പന്തീരാങ്കാവില്‍ വാഹനാപകടത്തില്‍ ബൈക്ക് യാത്രക്കാരനായ മധ്യവയസ്‌കന് ദാരുണാന്ത്യം

പന്തീരാങ്കാവില്‍ വാഹനാപകടത്തില്‍ ബൈക്ക് യാത്രക്കാരനായ മധ്യവയസ്‌കന് ദാരുണാന്ത്യം. പെരുമുഖം സ്വദേശി ധനീഷ്(58) ആണ് മരിച്ചത്. അറപ്പുഴ പാലത്തില്‍ വച്ചായിരുന്നു അപകടം നടന്നത്.
കാറും ഓട്ടോറിക്ഷയും ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. ധനീഷിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
അതേസമയം ദേശീയപാതയിലെ അപകടമേഖലയായ വട്ടപ്പാറയില്‍ സവാളയുമായി വന്ന ലോറി നിയന്ത്രണം വിട്ടു മറിഞ്ഞ് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം.
മണ്ണാര്‍ക്കാട് കോട്ടോപ്പാടം ചിറ്റടി മേലുവീട്ടില്‍ സേതുമാധവന്റെ ഏകമകന്‍ ശരത് മേനോന്‍ (29), ഡ്രൈവര്‍ ചാലക്കുടി കുണ്ടൂര്‍ അളമട്ടം ചൂലക്കല്‍ വീട്ടില്‍ രാജപ്പന്റെ മകന്‍ ഉണ്ണിക്കൃഷ്ണന്‍ (അനീഷ്-55), ലോറിയുടമ ചാലക്കുടി വടക്കുംചേരി ഐനിക്കാടന്‍ ജോര്‍ജിന്റെ മകന്‍ അരുണ്‍ ജോര്‍ജ് (22) എന്നിവരാണ് തത്ക്ഷണം മരിച്ചത്.
വെള്ളിയാഴ്ച രാവിലെ 7.20-നാണ് അപകടം നടന്നത്. മഹാരാഷ്ട്രയിലെ നാസിക്കില്‍നിന്ന് ആലുവയിലേക്ക് സവാളയുമായി പോകുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.
https://www.facebook.com/Malayalivartha























