Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

​ഗവർണറെ വിരട്ടാൻ പിണറായി സുപ്രീം കോടതിയിലേക്ക്! ഹൈക്കോടതിയിൽ തിരിച്ചടി... വീണ്ടും പോര് മുറുകി... കലിമൂത്ത് ​ഗവർണറും ഇറങ്ങി...

17 MARCH 2023 09:05 PM IST
മലയാളി വാര്‍ത്ത

ഒരിടവേളയ്ക്ക് ശേഷം വീണ്ടും സർക്കാർ ​ഗവർണർ പോര് കടുക്കകുകയാണ്. നിയമയുദ്ധമാണ് ഇരുകൂട്ടരും നടത്താനുദ്ദേശിക്കുന്നത്. ബില്ലുകള്‍ ഒപ്പിടാത്ത ഗവര്‍ണറുടെ നടപടിക്കെതിരേ തെലങ്കാന മാതൃകയില്‍ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങിയാണ് സംസ്ഥാന സര്‍ക്കാര്‍ പ്രതിരോധിക്കുന്നത്. ബില്ലുകള്‍ ഒപ്പിടാത്ത ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്തു തെലുങ്കാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.

അടുത്തയാഴ്ച കേസ് പരിഗണിക്കാമെന്നാണു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കിയത്. ഹര്‍ജി ഫയലില്‍ സ്വീകരിക്കുന്ന പക്ഷം അതിന്റെ ചുവടുപിടിച്ചു സുപ്രീം കോടതിയില്‍ റിട്ട് ഫയല്‍ ചെയ്യാനാണു കേരളത്തിന്റെ നീക്കം. വിഷയം പരിശോധിക്കാന്‍ അഡ്വക്കേറ്റ് ജനറലിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

അടിയന്തര സ്വഭാവമുള്ള അഞ്ചു ബില്ലുകളാണു ഗവര്‍ണറുടെ ഒപ്പിനായി കാത്തിരിക്കുന്നത്. ലോകായുക്തയുടെ അധികാരം നിയന്ത്രിക്കുന്നതും ഗവര്‍ണറെ സര്‍വകലാശാല ചാന്‍സലര്‍ സ്ഥാനത്തുനിന്നു നീക്കുന്നതിനുമുള്ള ബില്ലുകളാണു പ്രധാനപ്പെട്ടവ. രണ്ടു ബില്ലുകളിലും ഗവര്‍ണര്‍ പരസ്യമായി വിയോജിപ്പു പ്രകടിപ്പിച്ചിരുന്നു.

കഴിഞ്ഞ ജനുവരിയില്‍ 14 ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിട്ടു. എന്നാല്‍, ഇനിയും സുപ്രധാന ബില്ലുകള്‍ ഒപ്പിടാനുണ്ട്. ക്ഷീരോല്‍പാദ സംഘത്തില്‍ നാമനിര്‍ദേശം ചെയ്യപ്പെടുന്നവര്‍ക്കു വോട്ടവകാശം നല്‍കുന്നതിനുള്ള സഹകരണസംഘം ഭേദഗതി ബില്ലും ഇതിലുള്‍പ്പെടും.

സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കാനുള്ള ഭരണഘടനാ ബാധ്യത ഗവര്‍ണര്‍ക്കുണ്ടെങ്കിലും വിയോജിക്കാനും പുനഃപ്പരിശോധന ആവശ്യപ്പെടാനും കഴിയും. നിയമസഭ പാസാക്കിയ ബില്‍ ഗവര്‍ണര്‍ ഒപ്പിടുമ്പോഴാണു നിയമമാകുന്നത്. ഒപ്പിടുന്നില്ലെങ്കില്‍ പുനഃപ്പരിശോധനയ്ക്കു നിയമസഭയിലേക്കു തിരിച്ചയയ്ക്കാം. അതല്ലെങ്കില്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്കു വിടാം.

