കൊവിഡ് മഹാമാരിയുടെ നാളുകളിൽ സമൂഹ അടുക്കളകൾ വഴി എല്ലാവർക്കും ആഹാരം നൽകി; അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ ഒരാൾക്കും ആഹാരത്തിന് പ്രശ്നം നേരിട്ടില്ല; ഇത് ലോകത്തൊരിടത്തും സംഭവിക്കാത്ത കാര്യമാണ്; കുടുംബശ്രീയെ പ്രശംസിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ലോകത്തൊരിടത്തും സംഭവിക്കാത്ത കാര്യം കേരളത്തിൽ സംഭവിച്ചു. എന്താണെന്നല്ലേ ? കൊവിഡ് മഹാമാരിയുടെ നാളുകളിൽ സമൂഹ അടുക്കളകൾ വഴി എല്ലാവർക്കും ആഹാരം നൽകി. അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ ഒരാൾക്കും ആഹാരത്തിന് പ്രശ്നം നേരിട്ടില്ല. ഇത് ലോകത്തൊരിടത്തും സംഭവിക്കാത്ത കാര്യമാണ്. ഇത് പറഞ്ഞിരിക്കുന്നത് കേരള ഗവർണറാണ്.
രാഷ്ട്രപതി ദ്രൗപതി മുർമുവിന് സംസ്ഥാന സർക്കാർ നൽകിയ പൗര സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബശ്രീയെ പ്രശംസിക്കുകയായിരുന്നു ഗവർണർ. ദാരിദ്ര്യ നിർമാർജ്ജനത്തിൽ തുടങ്ങിയ കുടുംബശ്രീ ഇന്ന് ലോകത്തെ മികച്ച സ്ത്രീ ശാക്തീകരണ മാതൃകയായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. നമ്മുടെ സംസ്‌കൃതി സ്ത്രീകളുടെ കഴിവിനേയും ശക്തിയേയും തിരിച്ചറിയുകയും ആദരിക്കുകയും ചെയ്യുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
അതേസമയം രാഷ്ട്രപതി ദ്രൗപതി മുർമുവിനെ പ്രശംസിച്ച് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ . പ്രതികൂല ജീവിത സാഹചര്യങ്ങളെ കഠിന പ്രയത്നം കൊണ്ടും, നിശ്ചയദാർഡ്യം കൊണ്ടും മറികടന്ന് ഇന്ത്യയുടെ രാഷ്ട്രപതി പദവിയിലെത്തി. ദ്രൗപതി മുർമു ഭാരതീയ സ്ത്രീയുടെ ഉജ്ജ്വല ദൃഷ്ടാന്തമാണ് എന്നും ഗവർണർ പറഞ്ഞു. നമ്മുടെ സംസ്‌കാരവും കൃതികളും സ്ത്രീയെ മഹത്വവൽക്കരിക്കുന്നു. എന്നാൽ നാംഅതിൽ അവസാനിപ്പിക്കുകയാണ് . തുടർ പ്രവർത്തനങ്ങൾ നടക്കുന്നില്ല . മരുമക്കത്തായ കാലത്ത് സാമ്പത്തും അധികാരവും സ്ത്രീയിൽ കേന്ദ്രീകരിച്ചായിരുന്നു.
അപ്പോൾ മുതൽ അക്കമ്മ ചെറിയാൻ, കെ.ആർ ഗൗരിഅമ്മ, ദാക്ഷായണി വേലായുധൻ, ജസ്റ്റിസ് ഫാത്തിമ ബീവി എന്നീ സ്ത്രീ രത്നങ്ങൾ വരെ കേരളീയ സ്ത്രീ മുന്നേറ്റത്തിന് കരുത്തേകിയെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. 25 വർഷം മുമ്പ് സ്ത്രീകളെ സ്വന്തം വരുമാനം കണ്ടെത്തുന്നതിലേക്കും സംരംഭകത്വത്തിലേക്കും നയിച്ചത് കുടുംബശ്രീയാണ്. പിന്നീട് സ്ത്രീ ശാക്തീകരണത്തിന്റെ അമരത്ത് കുടുംബശ്രീയുണ്ടായിരുന്നു. അനേകം സ്ത്രീകൾ തദ്ദേശ സ്ഥാപനങ്ങൾ വഴി പൊതുരംഗത്ത് പ്രവേശിച്ചത് കുടുംബശ്രീയുടെ ഇടപെടലിലൂടെയാണ് എന്നും ഗവർണർ വ്യക്തമാക്കി. രാഷ്ട്രപതി ദ്രൗപതി മുർമുവിന് സംസ്ഥാന സർക്കാർ നൽകിയ പൗര സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു ഗവർണർ.
https://www.facebook.com/Malayalivartha























