യുവാക്കളെ വഴിതെറ്റിക്കുന്നവെന്നുമാത്രമല്ല കൊല്ലാനും കൊല്ലപ്പെടാനുമുള്ളവരുടെ ലിസ്റ്റും അതിനുള്ള തയ്യാറെടുപ്പുകളും നിരന്തരം നടത്തി കൊണ്ടിരുന്നു. സാധാരണക്കാരായി സമൂഹത്തില്‍ ജീവിക്കുന്ന പലരും ഇത്തരം തയ്യാറെടുപ്പുകളുടെ ഭാഗമായിരുന്നു. കേരളം കഴി്ഞ്ഞാല്‍ തമിഴ്‌നാട്, കര്‍ണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലും ഇസ്ലാമിക് സ്റ്റേറ്റിനായി വാദിക്കുകയും അതിനായി പ്രവര്‍ത്തിക്കുകയും ചെയ്ത നിരവധി പേരെ എന്‍ ഐ എ കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ എന്‍ ഐ എ അറസ്റ്റു ചെയ്ത പ്രതികള്‍ വിദേശ ഫണ്ടിംഗ് നടത്തിയതായും തീവ്രവാദ സംഘടനകളില്‍

ദേശവിരുദ്ധ പ്രവര്‍ത്തനത്തിന് ബാംഗ്ലൂര്‍ ജയിലില്‍ കഴിയുന്ന അബ്ദുള്‍ നാസര്‍മദനി തീവ്രവാദ നിലപാടുകളിലൂടെയും തീവ്രപ്രസംഗങ്ങളിലൂടെയുമാണ് തന്റെ സാമ്രാജ്യം വളര്‍ത്തിയെടുത്തത്. എന്നാലിപ്പോള്‍ ജീവന്‍ നിലനിറുത്താനായി കോടതിയുടെ കരുണയ്ക്കായി യാചിക്കുകയാണ്. കേരളത്തിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ അതോടെ അവസാനിക്കുമെന്നു കരുതിയയിടത്ത് നിന്നാണ് പോപ്പുലര്‍ ഫ്രണ്ട് ജനിക്കുന്നത്.പോപ്പുലര്‍ ഫ്രണ്ട് ദേശീയ പാര്‍ട്ടിയെന്നാണ് അവകാശപ്പെട്ടിരുന്നതെങ്കിലും അതിന്റെ പ്രവര്‍ത്തനങ്ങളുടെ ആസ്ഥാനം കേരളമായിരുന്നു. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളും കൊലപാതകങ്ങളും നടത്തി കേരള സമൂഹത്തില്‍ ഭീകരവാദത്തിന്റെ അധീശത്വം സ്ഥാപിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ നടന്നിരുന്നത്.
സംഘടന നിരോധിച്ചതിന് ശേഷം എന്‍ ഐ എ നടത്തിയ റെയ്ഡുകളില്‍ നിന്നാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ മുഖം വ്യക്തമായി തെളിഞ്ഞത്. ഭീകരാന്തരീക്ഷം സൃഷ്ടിച്ച് സൈ്വരജീവിതത്തെ തകര്‍ക്കുകവഴി പുതുതലമുറയ്ക്ക് ഇസ്ലാമിക് സ്റ്റേറ്റ് എന്ന ആശയം നല്കാനാണ് അക്രമങ്ങളിലൂടെ ലക്ഷ്യമിട്ടത്. കേരളത്തില്‍ പിണറായി സര്‍ക്കാരിന്റെ അയഞ്ഞ സ്വഭാവവും പോപ്പുലര്‍ ഫ്രണ്ടിന് കൊലപാതകങ്ങളും അക്രമങ്ങളും നടത്താന്‍ ഏറെ സഹായകമായി.
യുവാക്കളെ വഴിതെറ്റിക്കുന്നവെന്നുമാത്രമല്ല കൊല്ലാനും കൊല്ലപ്പെടാനുമുള്ളവരുടെ ലിസ്റ്റും അതിനുള്ള തയ്യാറെടുപ്പുകളും നിരന്തരം നടത്തി കൊണ്ടിരുന്നു. സാധാരണക്കാരായി സമൂഹത്തില്‍ ജീവിക്കുന്ന പലരും ഇത്തരം തയ്യാറെടുപ്പുകളുടെ ഭാഗമായിരുന്നു. കേരളം കഴി്ഞ്ഞാല്‍ തമിഴ്‌നാട്, കര്‍ണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലും ഇസ്ലാമിക് സ്റ്റേറ്റിനായി വാദിക്കുകയും അതിനായി പ്രവര്‍ത്തിക്കുകയും ചെയ്ത നിരവധി പേരെ എന്‍ ഐ എ കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ എന്‍ ഐ എ അറസ്റ്റു ചെയ്ത പ്രതികള്‍ വിദേശ ഫണ്ടിംഗ് നടത്തിയതായും തീവ്രവാദ സംഘടനകളില്‍ നിന്ന് പരിശീലനം നേടിയതായും കണ്ടെത്തിയിട്ടുണ്ട്.
