Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

പിണറായി വിജയനും അദ്ദേഹത്തിൻ്റെ കുടുംബത്തിനും, സിപിഎമ്മിലെ കണ്ണൂർ ആസ്ഥാനമായുള്ള പിണറായി വിരുദ്ധ സംഘം പണി കൊടുത്തു... നിയമസഭയിൽ വിഷയങ്ങൾ വഷളാക്കി...അതേ നയം തന്നെയാണ് സി പി എം നേതാക്കൾ സ്വപ്നയുടെ കാര്യത്തിലും സ്വീകരിക്കുന്നത്....

18 MARCH 2023 02:15 PM IST
മലയാളി വാര്‍ത്ത
പിണറായി വിജയനും അദ്ദേഹത്തിൻ്റെ കുടുംബത്തിനും സി പി എമ്മിലെ കണ്ണൂർ ആസ്ഥാനമായുള്ള പിണറായി വിരുദ്ധ സംഘം പണി കൊടുത്തു. മുഖ്യമന്ത്രിയും കുടുംബവും സി പി എമ്മിലെ പ്രമുഖ നേതാക്കളും  സ്വപ്ന സുരേഷിനെതിരെ കേസ് കൊടുക്കാതെ ഒഴിഞ്ഞു മാറുന്നതിനിടയിലാണ് പി.ജയരാജനും ഇ.പി.ജയരാജനും ഉൾപ്പെടെയുള്ള പിണറായി വിരുദ്ധ ലോബി  ഒരു പ്രാദേശി ക നേതാവിനെ രംഗത്തിറക്കി പിണറായിയെ കുഴപ്പിച്ചത്.  പരാതി കൊടുപ്പിച്ചത് പിണറായിയുടെ അറിവോടെയാണെന്ന് വരുത്തി തീർക്കാൻ സ്വപ്നക്കെതിരെ സി പി എം പരാതി നൽകിയതായി വ്യാപക പ്രചാരണവും നൽകി. പി.ജയരാജനെതിരെ കലശപൂജാ ആരോപണം വന്നതിന് പിറ്റേന്നാണ് കേസ് ഫയൽ ചെയ്യപ്പെട്ടത്.അതായത് അരിയാഹാരം കഴിക്കുന്നവർക്കെല്ലാം കാര്യം മനസിലാവും.മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനുമെതിരായ ആരോപണത്തിന് പിന്നാലെയാണ് സ്വപ്ന സുരേഷിനെതിരെ കേസുമായി സിപിഎം നേതാവ് ഇറങ്ങിയത്. ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് കാട്ടി കണ്ണൂരിൽ സിപിഎം ഏരിയാ സെക്രട്ടറിയാണ് പൊലീസിൽ പരാതി നൽകിയത്.     സംസ്ഥാനത്ത് ഉടനീളം സ്വപ്നയ്ക്കെതിരെ പരാതി നൽകി ആരോപണത്തെ പ്രതിരോധിക്കാനാണ് സിപിഎം നീക്കമെന്ന് മാധ്യമങ്ങൾക്ക്  സിപിഎം നേതാക്കൾ തന്നെ വിവരം ചോർത്തി നൽകുകയും ചെയ്തു. സ്വപ്നയെ പ്രകോപിപ്പിക്കുക എന്ന ലക്ഷ്യമാണ് ഇതിന്  പിന്നിൽ. അപ്പോൾ സ്വപ്ന പിണറായിയെ കുഴപ്പിക്കും.ബംഗളൂരുവിൽ നിന്നാണ് സ്വപ്ന സുരേഷ് തുടർച്ചായി സിപിഎം നേതൃത്വത്തെയും മുഖ്യമന്ത്രിയെയും വെല്ലുവിളിക്കുന്നത്. കുടുംബത്തിനെതിരെയടക്കം ഗുരുതര ആരോപണം ഉയർത്തിയിട്ടും മുഖ്യമന്ത്രി മൗനം തുടരുകയാണ്. ഇതിനിടയിലാണ് സിപിഎം നേതാവ്  കേസുമായി എത്തിയത്.. പരാതി പിൻവലിക്കാൻ വിജേഷ് പിള്ള വഴി എം വി ഗോവിന്ദൻ 30 കോടി വാഗ്ദാനം ചെയ്തെന്ന സ്വപ്നയുടെ  ആരോപണത്തിന് പിറകിൽ ഗൂഢാലോചനയുണ്ടെന്നാണ് തളിപ്പറമ്പ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. വിജേഷ് പിള്ളയുമായുള്ള വീഡിയോയിൽ സംഭാഷണം ഇല്ലാതിരുന്നത് ദുരൂഹമാണെന്നും പരാതിയിലുണ്ട്. ഈ സാഹചര്യത്തിൽ ഇരുവരെയും പ്രതിയാക്കി കേസ് എടുക്കണമെന്നാണ് ആവശ്യം. അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ചാൽ മിണ്ടാതിരിക്കാനാകില്ലെന്നും അതുകൊണ്ടാണ് കേസ് കൊടുത്തതെന്നുമാണ് പാർട്ടി സെക്രട്ടറി എം വി ഗോവിന്ദന്‍റെ പ്രതികരണം.   എന്നാൽ എം വി ഗോവിന്ദൻ തൻ്റെ കേസ് വക്കീൽ നോട്ടീസിൽ ഒതുക്കി. സംസ്ഥാനത്തിന് പുറത്ത് രാഷ്ട്രീയ സംരക്ഷണം ഉറപ്പാക്കിയാണ് സ്വപ്ന സുരേഷ് തുടർച്ചയായി വെല്ലുവിളി നടത്തുന്നതെന്നാണ് സിപിഎം വിലയിരുത്തൽ. ഈ സംസ്ഥാനത്തുടനീളം  പരാതികൾ നൽകി സ്വപ്നയെ സമ്മർദ്ദത്തിലാക്കാനാണ്  സി പി എം ആലോചന.  