Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

മോദിയുടെ തീരുമാനം വെറുതെയല്ല..പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ, വിമര്‍ശിച്ചവര്‍ക്ക് തിരിച്ചടി.... മോദി ഭരണകൂടത്തിന്റെ ദീര്‍ഘവീക്ഷണത്തിന്റെ ഉത്തമ ഉദാഹരണമായി ഇത് മാറുന്നു....2047ലെ ഇസ്ലാം ഭരണം പൊളിഞ്ഞു...

18 MARCH 2023 02:20 PM IST
മലയാളി വാര്‍ത്ത

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ചവര്‍ക്ക് തിരിച്ചടി. മോദി ഭരണകൂടത്തിന്റെ ദീര്‍ഘവീക്ഷണത്തിന്റെ ഉത്തമ ഉദാഹരണമായി ഇത് മാറുന്നു. രാജ്യത്തെ ജനാധിപത്യം അട്ടിമറിച്ച് 2047 ഓടെ ഇസ്ലാമിക ഭരണകൂടം സ്ഥാപിക്കാന്‍ പി.എഫ്.ഐ ആസൂത്രിത നീക്കം നടത്തിയെന്ന് എന്‍.ഐ.എ കുറ്റപത്രം വ്യക്തമാക്കുന്നു. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്തിമറിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണുള്ളത്. 59 പേരാണ് പ്രതിപട്ടികയിലുള്ളത് എന്നത് സംഘടനയുടെ തീവ്രസ്വഭാവത്തിന്റെ ആഴം വ്യക്തമാക്കുന്നു. സംസ്ഥാനത്തെ ഇടത് വലത് മുന്നണികള്‍ വോട്ടിന് വേണ്ടി പി.എഫ്.ഐയോട് മൃദുസമീപനം സ്വീകരിക്കുന്നതിന്റെ ഫലമാണിത്. രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ പൂഴ്ത്തിവച്ചത് കാരണം പലയിടങ്ങളിലും പി.എഫ്.ഐക്ക് ആക്രമണം നടത്താനായി. അറസ്റ്റിലാകുന്ന നേതാക്കന്‍മാര്‍ക്കെതിരെ നിസ്സാര വകുപ്പുകള്‍ ചുമത്തിയാണ് രണ്ട് മുന്നണി സര്‍ക്കാരുകളും രക്ഷിച്ചിരുന്നത്.

 

ജനാധിപത്യത്തിന്റെ മുഖംമൂടിയണിഞ്ഞാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇക്കാര്യം പൊതുസമൂഹത്തിന് അറിയാമെങ്കിലും നടപടിയെടുക്കേണ്ട ഭരണകൂടം വോട്ടും വാങ്ങി ചൂട്ടും കത്തിച്ച് പിടിച്ച് നിന്നു.ഇതരമതസ്ഥര്‍ക്കെതിരെ ഗൂഢാലോചന നടത്തുകയും ജനങ്ങള്‍ക്കിടയില്‍ മതസ്പര്‍ധയുണ്ടാക്കി സമാധാനാന്തരീക്ഷം തകര്‍ക്കുകയുമായിരുന്നു പോപ്പുലര്‍ ഫ്രണ്ടിന്റെ നീക്കമെന്ന് എന്‍ഐഎ പറയുന്നു. ഇത് സംബന്ധിച്ച് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം പലതവണ റിപ്പോര്‍ട്ട് കൊടുത്തിട്ടുള്ളതാണ്.പോപ്പുലര്‍ ഫ്രണ്ടിന് ദുറുല്‍ ഖദ എന്ന കോടതിയുണ്ടെന്ന കണ്ടെത്തല്‍ സംസ്ഥാനത്ത് മതതീവ്രവാദം എത്രത്തോളം ആഴത്തില്‍ ഇറങ്ങി ചെന്നിരിക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ്. ഇത്തരം കോടതി പുറപ്പെടുവിക്കുന്ന വിധികള്‍ പ്രവര്‍ത്തകര്‍ നടപ്പാക്കി. മുസ്‌ലിം യുവാക്കള്‍ക്കിടയില്‍ ആയുധപരിശീലനവും നടത്തി. തുടങ്ങി അതീവഗുരുതരമായ കാര്യങ്ങളാണ് എന്‍.ഐ.എ അക്കമിട്ട് നിരത്തുന്നത്. എന്നിട്ടും ഇതിനെതിരെ പ്രതികരിക്കാന്‍ ബി.ജെ.പി അല്ലാതെ മറ്റൊരു മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും തയ്യാറായിട്ടില്ല. താലിബാന്‍ മോഡലില്‍ കോടതികള്‍ നടത്തിയിരുന്നു എന്നത് കേട്ട് കേരളീയ സമൂഹമനസാക്ഷി ഞെട്ടുന്നു. സംസ്ഥാനത്തെ ഭൂരിപക്ഷം മുസ്‌ലിം സമുദായ അംഗങ്ങളും സമാധാനത്തോടെ ജീവിക്കാന്‍ ആഗ്രഹിക്കുന്ന മതേതരവിശ്വാസികളാണ്. എന്നാല്‍ വളരെ കുറച്ച് പേരും അവരെ മുതലെടുക്കുന്ന പി.എഫ്.ഐ പോലുള്ള സംഘടനകളും ഉയര്‍ത്തുന്ന ഭീഷണി ചെറുതല്ല.

നിരോധിച്ചെങ്കിലും രഹസ്യമായി പി.എഫ്.ഐ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അന്വേഷണ ഏജന്‍സി കണ്ടെത്തിയിരുന്നു. അതില്‍ നിന്ന് തന്നെ ഇവരുടെ സംഘടനാ ശക്തി മനസ്സിലാകും. കേന്ദ്ര സര്‍ക്കാരും എന്‍.ഐ.എ പോലുള്ള ഏജന്‍സികളും കാര്യക്ഷമമായി അന്വേഷണം നടത്തിയത് കൊണ്ടുമാത്രമാണ് സംസ്ഥാനത്തെ തീവ്രവാദ വിവരങ്ങള്‍ പുറത്തുകൊണ്ടുവരാനായത്. കേരളാ പോലീസിന് ഇതൊക്കെ കണ്ടെത്താനുള്ള കഴിവുണ്ടെങ്കിലും അവരെ പല്ലുകൊഴിഞ്ഞ സിംഹങ്ങളാക്കുകയാണ് എല്‍.ഡി.എഫ് യു.ഡി.എഫ് ഗവണ്‍മെന്റുകള്‍ ചെയ്തു പോന്നിരുന്നത്.പോപ്പുലര്‍ ഫ്രണ്ടും എസ്ഡിപിഐയും തീവ്രവാദ സംഘടനകളാണെന്ന കാര്യത്തില്‍ സംശയമില്ലെന്ന് കേരളാ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. എന്നിട്ടും സംസ്ഥാനത്തെ കോണ്‍ഗ്രസ്, സി.പി.എം നേതാക്കള്‍ ഇത് കണ്ടില്ലെന്ന് നടിച്ചു. ഈ രണ്ട് സംഘടനകളുമായി ചേര്‍ന്ന് സി.പി.എമ്മും കോണ്‍ഗ്രസും പല തദ്ദേശഭരണ സ്ഥാപനങ്ങളിലും ഭരണം നടത്തുന്നുണ്ട്. അത് തന്നെ ഇവര്‍ക്ക് ഈ സംഘടനകളുമായുള്ള അവിശുദ്ധ ബന്ധത്തിന്റെ തെളിവാണ്. തീവ്ര സംഘടനകള്‍ ആണെങ്കിലും ഇവ നിരോധിക്കപ്പെട്ടിട്ടില്ലെന്ന കാര്യവും 2022 മെയ് 13ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. അതും കഴിഞ്ഞ് മാസങ്ങള്‍ക്ക് ശേഷമാണ് കേന്ദ്രസര്‍ക്കാര്‍ പി.എഫ്.ഐയെ നിരോധിച്ചത്.

 

പക്ഷെ, സംസ്ഥാന സര്‍ക്കാരിന് ഈ സംഘടനകളെ നിരോധിക്കാനാകില്ലെങ്കിലും നിയമപരമായ യാതൊരു നടപടിയും സ്വീകരിച്ചില്ല. പി.എഫ്.ഐയും എസ്.ഡി.പി.ഐയും നടത്തിയ കൊലപാതകം അടക്കമുള്ള ക്രിമിനല്‍ കേസുകളില്‍ കാര്യക്ഷമമായ അന്വേഷണം നടക്കുന്നില്ലെന്ന വ്യാപക ആക്ഷേപമുണ്ട്. അതുകൊണ്ടാണ് പാലക്കാട്ടെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ എസ്. അര്‍ഷിക ഹര്‍ജി നല്‍കിയിരുന്നു. പക്ഷെ, ഹൈക്കോടതി അത് തള്ളിയിരുന്നു. പ്രതികള്‍ എസ്ഡിപിഐ പ്രവര്‍ത്തകരാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. എസ്ഡിപിഐ പ്രവര്‍ത്തകനെ ആക്രമിച്ചതിനുള്ള പ്രതികാരമായാണ് സഞ്ജിത്തിനെ കൊന്നത്. ഗൂഢാലോചന വ്യക്തമായെന്നും കൊലപാതകികളെ തിരിച്ചറിഞ്ഞെന്നും പോലീസ് പറഞ്ഞതായി ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് അന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു.


മറ്റ് സമുദായങ്ങളില്‍ നിന്നുള്ള ആളുകളെ ഭീഷണിപ്പെടുത്തിയും നിര്‍ബന്ധിച്ചുമാണ് എസ്ഡിപിഐയും പിഎഫ്ഐയും ഇസ്ലാമിലേക്ക് മതംമാറ്റുന്നതെന്ന് അര്‍ഷിത അന്ന് ആരോപിച്ചിരുന്നു. നിര്‍ബന്ധിത മതപരിവര്‍ത്തനം സംബന്ധിച്ച ആരോപണം ഉയരുമ്പോള്‍ ഇടത്, വലത് നേതാക്കള്‍ ഇവര്‍ക്ക് സംരക്ഷണ കവചം ഒരുക്കാറുണ്ട്. തീവ്രവാദ കേസുകളുമായി ബന്ധപ്പെട്ട് ദേശീയ ഏജന്‍സുകളും മറ്റ് ചില സംസ്ഥാനങ്ങളിലെ പോലീസും പലപ്പോഴും കേരളത്തിലെത്തുമ്പോള്‍ ഇവിടുത്തെ പോലീസിനെ അറിയിക്കില്ല എന്നൊരു ആക്ഷേപം ടി.ജി മോഹന്‍ദാസിനെ പോലുള്ളവര്‍ ഉന്നയിക്കാറുണ്ട്. അടുത്തിടെ പി.എഫ്.ഐ നേതാവ് കമാലിനെ യു.പി പോലീസ് ഇവിടെ വന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇക്കാര്യം അവസാനനിമിഷമാണ് കേരളാ പോലീസിനെ അറിയിച്ചതെന്ന് വാര്‍ത്തകളുണ്ടായിരുന്നു. കേരളാ പോലീസില്‍ എസ്.ഡി.പി.ഐയ്ക്കും പി.എഫ്.ഐയ്ക്കും വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നവരുണ്ട്. ഇതുമായി ബന്ധപ്പെട്ട് അനസ് എന്ന സിവില്‍ പോലീസ് ഓഫീസറെ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. മൂന്നാര്‍ പോലീസ് സ്‌റ്റേഷനിലെ മൂന്ന് പോലീസുകാരെ മുമ്പ് ഇത്തരത്തിലുള്ള മറ്റൊരു കേസില്‍ സ്ഥലം മാറ്റിയിരുന്നു.

 

യുവാക്കളെ ഐഎസ്ഐഎസ്, ലഷ്‌കര്‍-ഇ-തോയ്ബ, അല്‍ ഖയ്ദ മുതലായ തീവ്രവാദ സംഘടനകളില്‍ ചേരാന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രേരിപ്പിക്കുന്നതായി മുമ്പ് എന്‍.ഐ.എ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു. ഇതേ കുറിച്ചും എല്‍.ഡി.എഫും യു.ഡി.എഫും മൗനംപാലിച്ചു. എന്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ മുഹമ്മദ് റിയാസിനെ വിവാഹം കഴിച്ചതിനെ ലീഗ് നേതാവ് വളരെ മോശമായ രീതിയില്‍ അധിക്ഷേപിച്ചിരുന്നു. റിയാസിന്റെ വിവാഹം വ്യഭിചാരമാണെന്ന് ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്‌മാന്‍ കല്ലായിയാണ് പരാമര്‍ശിച്ചത്. 2021 ഡിസംബറില്‍ കോഴിക്കോട് നടന്ന വഖഫ് സംരക്ഷണ റാലിയിലായിരുന്നു അധിക്ഷേപം. എന്നിട്ടും സി.പി.എം നേതാക്കളാരും മറുപടി കൊടുക്കാന്‍ തയ്യാറായില്ല. തെറ്റാണെന്ന് പറയാന്‍ കോണ്‍ഗ്രസുകാരും മുന്നോട്ട് വന്നില്ല. കാരണം സംഘടിത വോട്ട് ബാങ്കിനെ ഇവര്‍ക്കെല്ലാം അത്രയ്ക്ക് ഭയമാണ്. അപ്പോള്‍ പിന്നെ പോപ്പുലര്‍ഫ്രണ്ടിനും എസ്.ഡി.പി.ഐയ്ക്കും എതിരെ ഇവരാരെങ്കിലും ശബ്ദിക്കുമോ?

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (4 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (4 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (6 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (6 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (6 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (7 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (7 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (8 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (8 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (8 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (8 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (8 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (8 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (8 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (8 hours ago)

Malayali Vartha Recommends