ചടയമംഗലത്ത് പതിനേഴുകാരി മരിച്ച സംഭവത്തില്‍ ആണ്‍സുഹൃത്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

ചടയമംഗലത്ത് പതിനേഴുകാരി മരിച്ച സംഭവത്തില്‍ ആണ്‍സുഹൃത്തിനെ അറസ്റ്റ് ചെയ്ത് പോലീസ്. കാട്ടാമ്പളളി സ്വദേശിയായ അഖിലിനെ ബെംഗളൂരുവില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.
ഫെബ്രുവരി 25ന് രാവിലെയാണ് പതിനേഴുകാരിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അഖിലുമായി പെണ്‍കുട്ടി പ്രണയത്തിലായത്. രണ്ടു വര്‍ഷം പ്രണയിച്ചു.
അഖില്‍ പെണ്‍കുട്ടിക്ക് ഫോണ്‍ വാങ്ങിനല്‍കിയിരുന്നു. വിവാഹം കഴിക്കാമെന്ന് അഖില്‍ ഉറപ്പു നല്‍കിയെങ്കിലും പിന്നീട് പിന്മാറി. ഇതിന്റെ മനോവിഷമത്തിലാണ് പെണ്‍കുട്ടി തൂങ്ങിമരിച്ചത്. അഖിലിനെതിരെ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.
പലപ്രാവശ്യം വിലക്കിയിട്ടും അഖില്‍ കുട്ടിയെ ശല്യം ചെയ്‌തെന്നാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊലീസിന് മൊഴി നല്‍കിയിരുന്നത്.
https://www.facebook.com/Malayalivartha























