രാജ്യത്തെ മതസൗഹാര്‍ദം തകര്‍ക്കാനും ജനാധിപത്യം ഇല്ലാതാക്കാനും ഗൂഢാലോചന നടത്തിയെന്ന കേസില്‍ നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതാക്കളും പ്രവര്‍ത്തകരുമായ 59 പേര്‍ക്കെതിരെ ദേശീയ അന്വേഷണ ഏജന്‍സി പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചതോടെ കാര്യങ്ങള്‍ കുറച്ചു കൂടി വ്യക്തമായിരിക്കുകയാണ്.

ദേശവിരുദ്ധ പ്രവര്‍ത്തനത്തിന് ബാംഗ്ലൂര്‍ ജയിലില്‍ കഴിയുന്ന അബ്ദുള്‍ നാസര്‍മദനി തീവ്രവാദ നിലപാടുകളിലൂടെയും തീവ്രപ്രസംഗങ്ങളിലൂടെയുമാണ് തന്റെ സാമ്രാജ്യം വളര്‍ത്തിയെടുത്തത്. എന്നാലിപ്പോള്‍ ജീവന്‍ നിലനിറുത്താനായി കോടതിയുടെ കരുണയ്ക്കായി യാചിക്കുകയാണ്. കേരളത്തിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ അതോടെ അവസാനിക്കുമെന്നു കരുതിയയിടത്ത് നിന്നാണ് പോപ്പുലര്‍ ഫ്രണ്ട് ജനിക്കുന്നത്.പോപ്പുലര്‍ ഫ്രണ്ട് ദേശീയ പാര്‍ട്ടിയെന്നാണ് അവകാശപ്പെട്ടിരുന്നതെങ്കിലും അതിന്റെ പ്രവര്‍ത്തനങ്ങളുടെ ആസ്ഥാനം കേരളമായിരുന്നു. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളും കൊലപാതകങ്ങളും നടത്തി കേരള സമൂഹത്തില്‍ ഭീകരവാദത്തിന്റെ അധീശത്വം സ്ഥാപിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ നടന്നിരുന്നത്.
രാജ്യത്തെ മതസൗഹാര്‍ദം തകര്‍ക്കാനും ജനാധിപത്യം ഇല്ലാതാക്കാനും ഗൂഢാലോചന നടത്തിയെന്ന കേസില്‍ നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതാക്കളും പ്രവര്‍ത്തകരുമായ 59 പേര്‍ക്കെതിരെ ദേശീയ അന്വേഷണ ഏജന്‍സി പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചതോടെ കാര്യങ്ങള്‍ കുറച്ചു കൂടി വ്യക്തമായിരിക്കുകയാണ്.
ഇന്ത്യന്‍ ശിക്ഷാനിയമം, നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം , ആയുധ നിരോധന നിയമം എന്നിവയുടെ വിവിധ വകുപ്പുകളാണു പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. 2047ല്‍ ഇന്ത്യയിലെ ജനാധിപത്യം അവസാനിപ്പിച്ചു മതാധിഷ്ഠിത രാഷ്ട്രം നിര്‍മിക്കണമെന്ന വിപുലമായ ഗൂഢാലോചനയുടെ ഭാഗമായ പ്രതികള്‍ അതിനായി യുവാക്കളെ തിരഞ്ഞെടുത്ത് ആയുധപരിശീലനം നടത്തി, പദ്ധതി നടപ്പിലാക്കാനുള്ള പണപ്പിരിവു നടത്തി, ഇതരവിഭാഗങ്ങളിലെ ഉന്നതരായ നേതാക്കളെ വധിക്കാന്‍ പദ്ധതിയിട്ടു തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് എന്‍ഐഎ പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. രാജ്യത്തെ വിവിധ കോടതികളിലായി ഇതേ കേസില്‍ ഇതോടെ 4 കുറ്റപത്രങ്ങളാണു സമര്‍പ്പിച്ചത്.
സംഘടനയുടെ കേരളത്തിലെ മുന്‍നിര നേതാക്കളായ സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ സത്താര്‍, സംസ്ഥാന നിര്‍വാഹക സമിതി അംഗം യഹിയ കോയ തങ്ങള്‍, എറണാകുളം മേഖലാ സെക്രട്ടറി എം.എച്ച്.ഷിഹാസ്, എസ്ഡിപിഐ ജില്ലാ ഭാരവാഹികളായ ടി.എസ്.സൈനുദീന്‍, എ.പി.സാദിഖ്, സി.ടി.സുലൈമാന്‍, പി,കെ.ഉസ്മാന്‍ എന്നിവര്‍ എറണാകുളം പ്രത്യേക കോടതിയില്‍ ഫയല്‍ ചെയ്ത കുറ്റപത്രത്തിലും പിഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റ് ഖാലിദ് മുഹമ്മദ് ചെന്നൈയില്‍ ഫയല്‍ ചെയ്ത കുറ്റപത്രത്തിലും പ്രതികളാണ്.