എന്നാല്‍, ബില്ലുകളുടെ കാര്യത്തില്‍ ഒപ്പിടാനുള്ള കാലയളവ് ഭരണഘടന നിഷ്‌കര്‍ഷിക്കുന്നില്ല. അതു ഗവര്‍ണര്‍ക്കു തീരുമാനിക്കാം. ഒപ്പിടണമെന്നു ഗവര്‍ണറോടു നിര്‍ദേശിക്കാനും നിയമമില്ല. ബില്‍ ഒപ്പിടാതെ അനന്തമായി വച്ചുതാമസിപ്പിക്കുന്നതിനുള്ള അധികാരം ഗവര്‍ണര്‍ക്കില്ലെന്നും ബില്ലില്‍ ഒപ്പിടാതെ താമസിപ്പിക്കുന്നതു ജനങ്ങളോടു ചെയ്യുന്ന ക്രൂരതയാണെന്നുമാണു സര്‍ക്കാര്‍ നിലപാട്.

നിയമസഭ പാസാക്കിയ രണ്ടു ബില്ലുകള്‍ വായിച്ചു നോക്കുക പോലും ചെയ്യാതെയാണ് ഒപ്പിടില്ലെന്ന ഗവര്‍ണര്‍ പ്രഖ്യാപിച്ചത്. ഇതെല്ലാം നിയമ പ്രശ്‌നമായി ഉയര്‍ന്നുവരും. ഭരണഘടനയിലെ 153 മുതല്‍ 164 വരെയുള്ള അനുച്‌ഛേദങ്ങളിലാണു ഗവര്‍ണറുടെ തെരഞ്ഞെടുപ്പും ചുമതലകളും പ്രതിപാദിക്കുന്നത്. മന്ത്രിസഭയുടെയും മുഖ്യമന്ത്രിയുടെയും സഹായവും ഉപദേശവും അനുസരിച്ചു ഗവര്‍ണര്‍ ചുമതലകള്‍ നിര്‍വഹിക്കണം എന്നാണ് ഈ വകുപ്പുകള്‍ അനുശാസിക്കുന്നത്.

അതേസമയം, വിവിധ കേസുകളില്‍ സംസ്ഥാന സര്‍ക്കാരിന്റെ മുഖം രക്ഷിക്കാന്‍ സുപ്രീം കോടതിയില്‍ ഹാജരായ പ്രമുഖ അഭിഭാഷകര്‍ക്കു പിണറായി സര്‍ക്കാരിന്റെ കാലത്തു നല്‍കിയതു രണ്ടു കോടി രൂപയിലധികമാണ്. ലക്ഷങ്ങള്‍ ഫീസ് വാങ്ങുന്ന കപില്‍ സിബല്‍, കെ.കെ. വേണുഗോപാല്‍, രജ്ഞിത്ത് കുമാര്‍, ഹരീണ്‍ പി. റാവല്‍ ഉള്‍പ്പെടെ പ്രമുഖരാണു സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായത്.

പെരിയ ഇരട്ടക്കൊലപാതകം, സര്‍വകലാശാല വിഷയം, ഷുെഹെബ് വധക്കേസ്, നയതന്ത്ര സ്വര്‍ണക്കടത്ത്, െലെഫ് മിഷന്‍ ഇടപാട്, മാവോവാദി രൂപേഷിന്റെ അറസ്റ്റ് തുടങ്ങിയ കേസുകളിലാണു മുതിര്‍ന്ന അഭിഭാഷകര്‍ ഹാജരായത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റുമായുള്ള (ഇ.ഡി.) കേസുകളില്‍ മാത്രം രണ്ടുവര്‍ഷത്തിനിടെ ഒരു കോടി രൂപ ചെലവാക്കി.

നാലു സിറ്റിങ്ങുകളില്‍ കപില്‍ സിബലിനു 62 ലക്ഷം രൂപയും സി.യു. സിങിനു 16 ലക്ഷം രൂപയും വക്കീല്‍ഫീസായി നല്‍കി. കണ്ണൂര്‍ ഷുെഹെബ് വധക്കേസില്‍ പ്രമുഖ ക്രിമിനല്‍ അഭിഭാഷകരായ ഹരീണ്‍ പി. റാവല്‍ 14 ലക്ഷം രൂപയും രജ്ഞിത്ത് കുമാര്‍ 22 ലക്ഷം രൂപയും െകെപ്പറ്റി. ഇരുവരും നാലുതവണ വീതമാണു ഹാജരായത്.

