാതിയിലുണ്ട്. ഈ സാഹചര്യത്തിൽ ഇരുവരെയും പ്രതിയാക്കി കേസ് എടുക്കണമെന്നാണ് ആവശ്യം. അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ചാൽ മിണ്ടാതിരിക്കാനാകില്ലെന്നും അതുകൊണ്ടാണ് കേസ് കൊടുത്തതെന്നുമാണ് പാർട്ടി സെക്രട്ടറി എം വി ഗോവിന്ദന്‍റെ പ്രതികരണം.

സ്വപ്നയുടെ ഫെയ്സുബുക്ക് ലൈവിൽ പറയുന്ന കാര്യങ്ങൾ അടിസ്ഥാന രഹിതമാണെന്നും അത് സമർഥിക്കുന്ന തെളിവുകളോ ഓഡിയോകളോ പുറത്തുവിട്ടിട്ടില്ലെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. എം.വി.ഗോവിന്ദനും സ്വപ്നയും വിജേഷും തമ്മിൽ ബന്ധപ്പെട്ടതായി ജനങ്ങളെ തെറ്റിധരിപ്പിക്കാനാണ് സ്വപ്ന ഫെയ്സ്ബുക് ലൈവിലൂടെ ലക്ഷ്യമിട്ടതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, വിജേഷ് പിള്ളയുടെ പരാതിയില്‍ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരെ കേസെടുക്കുന്നതില്‍ തീരുമാനമായില്ലെന്ന് ക്രൈംബ്രാഞ്ച്. വിജേഷിന്‍റെ പരാതിക്ക് ക്രിമിനല്‍ സ്വഭാവമില്ലെന്നാണ് വിലയിരുത്തല്‍. വിജേഷിന്‍റെ മൊഴി കണ്ണൂരില്‍വച്ച് ക്രൈംബ്രാഞ്ച് എസ്പി പി.പി.സദാനന്ദൻ രേഖപ്പെടുത്തിയിരുന്നു. സ്വപ്നയുടെ ആരോപണങ്ങൾ പച്ചക്കള്ളമാണെന്നും ഒരു നേതാവിനും വേണ്ടിയല്ല സ്വപ്നയെ കണ്ടെതെന്നുമായിരുന്നു വിജേഷിന്റെ മൊഴി.

മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ ദൂതനായി ചെന്ന് ഭീഷണിപ്പെടുത്തിയെന്ന സ്വപ്നയുടെ ആരോപണത്തിനെതിരെയാണ് വിജേഷ് പിള്ള ഡിജിപിക്ക് പരാതി നല്‍കിയത്. ഡിജിപിക്ക് ലഭിച്ച പരാതി പ്രാഥമിക അന്വേഷണത്തിനായി ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.

വിജേഷിന്റെ ജില്ലയെന്ന നിലയില്‍ കണ്ണൂര്‍ യൂണിറ്റാണ് അന്വേഷിക്കുന്നത്. സാധാരണയായി ഡിജിപിക്ക് ലഭിക്കുന്ന പരാതി കുറ്റകൃത്യം നടന്ന ജില്ലയിലെയോ അല്ലങ്കില്‍ പരാതിക്കാരന്റെ മേല്‍വിലാസമുള്ള ജില്ലയിലെയോ പൊലീസ് മേധാവിക്കാണ് കൈമാറുന്നത്. ആ കീഴ്‌വഴക്കം മറികടന്നാണ് ക്രൈംബ്രാഞ്ചിനെ എൽപ്പിച്ചത്.

ഇതിനു നുന്നേയാണ്, അപകീർത്തിപരമായ പരാമർശങ്ങൾ നടത്തിയതിന് ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എം.വി. ഗോവിന്ദൻ സ്വപ്നയ്ക്കും വിജേഷ് പിള്ളയ്ക്കുമെതിരെ വക്കീൽ നോട്ടിസ് അയച്ചിരുന്നു. 10 ദിവസത്തിനുള്ളിൽ ഒരു കോടി രൂപ മാനനഷ്ടമായി നൽകുകയും 2 പ്രധാന മലയാള പത്രങ്ങളിലൂടെയും ചാനലുകളിലൂടെയും ആരോപണം പിൻവലിച്ച് മാപ്പ് പറയണമെന്നുമാണ് ആവശ്യം.

എന്നാൽ തനിക്ക് എം.വി.ഗോവിന്ദനെ അറിയില്ലെന്നും മാനനഷ്ടക്കേസ് നൽകിയത് എന്തിനാണെന്ന് അറിയില്ലെന്നുമാണ് സ്വപ്ന മറുപടി നൽകിയത്. എല്ലാ ജില്ലകളിലും പൊലീസ് കേസെടുത്താലും തന്നെ പേടിപ്പിക്കാമെന്നു കരുതേണ്ടെന്നും വിജേഷിനൊപ്പം ഹോട്ടലില്‍ ഉണ്ടായിരുന്നയാളെ പൊലീസ് കണ്ടെത്തുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (3 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (3 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (4 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (5 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (5 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (6 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (6 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (6 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (7 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (7 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (7 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (7 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (7 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (7 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (7 hours ago)

Malayali Vartha Recommends