Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

രേണുരാജിനെ തെറുപ്പിച്ചത് പിണറായിക്കലി;ബ്രഹ്മപുരത്ത് സര്‍ക്കാരിനിട്ട് എട്ടിന്റെ പണിവെച്ച് കളക്ടര്‍,കളക്ടര്‍മാരെ ഇട്ടുതട്ടാമെന്ന് പിണറായി കരുതരുത്,പടിയിറങ്ങും മുന്‍പ് രേണുവിന്റെ കിണ്ണംകാച്ചിയ മറുപടി,മൂട്ടില്‍ തീപിടിച്ചോടി പിണറായി

18 MARCH 2023 02:33 PM IST
മലയാളി വാര്‍ത്ത

ബ്രഹ്മപുരം കത്തുമ്പോള്‍ പൊടുന്നനെ ആയിരുന്നു കളക്ടര്‍ രേണുരാജിനെ വയനാട്ടിലേക്ക് സ്ഥലംമാറ്റിയത്. ബ്രഹ്മപുരത്തെ വിഷയത്തില്‍ മേല്‍നോട്ടം വഹിച്ച് ഓടിനടക്കുന്ന കളക്ടറെ സ്ഥലംമാറ്റിയതില്‍ വലിയ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. എന്നാല്‍ അതിന് പിന്നാമ്പുറം ചികഞ്ഞാല്‍ പിണറായി കലിപ്പാണ് സ്ഥലംമാറ്റത്തിന് കാരണം. ഈ സര്‍ക്കാരിനിട്ട് എട്ടിന്റെ പണികൊടുത്താണ് രേണുരാജ് എറണാകുളം ജില്ലാ കളക്ടര്‍ പദവിയില്‍ നിന്ന് പടിയിറങ്ങിയത്. ബ്രഹ്മപുരം അന്തരീക്ഷത്തെ വിഷലിപ്തമാക്കും. 2022ല്‍ തന്നെ രേണുരാജ് ദേശീയ ഗ്രീന്‍ ട്രൈബ്യൂണല്‍ മുന്‍പാകെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ബ്രഹ്മപുരം ദുരന്തത്തില്‍ കൊച്ചി കോര്‍പറേഷന് 100 കോടി രൂപ പിഴ ചുമത്തിയിരിക്കുകയാണ് ദേശീയ ഹരിത ട്രൈബ്യൂണല്‍. രേണു രാജിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിനും കോര്‍പറേഷനും കനത്തപ്രഹരം ആയി.

 

മധ്യകേരളത്തിന്റെ അന്തരീക്ഷത്തെ വിഷമയമാക്കുന്ന 12 രാസവ്യവസായശാലകളും ബ്രഹ്മപുരം മാലിന്യ പ്ലാന്റും ഉള്‍പ്പെടുന്ന ചുരുക്കപ്പട്ടിക മുന്‍ജില്ലാ കലക്ടര്‍ ഡോ.രേണുരാജ് ഉള്‍പ്പെടുന്ന മൂന്നംഗ ഉപസമിതി 2022 ഒക്ടോബറില്‍ ദേശീയ ഗ്രീന്‍ ട്രൈബ്യൂണല്‍ മുന്‍പാകെ സമര്‍പ്പിച്ചത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എന്‍ജിടി മേല്‍നടപടികള്‍ സ്വീകരിക്കുന്നതിനിടയിലാണു ബ്രഹ്മപുരം ദുരന്തമുണ്ടായത്. കൊച്ചിയുടെ അന്തരീക്ഷത്തിലേക്കു രാത്രി വന്‍തോതില്‍ രാസമാലിന്യം തുറന്നുവിടുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ക്കു വഴിയൊരുക്കുന്നതായി ചൂണ്ടിക്കാട്ടി ഏരൂര്‍ സ്വദേശി എ.രാജഗോപാല്‍ സമര്‍പ്പിച്ച സ്വകാര്യ ഹര്‍ജിയിലാണു വിഷയം പഠിക്കാന്‍ മൂന്നംഗ സമിതിയെ എന്‍ജിടി നിയോഗിച്ചത്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് സയന്റിസ്റ്റ് ഡോ. വി.ദീപേഷ്, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് സീനിയര്‍ സയന്റിസ്റ്റ് പി.ഗീത എന്നിവരായിരുന്നു കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍. അന്തരീക്ഷത്തില്‍ പടരുന്ന വിഷവായുവിന്റെ രാസസ്വഭാവം പഠനവിധേയമാക്കിയാല്‍ മാത്രമേ അതിന്റെ ഉറവിടം കൃത്യമായി കണ്ടെത്താന്‍ കഴിയുകയുള്ളുവെന്നും ഉപസമിതി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രാസവായുവിന്റെ സാന്നിധ്യം ആര്, എപ്പോള്‍ അറിയിച്ചാലും ഉടനടി പരിശോധന നടത്തി ഉറവിടം കണ്ടെത്താന്‍ നിര്‍ദേശിച്ചാണ് എന്‍ജിടി അന്ന് ഹര്‍ജി തീര്‍പ്പാക്കിയത്.

ബ്രഹ്മപുരം മുള്‍മുനയില്‍ നില്‍ക്കുമ്പോഴാണ് ഒരു ആവശ്യവുമില്ലാതെ രേണു രാജിനെ സ്ഥലംമാറ്റുന്നത്. ഇതില്‍ സര്‍ക്കാരിനെതിരെ വലിയ എതിര്‍പ്പ് ഉയര്‍ന്നു. പിണറായി പക വന്നുപോയാല്‍ പിന്നെ അവരുടെ കാര്യം ഏതാണ്ട് തീരുമാനം ആകുമല്ലോ. അതാണ് രേണുരാജിന്റെ കാര്യത്തില്‍ സംഭവിച്ചത്. കലിപ്പ് തീര്‍ക്കാനാണ് സ്ഥലംമാറ്റം എന്ന് പുറത്തേക്ക് വരാതിരിക്കാന്‍ ആലപ്പുഴ,തൃശ്ശൂര്‍ കളക്ടര്‍മാരെ കൂടി സ്ഥലംമാറ്റി. എന്നാല്‍ പിടിറങ്ങുംമുന്‍പ് സര്‍ക്കാരിന് നല്ല കിണ്ണംകാച്ചിയ മറുപടി പറഞ്ഞിട്ടാണ് രേണു രാജ് പോയത്. നീ പെണ്ണാണ് എന്ന് കേള്‍ക്കുന്നത് അഭിമാനമാണ്. നീ വെറും പെണ്ണാണ് എന്ന് പറയുന്നിടത്താണ് പ്രതിഷേധം. ഇതായിരുന്നു ആ മറുപടി. പ്രതിഷേധം അറിയിച്ച് തന്നെയാണ് രേണുരാജ് മടങ്ങിയത്. ജില്ലയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു കളക്ടര്‍ രാത്രി സ്ഥാനം ഒഴിഞ്ഞ് മറ്റൊരു കളക്ടര്‍ക്ക് ചുമതല നേരിട്ട് കൈമാറാതെ ജില്ല വിട്ടത്. ശക്തമായ നിലപാടായിരുന്നു രേണു രാജിന്റേത്. ഐഎഎസ്സുകാരെ കളിപ്പാവ പോലെ കൊണ്ടു നടക്കാമെന്ന് പിണറായി സര്‍ക്കാര്‍ കരുതിയെങ്കില്‍ തെറ്റിപ്പോയ്. അവര്‍ ശക്തമായ് പ്രതികരിക്കും. രാഷ്ട്രീയക്കാരുടെ ചട്ടുകങ്ങളായ് ഉദ്യോഗസ്ഥരെ കാണരുത്. ബ്രഹ്മപുരത്ത് സര്‍ക്കാര്‍ കാണിച്ച ചതികല്‍ ഒന്നൊന്നായ് പുറത്തേക്ക് വരികയാണ്. ഇതിനിടെ സര്‍ക്കാരിന് നേരെ മുറവിളി ഉയരുന്നു. ഹരിത ട്രൈബ്യൂണല്‍ ബ്രഹ്മപുരത്തിന്റെ പേരിലിട്ട 500 കോടി പിഴ കേരള സര്‍ക്കാര്‍ പൊതുഖജനാവില്‍ നിന്ന് അടയ്ക്കുകയേ ഉള്ളൂ എന്നും ആ ഭാരം കൂടി പൊതുജനം ഏറ്റെടുക്കേണ്ടി വരുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഇപ്പോള്‍ നടക്കുന്ന അന്വേഷണം സര്‍ക്കാരിനും സിപിഎമ്മിനും ബ്രഹ്മപുരം തീപിടിത്തത്തില്‍ ഉള്ള പങ്കു പുറത്തു വരാതിരിക്കാനാണെന്നും കേന്ദ്ര ഏജന്‍സി അന്വേഷണം ഏറ്റെടുക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു. ബ്രഹ്മപുരം വിഷയവുമായി ബന്ധപ്പെട്ടു കരിമുകളില്‍ നിന്നു നടത്തിയ മാര്‍ച്ചിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (4 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (5 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (6 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (6 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (6 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (7 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (7 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (8 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (8 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (8 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (8 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (8 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (8 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (8 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (8 hours ago)

Malayali Vartha Recommends