സാമ്പത്തിക ബുദ്ധിമുട്ട് പറഞ്ഞ് താലിമാല അടക്കമുള്ള ആഭരണങ്ങൾ വഞ്ചിച്ചു കൈവശപ്പെടുത്തി; മാല തിരികെ ചോദിച്ചപ്പോൾ താലിമാലയുടെ ചിത്രം ഭർത്താവിന് അയച്ച് കൊടുത്ത് കുടുംബ ജീവിതം തകർക്കാൻ ശ്രമിച്ചു; അഡ്വക്കേറ്റ് മുജീബ് റഹ്മാനെതിരെ പ്രതിഷേധവുമായി വക്കീൽ ഗുമസ്ത

അഡ്വ.മുജീബ് റഹ്മാനെതിരെ പ്രതിഷേധവുമായി വക്കീൽ ഗുമസ്ത. കോടതിക്ക് മുൻവശമാണ് പ്രതിഷേധ സമരം നടത്തുന്നത് .മാവേലിക്കര അഡീഷണൽ ജില്ലാ കോടതിയിലെ അഡ്വക്കേറ്റ് മുജീബ് റഹ്മാനെതിരെ കടുത്ത ആരോപണങ്ങളാണ് വക്കീൽ ഗുമസ്ത 'മായ' ഉന്നയിക്കുന്നത്. തൻ്റെ സാമ്പത്തിക ബുദ്ധിമുട്ട് പറഞ്ഞ് മായയുടെ താലിമാല അടക്കമുള്ള ആഭരണങ്ങൾ അഡ്വ.മുജീബ് റഹ്മാൻ വഞ്ചിച്ചു കൈവശപ്പെടുത്തി. മാല തിരികെ ചോദിച്ചപ്പോൾ താലിമാലയുടെ ചിത്രം ഭർത്താവിന് അയച്ച് കൊടുത്ത് കുടുംബ ജീവിതം തകർക്കാൻ ശ്രമിച്ചു എന്നാണ് ആരോപണം.കോടതിക്ക് മുൻപിൽ നിൽപ് സമരമാണ് നടത്തുന്നത്. ഈ വിഷയത്തെ കുറിച്ച് മായ മലയാളിവാർത്തയോട് പ്രതിക്കരിച്ചിട്ടുണ്ട്. ആ ഓഡിയോ കേൾക്കാം ;
അതേസമയം നിരവധി കേസുകളിൽ പ്രതിയാണ് അഡ്വ.മുജീബ് റഹ്മാൻ. അദ്ദേഹത്തിൻ്റെ വക്കീൽ ക്ലർക്ക് ആയി നിരവധി വർഷം ജോലി ചെയ്തിട്ടുള്ള ആളാണ് വെട്ടിക്കോട് നിവാസിയായ മായ.
പലതവണ ആവശ്യപ്പെട്ടിട്ടും സ്വർണം തിരികെ നൽകാൻ തയാറായില്ല. അതുകൊണ്ടാണ് ഇത്തരം സമരമുഖത്തേക്ക് ഇറങ്ങണ്ടി വന്നത് എന്നാണ് മായ പറയുന്നത്. വക്കീൽ നീതി പാലിക്കാൻ തയാറായില്ലെങ്കിൽ മരണം വരെ നിരാഹാര സമരം നടത്തും എന്നും മായ പറഞ്ഞു. സമരത്തിന് പിന്തുണയുമായി നിരവധി വക്കീൽ ക്ലർക്കുമാരും വക്കീലന്മാരും എത്തിയിരുന്നു.
തൻ്റെ നഷ്ടപ്പെട്ട പ്രതിഛായ തിരികെ പിടിക്കാൻ കഴിഞ്ഞ മാവേലിക്കര ബാർ അസോസിയേഷൻ തിരഞ്ഞെടുപ്പിൽ അഡ്വ.മുജീബ് റഹ്മാൻ മൽസരിച്ചിരുന്നു എന്നതും ശ്രദ്ധേയമായ കാര്യമാണ്. എങ്കിലും, വോട്ട് എണ്ണിയപ്പോൾ ഏറ്റവും പിന്നിലായി ദയനീയ പരാജയം നേരിട്ടിരുന്നു.എന്തയാലും അദ്ദേഹത്തിനെതിരെ വക്കീൽ ഗുമസ്ത സമരം തുടങ്ങിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha