ആറളം ഫാമില്‍ ഇന്ന് ഹര്‍ത്താല്‍... ആറളം ഫാമില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രഘുവിന്റെ സംസ്‌കാരം ഇന്ന്

ആറളം ഫാമില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രഘുവിന്റെ സംസ്‌കാരം ഇന്ന്. മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയശേഷം ഉച്ചയോടെ മൃതദേഹം വീട്ടിലെത്തിക്കും. സുഹൃത്തിനോടൊപ്പം ഫാമില്‍ വിറക് ശേഖരിക്കുന്നതിനിടയിലായിരുന്നു കാട്ടാനയുടെ ആക്രമണം നടന്നത്.
വിറക് ശേഖരിക്കാനെത്തിയ സംഘത്തിന് നേരെ കാട്ടാനകൂട്ടം ആക്രമിക്കാനെത്തി. ആനകളില്‍ നിന്ന് രക്ഷപ്പെടാനായി ഓടുന്നതിനിടയില്‍ രഘു വീണുപോയി. ആനക്കൂട്ടം പിന്തിരിഞ്ഞതോടെ സുഹൃത്തുക്കളെത്തി രഘുവിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംഭവത്തില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫും ബിജെപിയും ആറളം ഫാമില്‍ ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മണി മുതല്‍ വൈകുന്നേരം് മൂന്ന് മണി വരെയാണ് ഹര്‍ത്താല്‍.
https://www.facebook.com/Malayalivartha