സ്വർണ്ണക്കടത്തിൽ നേരത്തെ സ്വപ്ന ആരോപണമുയർത്തിയപ്പോൾ കെ ടി ജലീലിനെക്കൊണ്ട് പരാതി നൽകിയച്ചത് സമാന രീതിയിലായിരുന്നു. എന്നാൽ അന്നത്തെ കേസിൽ ജലീൽ മാത്രമായിരുന്നു വാദി.കേസിൽ ഒന്നും സംഭവിച്ചില്ലസിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ഇടനിലക്കാരനെന്ന നിലയിൽ തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് സ്വപ്ന സുരേഷ്, വിജേഷ് പിള്ളയ്ക്കെതിരെ ആരോപണം ഉന്നയിച്ചത്. ഇതിന് പിന്നാലെ സ്വപ്ന ബെംഗളുരുവിലെ കെ ആർ പുര പൊലീസ് സ്റ്റേഷനിൽ പരാതിയും നൽകിയിരുന്നു. 30 കോടി രൂപ നൽകാമെന്നും കൈയ്യിലുള്ള മുഴുവൻ തെളിവുകളും നശിപ്പിച്ച് കുടുംബത്തോടൊപ്പം നാടുവിടണമെന്നുമാണ് വിജേഷ് തന്നെ ഭീഷണിപ്പെടുത്തിയതെന്നാണ് സ്വപ്ന ആരോപിച്ചത്.      സ്വപ്നയുടെ പരാതിയിൽ വധഭീഷണിക്കേസാണ് വിവിധ വകുപ്പുകൾ ചുമത്തി കെ ആർ പുര പൊലീസ് വിജേഷിനെതിരെ എടുത്തിരിക്കുന്നത്. സംഭവത്തിൽ സ്വപ്ന ബെംഗളുരു പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. ഇതിനിടെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദനെതിരെ നടത്തിയ ആരോപണത്തിൽ അദ്ദേഹം സ്വപ്നയ്ക്കെതിരെ വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്. സ്വപ്നയുടെ പരാമർശം അപകീർത്തി ഉണ്ടാക്കിയെന്നും ആരോപണം പിൻവലിച്ച് സ്വപ്ന മാധ്യമങ്ങളിലൂടെ മാപ്പ് പറയണമെന്നുമാണ് എം വി ഗോവിന്ദൻ ആവശ്യപ്പെട്ടിരിക്കുന്നത്.   അതിന് സ്വപ്നയെ നോക്കേണ്ടെന്നാണ് അവർ മാധ്യമങ്ങളിലൂടെ പ്രതികരിച്ചത്.സ്വപ്നാ സുരേഷിൻ്റെ വാദങ്ങൾക്കാണ് ഇപ്പോൾ ബലം.  കാരണം തെളിവുകൾ സ്വപ്നക്ക് അനുകൂലമാണ്. സി പി എം പ്രതിരോധത്തിലുമാണ്. കേസു കൊടുത്ത പ്രാദേശിക നേതാവിനെതിരെ സ്വപ്ന ഒന്നും പറഞ്ഞിട്ടില്ല. അതു കൊണ്ടു തന്നെ പ്രാദേശിക നേതാവിൻ്റെ കേസിൽ ഒന്നും സംഭവിക്കില്ല. ജലീലിനാകട്ടെ കേസുണ്ടായിരുന്നു.ജലീലിനെതിരെ അന്ന് സ്വപ്ന ആരോപണം ഉന്നയിച്ചിരുന്നു.എന്നിട്ടും പോലും സ്വപ്നയെ ഒന്ന് ചോദ്യം ചെയ്യാൻ പോലും പോലീസ് വിളിച്ചില്ല.     ആരോപണ ശരം ഏറ്റവർ  വേണം പരാതി നൽകേണ്ടത്. ഇതാണ് മിനിമം നിയമം. എന്നാൽ ഇവിടെ ആരോപണ വിധേയരായ ആരും പരാതി നൽകിയിട്ടില്ല.  അത് തന്നെയാണ് പോലീസിന് മുന്നിലുള്ള വെല്ലുവിളി. സ്വപ്നയുടെ ആരോപണങ്ങളിൽ തനിക്ക് എന്തെങ്കിലും പരാതിയുള്ളതായി മുഖ്യമന്ത്രി പോലും പറഞ്ഞിട്ടില്ല. തനിക്ക് പരാതിയുള്ളപ്പോൾ താൻ ചെയ്യേണ്ടത് ചെയ്യുമെന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ മാത്യു കുഴൽനാടന് മറുപടി നൽകിയത്.|സ്വപ്ന സുരേഷ് മുഖ്യമന്ത്രിയുമായി തുറന്ന യുദ്ധത്തിന് തയ്യാറെടുക്കുകയാണ്.   ഇ ഡി  വിളിക്കുമ്പോൾ മുഖ്യമന്ത്രിയുടെ ജാതകം സമ്പൂർണമായി കുറിച്ചു കൊടുക്കുമെന്നാണ് സ്വപ്ന പറയുന്നത്. ശിവശങ്കർ അകത്തായതോടെ സ്വപ്നക്ക് അദ്ദേഹത്തോടുള്ള കടുത്ത ദേഷ്യം അവസാനിച്ചു. ഇപ്പോൾ സ്വപ്നയുടെ മുന്നിലുള്ളത്  മുഖ്യമന്ത്രി മാത്രമാണ്. മുഖ്യമന്ത്രിയോടുള്ള സ്വപനയുടെ വിരോധം വർധിപ്പിക്കുകയാണ് സി പി എം നേതാക്കളുടെ ലക്ഷ്യം.

കേരളം മുഴുവന്‍ വിറ്റു തുലയ്ക്കാന്‍ മുഖ്യമന്ത്രിയും ഭാര്യയും മകളും ശ്രമിച്ചതായി സ്വപ്ന സുരേഷ് ആരോപിച്ചതിൽ നിന്നാണ് ഇ.ഡി.ഏറെ ദൂരം മുന്നോട്ടു  പോയത്.. എം.ശിവശങ്കറും സി.എം.രവീന്ദ്രനുമാണ് ഇതിനു കൂട്ടുനിന്നത്. ശിവശങ്കറിന്റെ അറസ്റ്റ് ആദ്യഘട്ടം മാത്രമാണെന്നും, രവീന്ദ്രനെ ചോദ്യം ചെയ്താല്‍ കൂടുതല്‍ സത്യം പുറത്തുവരുമെന്നും സ്വപ്ന പറഞ്ഞു. ഇഡി ശരിയായ വഴിയിലാണ് നീങ്ങുന്നത്. എങ്ങനെയും സത്യം പുറത്തുകൊണ്ടുവരുമെന്നും സ്വപ്ന സുരേഷ് വ്യക്തമാക്കി.ഇപ്പോൾ രവീന്ദ്രൻ വലയിലായി.എന്നാൽ തനിക്കൊന്നും സംഭവിക്കില്ലെന്നാണ് രവീന്ദ്രൻ വിശ്വസിക്കുന്നത്. അല്ലെങ്കിലും രവീന്ദ്രന് ഒന്നും സംഭവിക്കാൻ പോകുന്നില്ല. സംഭവിക്കുന്നത് മുഖ്യമന്ത്രിക്ക് മാത്രമായിരിക്കും.കേസ് അന്വേഷിക്കുന്ന ഇഡി കൃത്യമായ പാതയിൽ തന്നെയാണെന്ന് സ്വപ്ന പറയുന്നു.  ശിവശങ്കർ  അറസ്റ്റിലായത് ദുഃഖകരമാണ്. പക്ഷേ, ഇതുകൊണ്ടൊന്നും അവസാനിക്കുന്നില്ല. ഇതിൽ ഉൾപ്പെട്ടിട്ടുള്ള ഓരോ വ്യക്തിയേയും പുറത്തുകൊണ്ടുവരിക എന്നതാണ് തന്റെ ലക്ഷ്യമെന്നും സ്വപ്ന സുരേഷ് പറഞ്ഞു.