യൂണിവേഴ്‌സിറ്റി വിഷയത്തില്‍ മുന്‍ അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ ഒരു തവണ ഹാജരായതിനു 7.5 ലക്ഷം രൂപ നല്‍കി. െലെഫ്മിഷന്‍ ഉള്‍പ്പെടെ മിക്ക കേസുകളിലും ഹാജരാകുന്ന അഡ്വ. ജയ്ദീപ് ഗുപ്തയ്ക്കു ഒരോ കേസിലും 1.10 ലക്ഷം വീതം ഫീസായി നല്‍കിയിട്ടുണ്ട്. മുതിര്‍ന്ന അഭിഭാഷകരും മലയാളികളുമായ വി. ഗിരി, ആര്‍. ബസന്ത് തുടങ്ങിയവരുംവിവിധ കേസുകളില്‍ ഹാജരായിട്ടുണ്ട്. ഗിരിയ്ക്ക് ഒരു സിറ്റിംഗില്‍ 1.25 ലക്ഷവും ബസന്തിനു 1.10 ലക്ഷവുമാണു ഫീസ്.

ക്രിമിനല്‍ കേസുകളില്‍ വക്കീല്‍ ഫീസ് കൂടുതലാണ്. കേസ് മാറിപ്പോയാലും ഫീസ് കൊടുക്കണം. പലപ്പോഴും പാനലില്‍ ഇല്ലാത്തവരും കേസില്‍ ഹാജരായിട്ടുണ്ട്. ബാര്‍ കോഴക്കേസില്‍ ഹൈക്കോടതിയില്‍ ഹാജരായ കപില്‍ സിബലിന് അന്നത്തെ യു.ഡി.എഫ്. സര്‍ക്കാര്‍ രണ്ടുകോടിയോളം രൂപയാണു നല്‍കിയത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു െഹെക്കോടതിയില്‍ ഹാജരാകാന്‍ സുപ്രീം കോടതി അഭിഭാഷകര്‍ക്കു നല്‍കിയതു 6.95 കോടി രൂപയാണ്. സുപ്രീം കോടതിയില്‍ ഹാജരാകാന്‍ 14.19 കോടിയും ചെലവഴിച്ചു.

അതോടൊപ്പം, ​ഗവർണർക്ക് ഇന്നൊരു തിരിച്ചടി ലഭിച്ച സംഭവവും റിപ്പോർട്ട് ചെയ്തിരുന്നു. കെടിയു സർവകലാശാല സിൻഡിക്കെറ്റുമായി ബന്ധപ്പെട്ട വിഷയത്തിലാണ് നടപടി. ​ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി. കേരള സാങ്കേതിക സര്‍വകലാശാല സിൻഡിക്കെറ്റ് തീരുമാനം സസ്പെൻ്റ് ചെയ്ത ഗവർണറുടെ നടപടി ഹൈക്കോടതി റദാക്കി. ജസ്റ്റീസ് സതീഷ് നൈനാൻ്റേതാണ് ഉത്തരവ്.

കെടിയു വിസി സിസ തോമസിനെ നിയന്ത്രിക്കാൻ ജനുവരി ഒന്നിനും ഫെബ്രുവരി 17നും സിണ്ടിക്കേറ്റും ഗവേണിംഗ് ബോഡിയും എടുത്ത തീരുമാനങ്ങളാണ് കെടിയു നിയമത്തിലെ പത്താം വകുപ്പ് പ്രകാരം ചാൻസലർ സസ്പെൻഡ് ചെയ്തത്. വിസിയെ നിയന്ത്രിക്കാൻ പ്രത്യേക സമിതി, ജീവനക്കാരെ മാറ്റിയ വിസിയുടെ നടപടി പരിശോധിക്കാൻ മറ്റൊരു സമിതി, ഗവർണർക്ക് വിസി അയക്കുന്ന കത്തുകൾ സിണ്ടിക്കേറ്റിന് റിപ്പോർട്ട് ചെയ്യണം എന്നീ തീരുമാനങ്ങളും ഗവര്‍ണര്‍ തടഞ്ഞിരുന്നു. വിസിയുടെ എതിർപ്പോടെ കൈക്കൊണ്ട തീരുമാനങ്ങൾ ചട്ടവിരുദ്ധമാണെന്നാണ് രാജ്ഭവൻ നിലപാട് സ്വീകരിച്ചിരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (3 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (3 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (4 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (5 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (5 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (6 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (6 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (6 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (7 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (7 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (7 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (7 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (7 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (7 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (7 hours ago)

Malayali Vartha Recommends