കൊച്ചിയില്‍ യുവാവിനെ ക്രൂരമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ ഒളിവില്‍ പോയ പ്രതി പിടിയില്‍....

കൊച്ചിയില്‍ യുവാവിനെ ക്രൂരമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതി പിടിയിലായി. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് പ്രതിയെ പിടികൂടിയത്. തമിഴ്‌നാട് മധുര ശിവഗംഗ സ്വദേശി പസങ്കര പാണ്ടി (29) ആണ് സെന്‍ട്രല്‍ പൊലീസിന്റെ വലയിലായത്.
മാര്‍ച്ച് 15ന് ഉച്ചയോടെ എറണാകുളം കെഎസ്ആര്‍ടിസി പ്രീപെയിഡ് ഓട്ടോ സ്റ്റാന്റിന് സമീപത്തായാണ് സംഭവം നടന്നത്. ഇവിടെ വെച്ച് യുവാവിനെ ഇഷ്ടിക കൊണ്ട് ക്രൂരമായി മര്‍ദ്ദിച്ച കേസിലെ പ്രതിയാണ് പസങ്കര പാണ്ടിയെന്ന് പൊലീസ് . ഇയാള്‍ക്ക് മുന്‍പില്‍ നിന്ന് യുവാവിനോട് പ്രതി മാറിനില്‍ക്കാനായി ആവശ്യപ്പെടുകയും ഇതു കേള്‍ക്കാനായി കൂട്ടാക്കാതിരുന്ന യുവാവിനെ പ്രതി മര്‍ദ്ദിക്കുകയും ഇഷ്ടിക കൊണ്ട് മുഖത്ത് അടിക്കുകയുമായിരുന്നെന്നാണ് പരാതി. മര്‍ദ്ദനത്തില്‍ യുവാവിന്റെ രണ്ട് പല്ലുകള്‍ നഷ്ടപ്പെടുകയും ചെയ്തു.
സംഭവ ശേഷം ഒളിവില്‍ പോയ പസങ്കര പാണ്ടിക്ക് കൊലപാതക ശ്രമത്തിന് കേസെടുത്ത പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡിലാക്കി.
"
https://www.facebook.com/Malayalivartha

