രാജ്യത്തെ മതസൗഹാര്‍ദം തകര്‍ക്കാനും ജനാധിപത്യം ഇല്ലാതാക്കാനും ഗൂഢാലോചന നടത്തിയെന്ന കേസില്‍ നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതാക്കളും പ്രവര്‍ത്തകരുമായ 59 പേര്‍ക്കെതിരെ ദേശീയ അന്വേഷണ ഏജന്‍സി പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചതോടെ കാര്യങ്ങള്‍ കുറച്ചു കൂടി വ്യക്തമായിരിക്കുകയാണ്.
ഇന്ത്യന്‍ ശിക്ഷാനിയമം, നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം , ആയുധ നിരോധന നിയമം എന്നിവയുടെ വിവിധ വകുപ്പുകളാണു പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. 2047ല്‍ ഇന്ത്യയിലെ ജനാധിപത്യം അവസാനിപ്പിച്ചു മതാധിഷ്ഠിത രാഷ്ട്രം നിര്‍മിക്കണമെന്ന വിപുലമായ ഗൂഢാലോചനയുടെ ഭാഗമായ പ്രതികള്‍ അതിനായി യുവാക്കളെ തിരഞ്ഞെടുത്ത് ആയുധപരിശീലനം നടത്തി, പദ്ധതി നടപ്പിലാക്കാനുള്ള പണപ്പിരിവു നടത്തി, ഇതരവിഭാഗങ്ങളിലെ ഉന്നതരായ നേതാക്കളെ വധിക്കാന്‍ പദ്ധതിയിട്ടു തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് എന്‍ഐഎ പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. രാജ്യത്തെ വിവിധ കോടതികളിലായി ഇതേ കേസില്‍ ഇതോടെ 4 കുറ്റപത്രങ്ങളാണു സമര്‍പ്പിച്ചത്.
സംഘടനയുടെ കേരളത്തിലെ മുന്‍നിര നേതാക്കളായ സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ സത്താര്‍, സംസ്ഥാന നിര്‍വാഹക സമിതി അംഗം യഹിയ കോയ തങ്ങള്‍, എറണാകുളം മേഖലാ സെക്രട്ടറി എം.എച്ച്.ഷിഹാസ്, എസ്ഡിപിഐ ജില്ലാ ഭാരവാഹികളായ ടി.എസ്.സൈനുദീന്‍, എ.പി.സാദിഖ്, സി.ടി.സുലൈമാന്‍, പി,കെ.ഉസ്മാന്‍ എന്നിവര്‍ എറണാകുളം പ്രത്യേക കോടതിയില്‍ ഫയല്‍ ചെയ്ത കുറ്റപത്രത്തിലും പിഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റ് ഖാലിദ് മുഹമ്മദ് ചെന്നൈയില്‍ ഫയല്‍ ചെയ്ത കുറ്റപത്രത്തിലും പ്രതികളാണ്.
ഇതേകേസില്‍ തമിഴ്‌നാട് സ്വദേശികളായ 10 പ്രതികള്‍ക്കെതിരെ ഇതേ കുറ്റങ്ങള്‍ ചുമത്തി തമിഴ്‌നാട്ടിലെ എന്‍ഐഎ പ്രത്യേക കോടതിയിലും ഇന്നലെ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. രാജ്യാന്തര ഭീകരസംഘടനകളായ ഇസ്ലാമിക് സ്റ്റേറ്റ്(ഐഎസ്), അല്‍ഖായിദ എന്നിവരെ പിന്തുണയ്ക്കുന്ന നടപടികളും പിഎഫ്‌ഐ സ്വീകരിച്ചു. പാലക്കാട് ടൗണ്‍ സൗത്ത് പൊലീസ് റജിസ്റ്റര്‍ ചെയ്ത ശ്രീനിവാസന്‍ വധക്കേസിലെ പ്രതികളും ഈ ഗൂഢാലോചനാ കേസില്‍ പങ്കാളികളാണെന്നും കുറ്റപത്രം പറയുന്നു.
അന്വേഷണം ഏറ്റെടുത്ത ശേഷം കേരളത്തിലെ 100 ഇടങ്ങളില്‍ എന്‍ഐഎ പരിശോധന നടത്തി 'ഭീകരവാദ സമ്പത്തിന്റെ' ഉറവിടങ്ങളും തെളിവുകളും കണ്ടെത്തി 17 സ്വത്ത് വകകള്‍ കണ്ടുകെട്ടിയതായും 18 ബാങ്ക് നിക്ഷേപങ്ങള്‍ മരവിപ്പിച്ചതായും കുറ്റപത്രം ആരോപിക്കുന്നു. ഇന്ത്യയിലെ ജനാധിപത്യ ഭരണകൂട സംവിധാനത്തെ പടിപടിയായി ഇല്ലാതാക്കി, രാജ്യത്തിനു സ്വാതന്ത്ര്യം കിട്ടിയതിന്റെ ശതാബ്ദി വര്‍ഷത്തില്‍ മതാധിഷ്ഠിത രാഷ്ട്രമാക്കി പരിവര്‍ത്തനം ചെയ്യുകയെന്ന വന്‍ ആസൂത്രണത്തിന്റെ ഭാഗമായ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളാണു പിഎഫ്‌ഐ നടപ്പിലാക്കി തുടങ്ങിയത്. ഈ ലക്ഷ്യങ്ങള്‍ നിറവേറ്റാനായി മൂന്നു ശാഖകള്‍ പിഎഫ്‌ഐ രൂപീകരിച്ചു. 'റിപ്പോര്‍ട്ടേഴ്‌സ് വിങ്', 'ആയോധന-സായുധ പരിശീലന ശാഖ', ' സര്‍വീസ് ടീമുകള്‍'. ഇവരുടെ പരിശീലനത്തിനായുള്ള ക്യാംപുകള്‍ കേരളത്തില്‍ പ്രവര്‍ത്തിച്ചു.
കായികപരിശീലനം, യോഗ പരിശീലനം തുടങ്ങിയ പേരുകളിലാണ് ഇത്തരം ക്യാംപുകള്‍ പ്രവര്‍ത്തിച്ചത്. കൊലയാളി സംഘങ്ങളെയാണ് ഇവര്‍ 'സര്‍വീസ് ടീമുകള്‍' എന്നു വിശേഷിപ്പിച്ചിരുന്നത്. വിരോധികള്‍ക്കുള്ള ശിക്ഷ വിധിക്കാനും, അതു നടപ്പിലാക്കാനുള്ള ഉത്തരവുകള്‍ കൊലയാളി സംഘങ്ങള്‍ക്കു നല്‍കാനുമായി 'ദാറുള്‍ ഖാസ' എന്ന പേരില്‍ സമാന്തര കോടതികളും പിഎഫ്‌ഐയുടെ രഹസ്യ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിച്ചതായുള്ള ഗുരുതര ആരോപണവും കുറ്റപത്രത്തിലുണ്ട്.യുവാക്കള്‍ക്ക് മയക്കുമരുന്ന നല്കി കുറ്റകൃത്യങ്ങള്‍ ചെയ്യിക്കുന്നതിലും പി എഫ് ഐ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു.
കടല്‍ കടന്നെത്തുന്ന ഹെറോയിന്‍ ഉള്‍പ്പടെയുള്ള മയക്കുമരുന്നുകള്‍ വിപണികളിലെത്തിച്ച് വ്യാപാരം നടത്തുന്നതിനും അതിലൂടെ കോടികള്‍ സമ്പാദി്ക്കുകയും ചെയ്തിട്ടുണ്ട്. പോപ്പുലര്‍ ഫ്രണ്ടിന്റെ ബി ടീമായാണ് എസ് ഡിപി ഐ പ്രവര്‍ത്തിച്ചിരുന്നത്. ഇവര്‍ തമ്മില്‍ രാഷ്ട്രീയ ശത്രുത കാണിക്കുമ്പോഴും മതപരമായ വിഷയങ്ങളില്‍ ഒന്നിച്ചാണ് തീരുമാനങ്ങളെടുക്കുന്നതും നടപ്പിലാക്കുന്നതും. ഇതരമതസ്ഥരുടെ ഇടയില്‍ കടന്നു കയറാന്‍ തീവ്രവാദ സ്വഭാവമുള്ളവരെ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളിലെത്തിക്കുന്നതും പതിവായിരുന്നു. കേരളത്തില്‍ സിപിഎമ്മിലാണ് കൂടുതലും ഇത്തരം ചിന്താഗതിക്കാര്‍ കടന്നു കൂടിയിരിക്കുന്നതെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു.
