സ്വപ്നയെ പൂട്ടിക്കെട്ടാൻ പിണറായിയുടെ പോലീസ് രംഗത്ത്..സ്വപ്നയെ കണ്ണൂരിൽ എത്തിക്കാൻ ഉള്ള വഴികൾ തുറന്ന് പാർട്ടി...അന്വേഷണത്തിനായി ഇറക്കുന്നത് ഉന്നതനെ..കളി മാറി മറിയും..

മുഖ്യമന്ത്രിയെയും പാർട്ടിയെയും സർക്കാരിനെയും നിരന്തര ആരോപണങ്ങളാൽ വെള്ളം കുടിപ്പിക്കുന്ന സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ കണ്ണൂരിലേക്ക് കൊണ്ടുവന്നു കേസിൽ കുടുക്കാൻ അണിയറ നീക്കങ്ങൾ തുടങ്ങി കഴിഞ്ഞു..കണ്ണൂർ തിരഞ്ഞെടുത്തതിന് പിന്നിലെ രാഷ്ട്രീയ നീക്കം നമ്മുക്ക് മനസിലാക്കാവുന്നതേയുള്ളു...പാർട്ടി കോട്ട തന്നെയാണ്..അവിടെ ഒരു ഇല അനങ്ങാണമെങ്കിൽ പാർട്ടി വിചാരിക്കണം...അതുകൊണ്ട് തന്നെയാണ് സ്വപ്നയെ കണ്ണൂരിൽ എത്തിക്കാൻ ഉള്ള വഴികൾ പാർട്ടി അന്വേഷിക്കുന്നത്..തളിപ്പറമ്പ് പോലീസ് ആണ് കേസ് എടുത്തത്. ഗൂഢാലോചന, വ്യാജ രേഖ ചമക്കൽ, ലഹള ഉണ്ടാക്കാൻ ശ്രമിക്കൽ അടക്കമുള്ള വകുപ്പ് ചേർത്താണ് കേസ്. അതിനിടെ കർണാടകത്തിലുള്ള സ്വപ്ന സുരേഷിനെ മൊഴിയെടുക്കാൻ വിളിപ്പിച്ചു. വിജേഷ് പിള്ളയുടെ ചോദ്യം ചെയ്യൽ 9 മണിക്കൂർ പിന്നിട്ടു.
ക്രൈംബ്രാഞ്ചിലുള്ള ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് ഇതിനുള്ള നീക്കങ്ങൾ ശക്തമാക്കിയത് എന്നാണ് ചില മാധ്യമങ്ങളിൽ വരുണൻ റിപോർട്ടുകൾ കണ്ണൂരിൽ ഉണ്ടായ പല പൊട്ടിത്തെറികളും മാഞ്ഞു പോയത് ഈ ഒരു ഉന്നത ഉദ്യോഗസ്ഥന്റെ മിടുക്ക് ഒന്ന് കൊണ്ട് മാത്രമാണ്...ഈ സാഹചര്യത്തിലാണ് സംസ്ഥാന രാഷ്ട്രീയത്തിൽ വിവാദങ്ങൾ ഉയർത്തുന്ന സ്വപ്ന സുരേഷിനെ ഒതുക്കാൻ ഈ ഉദ്യോഗസ്ഥനെ മുൻനിർത്തി കണ്ണൂരിൽ സി.പി. എം വാരിക്കുഴി ഒരുക്കുന്നത്.ഇതിന്റെ ഭാഗമായാണ് കണ്ണൂർ തളിപ്പറമ്പിൽ സ്വപ്നാസുരേഷിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പൊലീസിനെ ഉപയോഗിച്ചു സ്വപ്നയെ കണ്ണൂരിലേക്ക് വിളിച്ചുവരുത്തി ഒതുക്കാനാണ് നീക്കം നടക്കുന്നത്.സർണ്ണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനും ഇവരെ കോഴ നൽകി ഭീഷണിപ്പെടുത്താൻ ശ്രമിച്ചുവെന്ന കേസിൽ കുറ്റാരോപിതനുമായ തളിപ്പറമ്പ് കടമ്പേരി സ്വദേശി കെ വിജേഷ് എന്ന വിജേഷ് പിള്ളക്കുമെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സി.പി. എം ഉന്നത നേതാവ് തളിപ്പറമ്പ് പൊലിസിൽ പരാതി നൽകിയിട്ടുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസഥാന സെക്രട്ടറി എം വി ഗോവിന്ദനുമെതിരെ സ്വപ്ന സുരേഷ് ഫേയ്‌സ് ബുക്ക് ലൈവിലൂടെ അപകീർത്തികരവും വസ്തുതാ വിരുദ്ധവുമായ ആരോപണം ഉന്നയിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്.മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കുമെതിരായ പരാതികൾ പിൻവലിക്കാൻ എം വി ഗോവിന്ദന്റെ ദൂതനായി വിജേഷ് പിള്ള തന്നെ വന്ന് കണ്ടുവെന്നും പ്രതിഫലമായി 30 കോടി വാഗ്ദാനം ചെയ്തുവെന്നുമാണ് സ്വപ്ന ആരോപിച്ചത്. ഇതനുസരിച്ചില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും എം വി ഗോവിന്ദന് വേണ്ടി വിജേഷ് പിള്ള പറഞ്ഞുവെന്നും സ്വപ്ന ആരോപിച്ചിരുന്നു.ഇത്തരം ആരോപണം ഉന്നയിച്ചത് അത്യന്തം സംശയകരമാണ്. സത്യവിരുദ്ധവും കുടിലവുമായ ഈ ആരോപണത്തിന് പിന്നിൽ ചില സമൂഹ വിരുദ്ധ ശക്തികളുടെ വൻ ഗൂഢാലോചനയും സംശയിക്കേണ്ടിയിരിക്കുന്നു.
ആയതിനാൽ ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ മുഴുവൻ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
നേരത്തെ തളിപ്പറമ്പിലെ അഭിഭാഷകനായ നിക്കോളാസ് ജോസഫ് മുഖേനെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സ്വപ്നാ സുരേഷിനെതിരെ മാനനഷ്ട കേസ് നൽകിയിരുന്നു. സ്വപ്നയ്ക്കെതിരെയുള്ള ചില കേസുകൾ സി.പി. എമ്മിന്റെ അതീവവിശ്വസ്തനായ ഉന്നത പൊലിസ് ഉദ്യോഗസ്ഥനാണ് അന്വേഷിക്കുന്നത്. സ്വപ്നയെ എങ്ങനെയെങ്കിലും കണ്ണൂരിലെത്തിക്കുകയെന്നതാണ് പൊലിസും സി.പി. എം നേതാക്കളുംലക്ഷ്യമിടുന്നത്.സിപിഎമ്മിനും സർക്കാരിനും തലവേദനയായി മാറിയ സ്വപ്ന സുരേഷിനെ ആകാശ് തില്ലങ്കേരിയെ നേരിട്ടതുപോലെ നിയമപരമായി ഒതുക്കാനാണ് സിപിഎം നീക്കങ്ങൾ നടത്തുന്നത്. അതുകൊണ്ട് തന്നെയാണ് സ്വപ്നയ്ക്ക് വേണ്ടി ഉന്നത ഉദ്യോഗസ്ഥരെ തന്നെ ഇറക്കാൻ ഉള്ള നീക്കങ്ങൾ അണിയറയിൽ നടക്കുന്നത്...പുറമെ..സ്വപ്നയെ ഞങ്ങള്ക് പേടിയില്ല..പേടിയില്ല എന്നൊക്കെ വിളിച്ചു പറഞ്ഞാലും..പേടി ഉള്ളത് കൊണ്ട് തന്നെയാണ് ഈ നീക്കങ്ങൾ എല്ലാം നടക്കുന്നത്..
https://www.facebook.com/Malayalivartha























