കഴിഞ്ഞ 11ആം തീയതി ദേഹസ്വാസ്ഥ്യമുണ്ടായി; ഒരാഴ്ച്ചത്തെ ചികിത്സയ്ക്ക് ശേഷം എം. ശിവശങ്കര്‍ ആശുപത്രി വിട്ടു; നേരെ ജയിലിലേക്ക്? കാല്‍മുട്ടിന്റെ ശസ്ത്രക്രിയയുടെ കാര്യത്തിൽ തീരുമാനം വൈകും

ലൈഫ് മിഷന്‍ കോഴക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ ആശുപത്രി വിട്ടു. ചികിത്സ പൂര്‍ത്തിയാക്കിയ ശേഷമാണ് ആശുപത്രി വിട്ടത്. കഴിഞ്ഞ 11നാണ് ശിവശങ്കറിനെ എറണാകുളം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ദേഹസ്വാസ്ഥ്യം ഉണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. തുടർന്ന് അത് കാല്‍മുട്ടു വേദനയാണെന്ന വിവരം പുറത്ത് വന്നു. കാല്‍മുട്ടിനു ശസ്ത്രക്രിയ ആവശ്യമുണ്ടെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു . എന്നാല്‍ ബന്ധുക്കളുമായി കൂടിയാലോചിച്ച ശേഷം ഇക്കാര്യം തീരുമാനിക്കാമെന്നാണ് ശിവശങ്കര്‍ അറിയിച്ചത്.
അതേസമയം ലൈഫ് മിഷന്‍ കള്ളപ്പണ കേസില്‍ ഇഡി അദ്ദേത്തെ അറസ്റ്റ് ചെയ്തിരുന്നു. ജയിലില്‍ കഴിയുന്നതിനിടെയാണ് ദേഹസ്വാസ്ഥ്യം ഉണ്ടായത്. എറണാകുളം ജില്ലാ ജയിലിലാണ് കഴിയുന്നത്. ഈ മാസം 21 വരെയാണ് എം ശിവശങ്കറിനെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്.ശിവശങ്കറിന് കഴിഞ്ഞ ഒരാഴ്ചയായി മുട്ടുവേദന അലട്ടുന്നുണ്ടായിരുന്നു. നന്നായി ഉറങ്ങാൻ പോലും കഴിയാത്ത അവസ്ഥ ഉണ്ടായിരുന്നു. ജയിൽ ഡോക്ടർ അവധിയായതിനാൽ പുറത്തു നിന്ന് എത്തിയിരുന്ന ഡോക്ടർ ചികിത്സിച്ചിരുന്നു.
ചികിത്സയിൽ ഒരു കുറവും വന്നില്ലന്ന് മാത്രമല്ല വേദന കൂടി . ഇതോടെ ദേഹാസ്വാസ്ഥ്യം ഉണ്ടായി ജില്ലാ ജയിൽ സൂപ്രണ്ട് തന്നെ മുൻ കൈ എടുത്ത് ശിവശങ്കറെ കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. കളമശ്ശേരി മെഡിക്കൽ കോളേജിൽ എത്തിച്ച ശിവശങ്കറെ ആദ്യം ഐ സി യുവിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് ഓർത്തോ വിഭാഗത്തിലേക്ക് മാറ്റി. കാൽമുട്ടിന്റെ വേദന ശമിക്കാത്തിനാൽ അടിയന്തിര ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർ നിർദ്ദേശിച്ചത്.
കൂടാതെ ഹൃദ്രോഗവും മറ്റു ആരോഗ്യ പ്രശ്നങ്ങളും ശിവശങ്കറെ അലട്ടുന്നുണ്ടായിരുന്നു. ശസ്ത്രക്രിയയുടെ കാര്യവും ചികിത്സാ വിവരങ്ങളും മെഡിക്കൽ കോളേജ് സൂപ്രണ്ട് കോടതിക്ക് കൈമാറിയെന്ന വിവരം പുറത്ത് വന്നിരുന്നു . ശിവശങ്കറെ ആശുപത്രിയിലാക്കിയ വിവരവും ശസ്ത്രക്രിയ നടത്തുന്ന കാര്യവും ജയിൽ അധികൃതർ തന്നെ വീട്ടുകാരെ അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha























