ഒടുവിൽ കാര്യങ്ങൾ എല്ലാം കൈവിട്ടു പോയി..അമ്പിനും വില്ലിനും അടുക്കാതെ പ്രതിപക്ഷം... പ്രതിപക്ഷത്തെ തണുപ്പിക്കേണ്ടത് ഭരണപക്ഷത്തിന്റെ ആവശ്യം..പിണറായിയുമായി കൂടി കാഴ്ച്ച..

ഒടുവിൽ കാര്യങ്ങൾ എല്ലാം കൈവിട്ടു പോകുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്..ഈ അടുത്തകാലത്തൊന്നും പ്രതിപക്ഷത്തെ ഇത്രയും കലിപൂണ്ട അവസ്ഥയിൽ നമ്മൾ കണ്ടിട്ടിട്ടില്ല...ഇതിപ്പോൾ നമ്മുടെ മുഖത്ത് നോക്കി പോലും ഒരാൾ നിനക്കു നട്ടെല്ലുണ്ടോ എന്ന് ചോദിക്കുമ്പോൾ ദേഷ്യം വരുന്നത് സ്വാഭാവികം...അത് തന്നെയാണ് പ്രതിപക്ഷവും നടത്തിയത്..അതും നിയമസഭാ സമ്മേളനം നടക്കുന്ന സ്ഥലത്ത്...ഇത്തരത്തിൽ റിയാസിന്റെ വാഴപ്പിണ്ടി പ്രയോഗം കൊണ്ടത് ഓരോ കോൺഗ്രസ്സുകാരന്റെയും നെഞ്ചിലാണ്..അതുകൊണ്ടാണ് എല്ലാവരും പ്രതികരിക്കുന്നത്...പക്ഷെ ഇപ്പോൾ കാര്യങ്ങൾ കൈവിട്ടു പോയെന്ന് ഭരണപക്ഷത്തിന് തന്നെ തോന്നി തുടങ്ങി..നിയമസഭ സ്തംഭിപ്പിച്ചുള്ള പ്രതിഷേധം തണുപ്പിക്കാനായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷനേതാവ് വി.ഡി. സതീശനുമായി ചർച്ച നടത്തിയേക്കും. തിങ്കളാഴ്ച രാവിലെയോ അതിന് മുമ്പോ മുഖ്യമന്ത്രി പ്രതിപക്ഷനേതാവിനെ കാണാനാണ് സാദ്ധ്യത.
സമ്പൂർണ ബഡ്ജറ്റ് പാസാക്കുന്നതിന് പുറമേ മറ്റ് ചില നിയമനിർമാണങ്ങൾ കൂടി സർക്കാർ ആലോചിക്കുന്ന പശ്ചാത്തലത്തിൽ പ്രതിപക്ഷത്തെ അനുനയിപ്പിക്കണമെന്ന ചിന്ത ശക്തമാണ്. ഇന്നലെ നിയമസഭ പിരിഞ്ഞതിന് പിന്നാലെ മന്ത്രി കെ. രാധാകൃഷ്ണൻ പ്രതിപക്ഷനേതാവിന്റെ ഓഫീസിലെത്തി കൂടിക്കാഴ്ച നടത്തി. പ്രതിപക്ഷം സമവായ ചർച്ചയ്ക്ക് തയാറാകണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. എന്നാൽ ആവശ്യങ്ങളിൽ അനുകൂല സമീപനമുണ്ടാവാതെ വിട്ടുവീഴ്ചയ്ക്കില്ലെന്ന് പ്രതിപക്ഷനേതാവ് വ്യക്തമാക്കിയതായാണ് വിവരം.അടിയന്തരപ്രമേയ നോട്ടീസുകൾ നിഷേധിക്കുന്നത് അവസാനിപ്പിക്കുക, എം.എൽ.എമാർക്കെതിരെ പത്ത് വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന വകുപ്പുകൾ ചുമത്തിയെടുത്ത കേസുകൾ പിൻവലിക്കുക, കെ.കെ. രമയുടെ പരാതിയിൽ കേസെടുക്കുക എന്നീ ആവശ്യങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്നാണ് പ്രതിപക്ഷനേതാവിന്റെ നിലപാട്.