ഇതേകേസില്‍ തമിഴ്‌നാട് സ്വദേശികളായ 10 പ്രതികള്‍ക്കെതിരെ ഇതേ കുറ്റങ്ങള്‍ ചുമത്തി തമിഴ്‌നാട്ടിലെ എന്‍ഐഎ പ്രത്യേക കോടതിയിലും ഇന്നലെ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. രാജ്യാന്തര ഭീകരസംഘടനകളായ ഇസ്ലാമിക് സ്റ്റേറ്റ്(ഐഎസ്), അല്‍ഖായിദ എന്നിവരെ പിന്തുണയ്ക്കുന്ന നടപടികളും പിഎഫ്‌ഐ സ്വീകരിച്ചു. പാലക്കാട് ടൗണ്‍ സൗത്ത് പൊലീസ് റജിസ്റ്റര്‍ ചെയ്ത ശ്രീനിവാസന്‍ വധക്കേസിലെ പ്രതികളും ഈ ഗൂഢാലോചനാ കേസില്‍ പങ്കാളികളാണെന്നും കുറ്റപത്രം പറയുന്നു.
അന്വേഷണം ഏറ്റെടുത്ത ശേഷം കേരളത്തിലെ 100 ഇടങ്ങളില്‍ എന്‍ഐഎ പരിശോധന നടത്തി 'ഭീകരവാദ സമ്പത്തിന്റെ' ഉറവിടങ്ങളും തെളിവുകളും കണ്ടെത്തി 17 സ്വത്ത് വകകള്‍ കണ്ടുകെട്ടിയതായും 18 ബാങ്ക് നിക്ഷേപങ്ങള്‍ മരവിപ്പിച്ചതായും കുറ്റപത്രം ആരോപിക്കുന്നു. ഇന്ത്യയിലെ ജനാധിപത്യ ഭരണകൂട സംവിധാനത്തെ പടിപടിയായി ഇല്ലാതാക്കി, രാജ്യത്തിനു സ്വാതന്ത്ര്യം കിട്ടിയതിന്റെ ശതാബ്ദി വര്‍ഷത്തില്‍ മതാധിഷ്ഠിത രാഷ്ട്രമാക്കി പരിവര്‍ത്തനം ചെയ്യുകയെന്ന വന്‍ ആസൂത്രണത്തിന്റെ ഭാഗമായ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളാണു പിഎഫ്‌ഐ നടപ്പിലാക്കി തുടങ്ങിയത്. ഈ ലക്ഷ്യങ്ങള്‍ നിറവേറ്റാനായി മൂന്നു ശാഖകള്‍ പിഎഫ്‌ഐ രൂപീകരിച്ചു. 'റിപ്പോര്‍ട്ടേഴ്‌സ് വിങ്', 'ആയോധന-സായുധ പരിശീലന ശാഖ', ' സര്‍വീസ് ടീമുകള്‍'. ഇവരുടെ പരിശീലനത്തിനായുള്ള ക്യാംപുകള്‍ കേരളത്തില്‍ പ്രവര്‍ത്തിച്ചു.
കായികപരിശീലനം, യോഗ പരിശീലനം തുടങ്ങിയ പേരുകളിലാണ് ഇത്തരം ക്യാംപുകള്‍ പ്രവര്‍ത്തിച്ചത്. കൊലയാളി സംഘങ്ങളെയാണ് ഇവര്‍ 'സര്‍വീസ് ടീമുകള്‍' എന്നു വിശേഷിപ്പിച്ചിരുന്നത്. വിരോധികള്‍ക്കുള്ള ശിക്ഷ വിധിക്കാനും, അതു നടപ്പിലാക്കാനുള്ള ഉത്തരവുകള്‍ കൊലയാളി സംഘങ്ങള്‍ക്കു നല്‍കാനുമായി 'ദാറുള്‍ ഖാസ' എന്ന പേരില്‍ സമാന്തര കോടതികളും പിഎഫ്‌ഐയുടെ രഹസ്യ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിച്ചതായുള്ള ഗുരുതര ആരോപണവും കുറ്റപത്രത്തിലുണ്ട്.യുവാക്കള്‍ക്ക് മയക്കുമരുന്ന നല്കി കുറ്റകൃത്യങ്ങള്‍ ചെയ്യിക്കുന്നതിലും പി എഫ് ഐ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു.
കോയമ്പത്തൂര്‍ സ്‌ഫോടന കേസില്‍ ജയിലില്‍ കഴിയുന്ന മദനി ജീവിതത്തിനും മരണത്തിനുമിടയിലാണ്. ചികിത്സയ്ക്ക് പോലും കര്‍ണ്ണാടക സര്‍ക്കാരിന്റെയും കോടതിയുടെയും കനിവ് കാത്തിരിക്കുകയാണ്. മദനിയുടെ കാലത്ത് നടത്തിയ സ്‌ഫോടനങ്ങളും അക്രമങ്ങളും പോലീസാണ് കേസാക്കിയത്. എന്നാലിപ്പോള്‍ പോപ്പുലര്‍ ഫ്രണ്ടിനെതിരെ ദേശീയ അന്വേഷണ ഏജന്‍സികള്‍ എടുത്തിരിക്കുന്ന കേസ് എന്‍ ഐ എ കോടതിയിലാണ് വിചാരണയും നടക്കുന്നത്. അതു കൊണ്ട് ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തിയവര്‍ക്ക് ര്കഷപ്പെട്ടുകളയാമെന്ന ചിന്ത വെറുതെയാകുമെന്നുറപ്പാണ്.
https://www.facebook.com/Malayalivartha























