ലൈഫ് മിഷന്‍ കോഴക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ ചികിത്സ പൂര്‍ത്തിയാക്കി ആശുപത്രി വിട്ടു...

ലൈഫ് മിഷന്‍ കോഴക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ ചികിത്സ പൂര്‍ത്തിയാക്കി ആശുപത്രി വിട്ടു. കഴിഞ്ഞ 11നാണ് ശിവശങ്കറിനെ എറണാകുളം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാല്‍മുട്ടു വേദനയെത്തുടര്‍ന്നാണ് ശിവശങ്കര്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്.
കാല്‍മുട്ടിനു ശസ്ത്രക്രിയ ആവശ്യമുണ്ടെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയുണ്ടായി. എന്നാല്‍ ബന്ധുക്കളുമായി കൂടിയാലോചിച്ച ശേഷം ഇക്കാര്യം തീരുമാനിക്കാമെന്നാണ് ശിവശങ്കര്‍ അറിയിച്ചത്.
അതേസമയം ദേഹസ്വാസ്ഥ്യം ഉണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് എം ശിവശങ്കറിനെ ആശുപത്രിയിലേക്ക് മാറ്റിയത്. ലൈഫ് മിഷന്‍ കള്ളപ്പണ കേസില്‍ ഇഡി അറസ്റ്റ് ചെയ്ത എം ശിവശങ്കര്‍ ജയിലില്‍ കഴിയുന്നതിനിടെയാണ് ദേഹസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ അറസ്റ്റിലായ ശിവശങ്കര്‍ എറണാകുളം ജില്ലാ ജയിലിലാണ് കഴിയുന്നത്. ഈ മാസം 21 വരെയാണ് എം ശിവശങ്കറിനെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ഉള്‍പ്പെടെയാണ് ലൈഫ് മിഷന്‍ കോഴക്കേസിലെ പ്രതികള്‍. ലൈഫ് മിഷന്‍ കരാറുകാരായ യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ യു വി ജോസിന് പരിചയപ്പെടുത്തിയത് ശിവശങ്കറാണ്. മുതിര്‍ന്ന ഐ എ എസ് ഉദ്യോഗസ്ഥനെന്ന നിലയില്‍ കരാര്‍ യൂണിടാക്കിന് തന്നെ കിട്ടാന്‍ യു വി ജോസിനെ നിഷ്പ്രഭനാക്കി ശിവശങ്കര്‍ ചരടുവലികള്‍ നടത്തിയെന്നാണ് സ്വപ്ന സുരേഷ് മൊഴി നല്‍കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha























