പാലായില്‍ ടിപ്പര്‍ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം...

പാലായില്‍ ടിപ്പര്‍ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. പ്രവിത്താനം പനന്താനത്ത് കൊരംകുത്തിമാക്കല്‍ ഹര്‍ഷല്‍ ബിജു (22) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഒമ്പതരയോടെ പ്രവിത്താനം ചൂണ്ടച്ചേരി റോഡില്‍ ആയിരുന്നു അപകടം നടന്നത്.
ടിപ്പറിന്റെ പിന്നാലെ എത്തിയ വാഹനം ഓവര്‍ ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ എതിരെ വന്ന ഹര്‍ഷല്‍ ബൈക്ക് വെട്ടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചു വീണ ഹര്‍ഷലിന്റെ ശരീരത്തിലൂടെ ടിപ്പര്‍ കയറിയിറങ്ങി. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അതേസമയം പന്തീരാങ്കാവില്‍ വാഹനാപകടത്തില്‍ ബൈക്ക് യാത്രക്കാരനായ മധ്യവയസ്‌കന് ദാരുണാന്ത്യം. പെരുമുഖം സ്വദേശി ധനീഷ്(58) ആണ് മരിച്ചത്. അറപ്പുഴ പാലത്തില്‍ വച്ചായിരുന്നു അപകടം നടന്നത്.
കാറും ഓട്ടോറിക്ഷയും ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. ധനീഷിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























