കോവിഡ് സമയത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ ഒരാള്‍ക്കും ഭക്ഷണത്തിന് പ്രശ്‌നം നേരിട്ടില്ല.... സമൂഹ അടുക്കളകള്‍ വഴി എല്ലാവര്‍ക്കും ഭക്ഷണം നല്‍കിയ കുടുംബശ്രീയെ പ്രശംസിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

കോവിഡ് സമയത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ ഒരാള്‍ക്കും ഭക്ഷണത്തിന് പ്രശ്‌നം നേരിട്ടില്ല.... സമൂഹ അടുക്കളകള്‍ വഴി എല്ലാവര്‍ക്കും ഭക്ഷണം നല്‍കിയ കുടുംബശ്രീയെ പ്രശംസിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.
കോവിഡ് വേളയില്‍ ഒരാള്‍ക്കും ഭക്ഷണത്തിന് പ്രശ്‌നം നേരിട്ടില്ല. ഇത് ലോകത്തൊരിടത്തും സംഭവിക്കാത്ത കാര്യമാണെന്നും രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പൗര സ്വീകരണത്തില്‍ ഗവര്‍ണര്‍ പറഞ്ഞു.
ദാരിദ്ര്യ നിര്‍മാര്‍ജ്ജനത്തില്‍ തുടങ്ങിയ കുടുംബശ്രീ ഇന്ന് ലോകത്തെ മികച്ച സ്ത്രീ ശാക്തീകരണ മാതൃകയാണ്. സ്ത്രീകളുടെ കഴിവിനേയും ശക്തിയേയും തിരിച്ചറിയുകയും ആദരിക്കുകയും ചെയ്യുന്ന സംസ്‌കൃതിയാണ് നമ്മുടേത്. പ്രതികൂല ജീവിത സാഹചര്യങ്ങളെ കഠിന പ്രയത്‌നം കൊണ്ടും, നിശ്ചയദാര്‍ഢ്യം കൊണ്ടും മറികടന്ന് ഇന്ത്യയുടെ രാഷ്ട്രപതി പദവിയിലെത്തിയ ദ്രൗപതി മുര്‍മു ഭാരതീയ സ്ത്രീയുടെ ഉജ്ജ്വല ദൃഷ്ടാന്തമാണ്.
നമ്മുടെ സംസ്‌കാരവും കൃതികളും സ്ത്രീയെ മഹത്വവല്‍ക്കരിക്കുന്നവയാണ്. എന്നാല്‍ നാംഅതില്‍ അവസാനിപ്പിച്ചു. തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഉണ്ടായില്ല.
25 വര്‍ഷം മുമ്പ് സ്ത്രീകളെ സ്വന്തം വരുമാനം കണ്ടെത്തുന്നതിലേക്കും സംരംഭകത്വത്തിലേക്കും നയിച്ച കുടുംബശ്രീയാണ് പിന്നീടിങ്ങോട്ട് സ്ത്രീ ശാക്തീകരണത്തിന്റെ ചുക്കാന്‍ പിടിച്ചത്. കുടുംബശ്രീയുടെ ഇടപെടലിന്റെ ഫലമായാണ് അനേകം സ്ത്രീകള്‍ തദ്ദേശ സ്ഥാപനങ്ങള്‍ വഴി പൊതുരംഗത്ത് പ്രവേശിക്കുകയുണ്ടായത്.
അതേസമയം മരുമക്കത്തായ കാലത്ത് സാമ്പത്തും അധികാരവും സ്ത്രീയില്‍ കേന്ദ്രീകരിച്ചത് മുതല്‍ അക്കമ്മ ചെറിയാന്‍, കെ.ആര്‍ ഗൗരിഅമ്മ, ദാക്ഷായണി വേലായുധന്‍, ജസ്റ്റിസ് ഫാത്തിമ ബീവി എന്നീ സ്ത്രീ രത്‌നങ്ങള്‍ വരെ കേരളീയ സ്ത്രീ മുന്നേറ്റത്തിന് ഊടും പാവുമേകിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha

