കേരളത്തില്‍ എന്‍ ഐ എ നടത്തിയ റെയ്ഡുകളില്‍ നിന്നും ബിജെപി ആര്‍ എസ് എസ് നേതാക്കളുടെ വിവരങ്ങളടങ്ങിയ ഡയറികള്‍ കണ്ടെടുത്തിരുന്നു. കൊല്ലാനായി തയ്യാറാക്കിയ ഹിറ്റ് ലിസ്റ്റ്, വീടുകളിലേയ്ക്കുള്ള വഴി സൂചിപ്പിക്കുന്ന റൂട്ട് മാപ്പ് എന്നിവയടക്കം പിടിച്ചെടുത്തിരുന്നു. ഓട്ടോറിക്ഷാ ഡ്രൈവറായും, പച്ചക്കറി കച്ചവടക്കാരനായും നാട്ടില്‍ ജീവിച്ചിരുന്നവരുടെ വീടുകളില്‍ നിന്നാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ കണ്ടെത്തിയത്. നേതാക്കളെല്ലാം കോടികളുടെ ആസ്ഥിയുള്ളവരും സുഖലോലുപതയില്‍ ജീവിക്കുന്നവരുമാണ്. അണികള്‍ക്കും ആവശ്യത്തിന് പണവും മറ്റ് സഹായങ്ങളും നല്കി മതരാഷ്ട്രം സ്ഥാപിക്കാനായി കൊലപാതകങ്ങള്‍ ആസുത്രണം ചെയ്തു കൊണ്ടിരിക്കുകയായിരുന്നു.
കണ്ടെടുത്ത തെളിവുകളുടെയും രേഖകളുടെയും അടിസ്ഥാനത്തിലാണ് എന്‍ ഐ എ കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്. സംഭവങ്ങളുമായി നേരിട്ട് ബന്ധമുളളവര്‍ മാത്രമാണ് ഇപ്പോള്‍ പ്രതിചേര്‍ക്കപ്പെട്ടിരി്ക്കുന്നത്. പല കേസുകളിലും ഗൂഡാലോചനയില്‍ പങ്കെടുത്തവരിനിയുമുണ്ട് . അന്വേഷണം തുടരുമെന്നാണ് എന്‍.ഐ എ കേന്ദ്രങ്ങള്‍ നല്കുന്ന സൂചന. നിലവില്‍ എസ് ഡി പി ഐ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തെ തുടര്‍ന്ന് പലരും എസ് ഡി പി ഐ യിലേയ്ക്കാണ് ചേക്കേറിയിരിക്കുന്നത്. ലീഗ് ഉള്‍പ്പടെയുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ ഉള്‍ക്കൊള്ളാത്ത സാഹചര്യത്തിലാണ് എസ് ഡി പി ഐ അവര്‍ക്ക് അഭയം നല്കിയിരിക്കുന്നത്.
കോയമ്പത്തൂര്‍ സ്‌ഫോടന കേസില്‍ ജയിലില്‍ കഴിയുന്ന മദനി ജീവിതത്തിനും മരണത്തിനുമിടയിലാണ്. ചികിത്സയ്ക്ക് പോലും കര്‍ണ്ണാടക സര്‍ക്കാരിന്റെയും കോടതിയുടെയും കനിവ് കാത്തിരിക്കുകയാണ്. മദനിയുടെ കാലത്ത് നടത്തിയ സ്‌ഫോടനങ്ങളും അക്രമങ്ങളും പോലീസാണ് കേസാക്കിയത്. എന്നാലിപ്പോള്‍ പോപ്പുലര്‍ ഫ്രണ്ടിനെതിരെ ദേശീയ അന്വേഷണ ഏജന്‍സികള്‍ എടുത്തിരിക്കുന്ന കേസ് എന്‍ ഐ എ കോടതിയിലാണ് വിചാരണയും നടക്കുന്നത്. അതു കൊണ്ട് ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തിയവര്‍ക്ക് ര്കഷപ്പെട്ടുകളയാമെന്ന ചിന്ത വെറുതെയാകുമെന്നുറപ്പാണ്.
https://www.facebook.com/Malayalivartha























