മേപ്പാടി നെടുങ്കരണയില്‍ പന്നി കുറുകെച്ചാടി ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തില്‍ നാലരവയസ്സുകാരന് ദാരുണാന്ത്യം

നെടുങ്കരണയില്‍ പന്നി കുറുകെച്ചാടി ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തില്‍ നാലരവയസ്സുകാരന് ദാരുണാന്ത്യം. ഓടത്തോട് സ്വദേശികളായ സുധീറിന്റെയും സുബൈറയുടെയും മകന്‍ മുഹമ്മദ് യാമിനാണ് മരിച്ചത്. ഇന്നലെ രാത്രി എട്ടരയോടെയാണ് അപകടം നടന്നത്.
കടച്ചിക്കുന്നിലെ സുബൈറയുടെ വീട്ടില്‍ നിന്ന് ഓടത്തോടിലെ വീട്ടിലേക്ക് ഓട്ടോറിക്ഷയില്‍ വരുന്നതിനിടെയാണ് അപകടമുണ്ടായത്. നെടുങ്കരണയില്‍ വെച്ച് സമീപത്തെ തേയിലത്തോട്ടത്തില്‍ നിന്നും അപ്രതീക്ഷിതമായി പന്നി കുറുകെച്ചാടിയതിനെത്തുടര്‍ന്ന് ഓട്ടോറിക്ഷ മറിയുകയായിരുന്നു.
അപകടത്തില്‍ അമ്മ സുബൈറയ്ക്കും സഹോദരന്‍ മുഹമ്മദ് അമീനും പരിക്കേറ്റു. ഇരുവരെയും സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha

























