കടബാധ്യതയെ തുടര്‍ന്ന് ട്രാവല്‍സ് ഉടമ പൊതുനിരത്തില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി... ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

കടബാധ്യതയെ തുടര്‍ന്ന് ട്രാവല്‍സ് ഉടമ പൊതുനിരത്തില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി... ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപത്തായി ട്രാവല്‍സ് സ്ഥാപനം നടത്തിവന്നിരുന്ന പള്ളിത്തോട്ടം സ്വദേശി വിനോദ് വിന്‍സന്റ് (54) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 12.45നാണ് സംഭവം.
തീകൊളുത്തുന്നത് കണ്ട് കെഎസ്ആര്‍ടിസി ഡിപ്പോയിലെ ജീവനക്കാരന്‍ ഓടിയെത്തിയെങ്കിലും തീയുമായി വിനോദ് കുറെ ദൂരം നടന്ന് വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
വസ്തു പണയപ്പെടുത്തി ബാങ്കില്‍ നിന്ന് മൂന്നുലക്ഷം രൂപ ലോണ്‍ എടുത്തിട്ടുണ്ടായിരുന്നു. അടവിന് മുടക്കം വന്നതോടെ കഴിഞ്ഞദിവസം ബാങ്ക് അധികൃതര്‍ വീട്ടിലെത്തി വീട് ജപ്തി ചെയ്യുമെന്നും വാടക വീട് നോക്കണമെന്നും പറഞ്ഞതായും ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്.
കടബാധ്യതയെ തുടര്‍ന്ന് വിനോദ് വിന്‍സന്റ് കുറെനാളായി വീട്ടില്‍നിന്ന് അകന്നുനില്‍ക്കുകയായിരുന്നു. നേരത്തെ ട്രാവല്‍സ് സ്ഥാപനം നടത്തിയിരുന്നതായും പിന്നീട് അതിന്റെ പ്രവര്‍ത്തനം നിലച്ചതായും ബന്ധുക്കള്‍ . ് കേസെടുത്ത് ഈസ്റ്റ് പോലീസ് . മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലാണ്. .
https://www.facebook.com/Malayalivartha