പ്രതിപക്ഷ എം.എൽ.എമാർക്കെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തി കേസെടുത്ത് അപഹസിക്കുന്നത് നോക്കിനിൽക്കാനാവില്ലെന്ന് അദ്ദേഹം മന്ത്രിയെ ധരിപ്പിച്ചു. മുഖ്യമന്ത്രിയുമായി സംസാരിച്ച ശേഷം വിളിക്കാമെന്ന് അറിയിച്ചാണ് മന്ത്രി മടങ്ങിയത്.തിങ്കളാഴ്ച ഉച്ചയ്ക്ക് 12ന് നിയമസഭയുടെ കാര്യോപദേശക സമിതി യോഗവും വിളിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ യോഗം പ്രതിപക്ഷം ബഹിഷ്കരിക്കാനാണ് തീരുമാനം. പ്രതിപക്ഷം നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയ സ്ഥിതിക്ക് ഇനി പന്ത് മുഖ്യമന്ത്രിയുടെ കോർട്ടിലാണ്.നിലവിൽ പ്രതിപക്ഷത്തെ തണുപ്പിക്കേണ്ടത് ഭരണപക്ഷത്തിന്റെ ആവശ്യം ആണ്..അതുകൊണ്ട് മുഖ്യമന്ത്രി കുറച്ചു അയഞ്ഞ മനോഭാവം സ്വീകരിക്കുമോ എന്നുള്ളത് ആണ് ഇനി അറിയേണ്ടത്...ഇന്നലെയും സഭ കൂടിയത് വെറും 10 മിനിറ്റ് മാത്രമാണ്.. ചോദ്യോത്തരവേള തുടങ്ങി 10 മിനിറ്റിനുള്ളിൽ അടിച്ചു പിരിഞ്ഞു..പ്രതിപക്ഷ എം.എൽ.എമാർക്കെതിരെ ജാമ്യമില്ലാവകുപ്പ് ചേർത്ത് കള്ളക്കേസെടുത്തെന്നാരോപിച്ച് ചോദ്യോത്തരവേള ആരംഭിച്ചയുടൻ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ എഴുന്നേറ്റു.
സതീശൻ പ്രസംഗം മുഴുമിപ്പിക്കും മുമ്പ് സ്പീക്കർ മൈക്ക് ഓഫ് ചെയ്തതോടെ പ്രകോപിതരായ പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിലിറങ്ങി പ്ലക്കാർഡുകളുയർത്തി മുദ്രാവാക്യം മുഴക്കി. ഇതിനിടയിൽ ആദ്യ ചോദ്യത്തിന് ഉത്തരം നൽകാനായി മന്ത്രി കെ. കൃഷ്ണൻകുട്ടിയെ സ്പീക്കർ ക്ഷണിച്ചു. പ്രതിപക്ഷ ബഹളത്തിനിടെ കെ.എം. സച്ചിൻദേവ്, എ. പ്രഭാകരൻ, എ. രാജ എന്നിവരുടെ ചോദ്യങ്ങൾക്ക് മന്ത്രി മറുപടി നൽകി. പ്രതിഷേധം കനത്തതോടെ ചോദ്യോത്തരവേളയുടെ അവശേഷിച്ച ഭാഗം റദ്ദാക്കി മറ്റ് നടപടികൾ വേഗത്തിൽ പൂർത്തിയാക്കി സഭ പിരിയുന്നതായി സ്പീക്കർ പ്രഖ്യാപിക്കുകയായിരുന്നു..കഴിഞ്ഞ ദിവസത്തെ അക്രമത്തിൽ വാദികളായ ഏഴ് എം.എൽ.എമാർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് ചേർത്ത് കേസെടുത്തിരിക്കുന്നതെന്ന് വി.ഡി. സതീശൻ പറഞ്ഞു. പണ്ട് കേസെടുത്തതെന്തിനാണെന്ന് മന്ത്രി വി. ശിവൻകുട്ടിക്കറിയാമല്ലോ എന്നും പ്രതിപക്ഷനേതാവ് ചോദിച്ചതോടെയാണ് 'പോയിന്റ് ക്ലിയറായി' എന്നു പറഞ്ഞ് സ്പീക്കർ മൈക്ക് ഓഫ് ചെയ്തത്. ഏതായാലും ഇത്രയും സംഭവ വിൿസങ്ങൾ സഭയിൽ നടന്നു കൊണ്ട് ഇരിക്കുന്ന സ്ഥിതിക്ക് ..പിണറിയും സതീശനും കൂടി കാഴ്ച നടത്തി തീരുമാനത്തിൽ എത്തതെ സഭ നടപടികൾ മുൻപോട്ട് പോകില്ല..
https://www.facebook.com/Malayalivartha























