വിജേഷ് പിള്ളയും സ്വപ്ന സുരേഷും നേർക്ക് നേർ; ഇരുവരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ്;ഇന്നലെ രാവിലെ തുടങ്ങിയ ചോദ്യം ചെയ്യൽ വൈകുന്നേരം വരെ തുടർന്നു

കഴിഞ്ഞ ദിവസം വിജേഷ് പിള്ളയെയും സ്വപ്ന സുരേഷിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്തു എന്ന വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഈ കേസിൽ നേരത്തെ തന്നെ വിജേഷ് പിള്ളയുടെ മൊഴി ഇ ഡി രേഖപ്പെടുത്തിയിരുന്നു. ഇന്നലെ കർണാടക പോലീസ് വിജേഷ് പിള്ളയെ ചോദ്യം ചെയ്തു. പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്. ഇന്നലെ രാവിലെ തുടങ്ങിയ ചോദ്യം ചെയ്യൽ വൈകുന്നേരം വരെ തുടർന്നു .വൈകുന്നേരം സ്വപ്ന സുരേഷിനെ വിളിച്ചുവരുത്തി ഇരുവരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്തു എന്നാണ് നമുക്ക് അറിയുവാൻ സാധിക്കുന്നത്.
ഇനി തുടർ നടപടികളിലേക്ക് കടക്കാനുള്ള സാധ്യതയുണ്ട്. വിജേഷ് പിള്ളയെ ഇനിയും ചോദ്യം ചെയ്യാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്. വിശദമായി ചോദ്യം ചെയ്തതിനു ശേഷം മാത്രമേ അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമോ വേണ്ടയോ എന്നൊരു തീരുമാനത്തിലേക്ക് കർണാടക പോലീസ് എത്തുകയുള്ളൂ. തന്നെ വധിക്കാൻ ശ്രമിച്ചു എന്നതാണ് സ്വപ്നയുടെ പ്രധാന പരാതി. മാത്രമല്ല മറ്റൊരു കാര്യം ഈ വിജേഷ് പിള്ളക്കൊപ്പം ഒരു ഇടതുസഹയാത്രികൻ ഹോട്ടലിൽ എത്തിയിട്ടുണ്ട് എന്നും സ്വപ്ന പറഞ്ഞിട്ടുണ്ട്.
അത് ആരാണ് എന്ന കാര്യത്തിലും വിശദമായ അന്വേഷണം ഉണ്ടാകും. അതാരാണെന്ന് കർണാടക പോലീസ് കണ്ടെത്തും എന്ന ഒരു പ്രതീക്ഷ സ്വപ്ന കഴിഞ്ഞദിവസം മാധ്യമങ്ങളോട് പ്രകടിപ്പിച്ചിരുന്നു ഇനി നമുക്ക് അറിയേണ്ടത് വിജേഷ് പിള്ള ആ സഹയാത്രികന്റെ പേര് കർണാടക പോലീസിനോട് പറഞ്ഞുവോ ? അത് ആരാണ് എന്നതൊക്കെയാണ് ഇനി പുറത്തു വരാനുള്ള വിവരങ്ങൾ. അതേസമയം കഴിഞ്ഞ ദിവസം വിജേഷ് പിള്ളയ്ക്കും സ്വപ്നയ്ക്കുമെതിരെ പരാതിയുമായി സിപിഎം പ്രവർത്തകൻ രംഗത്ത് വന്നിരുന്നു.
https://www.facebook.com/Malayalivartha