കേരളം മുഴുവൻ വിറ്റുതുലയ്ക്കാൻ ഇറങ്ങിത്തിരിച്ചവരാണ് മുഖ്യമന്ത്രിയും ഭാര്യയും മകളും. ഇവരെല്ലാം ഇനി വെളിച്ചത്തേക്കു വരും. ഒരു പ്രധാനപ്പെട്ട ആളേക്കൂടി ചോദ്യം ചെയ്യാനുണ്ട്. അതാണ് സി.എം.രവീന്ദ്രൻ. എല്ലാ വമ്പൻ സ്രാവുകളും അധികം വൈകാതെ കുടുങ്ങും. അതു തീർച്ചയാണ്. എനിക്ക് ജയിലിൽ കിടക്കാൻ മടിയില്ല. പക്ഷേ, ഈ പറയുന്നവരെല്ലാം എന്റെ കൂടെ ജയിലിലേക്കു വരുമെന്ന് ഞാൻ ഉറപ്പാക്കും.– സ്വപ്ന പറഞ്ഞു.രവീന്ദ്രനെ പലതവണ ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും ഇതുവരെ നടന്നിട്ടില്ല. മുഖ്യമന്ത്രി എന്തൊക്കെ സംഭവിച്ചാലും അതു സമ്മതിക്കുകയുമില്ല. അദ്ദേഹത്തെ ചോദ്യം ചെയ്താൽ കേരളത്തെ വിറ്റുതുലയ്ക്കാനുള്ള പല പദ്ധതികളും പുറത്തുവരും. കമല മാഡം, മകൾ വീണ, മകൻ.. യുഎഇയിൽ ഇരുന്നുകൊണ്ട് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പല അഴിമതികളും പുറത്തുവരും’ – സ്വപ്ന പറഞ്ഞു. ഇതാണ് സ്വപ്പനയുടെ പത്ര പ്രസ്താവന.ഇതേ കാര്യങ്ങൾ അവർ ഇ.ഡിക്ക് മുന്നിലും പറഞ്ഞിട്ടുണ്ട്.അതുകൊണ്ടാണ് അവർ മൊഴിയിൽ പറഞ്ഞ പലരെയും ഇ.ഡി വല വീശി പിടിക്കുന്നത്.


സംസ്ഥാന സർക്കാരിന്‍റെ ലൈഫ് മിഷൻ പദ്ധതിയിൽപ്പെടുത്തി വടക്കാഞ്ചേരിയിൽ ഫ്ലാറ്റ് സമുച്ചയം പണിതതിൽ അഞ്ചുകോടിയോളം രൂപയുടെ കോഴ ഇടപാട് നടന്നെന്നാണ് ആരോപണം‍. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ, യുഎഇ കോൺസുലേറ്റിലെ പ്രമുഖർ എന്നിവർക്കെല്ലാം അഴിമതിയിൽ പങ്കുണ്ടെന്നാണ് ഇ ഡി കണക്കുകൂട്ടുന്നത്. ഇടപാടിന് ഇടനില നിന്നത് സ്വപ്ന സുരേഷാണെന്നാണ് എഫ് ഐ ആറിൽ ഉളളത്.ഇത്രയും കാലം ലൈഫ് മിഷൻ പദ്ധതിയിൽ   ശിവശങ്കറിൻ്റെ പേര് മാത്രമാണ് പറഞ്ഞു കേട്ടിരുന്നത്.  ശിവശങ്കറിൻ്റെ സ്വത്തുവിവരങ്ങൾ രഹസ്യമായി പരിശോധിച്ച സിബിഐക്ക് അസ്വാഭാവികമായ  വരുമാനത്തിൻ്റെ വിവരങ്ങൾ ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹം സമ്പാദിച്ചതായി പറയപ്പെടുന്ന കോടികൾ എവിടെയാണെന്ന് മുക്കിയതെന്ന് സി ബി ഐ അന്വേഷിച്ച് തുടങ്ങിയത്.  ഇത്തരം ഒരു അന്വേഷണത്തിന് ഒടുവിലാണ് ശിവശങ്കർ കൈപ്പറ്റിയതായി പറയപ്പെടുന്ന പണം എത്തേണ്ട സ്ഥലങ്ങളിൽ എത്തിയെന്ന് ഇ.ഡിക്ക് സംശയം തോന്നിയത്. കേരളത്തിനകത്തും പുറത്തും ഇ.ഡി വിശദമായ പരിശോധന ഇക്കാര്യത്തിൽ നടത്തിയെന്നു തന്നെയാണ് മനസിലാക്കുന്നത്.  ഇതിലാണ് കൂടുതൽ വ്യക്തത വരേണ്ടത്.


മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വാങ്ങിയ കമ്മിഷൻ മുഖ്യമന്ത്രിക്ക് വേണ്ടിയാണെന്നാണ് സ്വപ്ന പറയുന്നത്. കോടിക്കണക്കിന് രൂപയാണ്  സ്വപ്നയിൽ നിന്നും ശിവശങ്കർ വാങ്ങിയത്. ഇതെല്ലാം ശിവശങ്കറിന് വേണ്ടിയാണെന്ന് സ്വപ്ന കരുതുന്നില്ല..  സർക്കാരിൽ ചിലർക്ക് വേണ്ടിയാണെന്ന് പറഞ്ഞു കൊണ്ടാണ് ശിവശങ്കർ പണം വാങ്ങിയതെന്നാണ് സ്വപ്ന പറഞ്ഞുവെന്നാണ് വിവരം. ഇത്  തീർത്തും അപ്രതീക്ഷിതമായിരുന്നു.  സർക്കാരിൽ ആർക്കു വേണ്ടിയാണെന്ന് സ്വപ്ന ചോദിച്ചിട്ടില്ല. ചോദിച്ചാൽ പറയുകയുമില്ല. .ഇത്തരത്തിൽ എല്ലാ അർത്ഥത്തിലും ഇറുകിയ മുഖ്യമന്ത്രിയെ വെള്ളത്തിലാക്കുക എന്ന ലക്ഷ്യമാണ് സി പി എമ്മിൻ്റെ കണ്ണൂർ ലോബിക്കുള്ളത്.ഇവർക്ക് പി.ജെ, ഇ.പി. തുടങ്ങിയ  വിമത നേതാക്കളുടെയെല്ലാം  പിന്തുണയുണ്ടെന്നാണ് റിപ്പോർട്ട്. മുഖ്യമന്ത്രി പ്രതിസന്ധിയിലാകുമ്പോൾ അത് കണ്ട് സന്തോഷിക്കുന്ന ടീം സി പി എം ആണ് കണ്ണൂരിൽ ഉള്ളത്.  കണ്ണൂരിന് പുറമെയുള്ള നേതാക്കളുടെ പിന്തുണയും കണ്ണൂരിലെ വിമത ടീമിനുണ്ട്.

 

ഇവരിൽ ജി.സുധാകരൻ, എ.കെ ബാലൻ, തോമസ് ഐസക് തുടങ്ങിയ നേതാക്കളുമുണ്ട്. വെടക്കാക്കി തനിക്കാക്കുക എന്ന നയമാണ് കണ്ണൂർ ലോബിക്കുള്ളത്.മുഖ്യമന്ത്രിക്ക് സ്വപ്ന പറയുന്നത് കള്ളമാണന്ന് ബോധ്യമുണ്ടായിരുന്നെങ്കിൽ അദ്ദേഹം എന്നേ കേസിന് പോവുമായിരുന്നു. ഇല്ലെങ്കിൽ കുടുംബാംഗങ്ങൾ കേസിന് പോകുമായിരുന്നു.നിയമസഭയിൽ വിഷയങ്ങൾ വഷളാക്കിയ അതേ നയം തന്നെയാണ് സി പി എം നേതാക്കൾ സ്വപ്നയുടെ കാര്യത്തിലും സ്വീകരിക്കുന്നത്. സ്വപ്നയെ പ്രകോപിപ്പിക്കുക എന്നതാണ് നയം. അങ്ങനെ പ്രകോപിതയാവുമ്പോൾ സ്വപ്ന മുഖ്യമന്ത്രിക്കും അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങൾക്കുമെതിരെ വീണ്ടും രംഗത്തെത്തുവെന്ന് നേതാക്കൾക്കറിയാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (4 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (4 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (6 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (6 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (6 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (7 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (7 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (8 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (8 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (8 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (8 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (8 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (8 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (8 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (8 hours ago)

Malayali Vartha Recommends