നിര്‍ദ്ദിഷ്ട ശബരിമല വിമാനത്താവളം മധുര വിമാനത്താവളത്തെ ബാധിക്കുമോ എന്നകാര്യത്തില്‍ അടുത്തയാഴ്ച സംസ്ഥാനം മറുപടി നല്‍കും. കേന്ദ്ര വ്യോമയാന മന്ത്രാലയമാണ് റിപ്പോര്‍ട്ട് തേടിയത്. ശബരിമല വിമാനത്താവളം സ്ഥാപിക്കാനുദ്ദേശിക്കുന്ന ചെറുവള്ളി എസ്റ്റേറ്റില്‍നിന്ന് മധുരയ്ക്ക് ആകാശദൂരം 148 കിലോമീറ്ററാണ്. ശബരിപദ്ധതി ഒരു തരത്തിലും മധുരയെ ബാധിക്കില്ലെന്ന് കണ്ടെത്തിയെന്നാണ് അറിയുന്നത്

നിര്‍ദ്ദിഷ്ട ശബരിമല വിമാനത്താവളം മധുര വിമാനത്താവളത്തെ ബാധിക്കുമോ എന്നകാര്യത്തില്‍ അടുത്തയാഴ്ച സംസ്ഥാനം മറുപടി നല്‍കും. കേന്ദ്ര വ്യോമയാന മന്ത്രാലയമാണ് റിപ്പോര്‍ട്ട് തേടിയത്. ശബരിമല വിമാനത്താവളം സ്ഥാപിക്കാനുദ്ദേശിക്കുന്ന ചെറുവള്ളി എസ്റ്റേറ്റില്‍നിന്ന് മധുരയ്ക്ക് ആകാശദൂരം 148 കിലോമീറ്ററാണ്. ശബരിപദ്ധതി ഒരു തരത്തിലും മധുരയെ ബാധിക്കില്ലെന്ന് കണ്ടെത്തിയെന്നാണ് അറിയുന്നത്.
നെടുമ്പാശ്ശേരി, തിരുവനന്തപുരം വിമാനത്താവളങ്ങളുമായുള്ള അകലം, അവിടത്തെ യാത്രികരുടെ എണ്ണം, ശബരിമല പദ്ധതി വന്നാല്‍ അവയെ ബാധിക്കുമോ തുടങ്ങിയ വിവരങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് നേരത്തെ വ്യോമയാനമന്ത്രാലയത്തിന് നല്‍കിയിരുന്നു. അതില്‍ മധുരയുടെ വിവരങ്ങള്‍ ഉള്‍പ്പെടണമായിരുന്നെന്നാണ് മന്ത്രാലയം നിര്‍ദേശിച്ചത്. നിലവില്‍ മധുര വിമാനത്താവളം ഉപയോഗിക്കുന്ന ആരും ശബരിമല വിമാനത്താവളം യാത്രയ്ക്ക് തിരഞ്ഞെടുക്കാന്‍ സാധ്യതയില്ലന്നാണ് വിലയിരുത്തല്‍.
പദ്ധതിപ്രദേശമായ ചെറുവള്ളി എസ്റ്റേറ്റിലെ പരിസ്ഥിതി ആഘാതപഠനം പൂര്‍ത്തിയാകാന്‍ സമയമെടുക്കും. പല കാലാവസ്ഥകളില്‍, പ്രദേശത്തെ അവസ്ഥ രേഖപ്പെടുത്തേണ്ടതുണ്ട്. സമൂഹികാഘാതപഠനവും നടക്കുന്നു. ഏകദേശം വൃത്താകൃതിയിലാണ് ചെറുവള്ളി എസ്റ്റേറ്റ്. അതിനാല്‍, ടേബിള്‍ടോപ്പ് റണ്‍വേ വരുമോയെന്ന് വ്യോമയാനമന്ത്രാലയം ആശങ്ക പ്രകടിപ്പിച്ചിരുന്നു. ടേബിള്‍ടോപ്പ് റണ്‍വേ വരില്ലെന്നും 3.50 കിലോമീറ്റര്‍ നീളമുള്ള റണ്‍വേയാണ് ഉദ്ദേശിക്കുന്നതെന്നും സംസ്ഥാനം മറുപടി നല്‍കി. ഇത് സംസ്ഥാനത്ത് ഏറ്റവും നീളമേറിയതുമാണ്. ഇത്രയും നീളം കണ്ടെത്താനാണ് എസ്റ്റേറ്റിന് പുറത്തേക്കും ഭൂമി ഏറ്റെടുക്കുന്നത്. ഇതിന് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.
പ്രതിരോധ വകുപ്പ് അനുമതി നല്‍കിയതായി മന്ത്രി പാര്‍ലമെന്റില്‍ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. അതുള്ളതുകൊണ്ടാണ് ബാക്കി പഠനങ്ങള്‍ക്ക് അനുമതിലഭിച്ചത്. ഇനി വ്യോമയാന മന്ത്രാലയത്തിന്റെ അനുമതികിട്ടണം. അതാണ് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ, പരിസ്ഥിതിമന്ത്രാലയം, ധനമന്ത്രാലയം എന്നിവയുടെ അനുമതിക്കുള്ള അടിസ്ഥാനം.
സാങ്കേതിക, സാമ്പത്തിക സാധ്യതാവിവരങ്ങള്‍ തൃപ്തികരമാണെങ്കില്‍ മാത്രമേ വ്യോമയാനമന്ത്രാലയം പച്ചക്കൊടി കാട്ടുകയുള്ളൂ. അതുണ്ടായാല്‍ വിശദപദ്ധതിരേഖയിലേക്ക് നീങ്ങുമെന്ന് വിമാനത്താവളം സ്‌പെഷ്യല്‍ ഓഫീസര്‍ വി. തുളസീദാസ് പറഞ്ഞു.
https://www.facebook.com/Malayalivartha























