എന്തും പറയാനുള്ള വേദിയല്ല നിയമസഭ...വി.ഡി സതീശന്‍ നിയമസഭയില്‍ അനാവശ്യ വിവാദങ്ങളുണ്ടാക്കുന്നുവെന്ന് ഇ പി ജയരാജന്‍

എന്തും പറയാനുള്ള വേദിയല്ല നിയമസഭ, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നിയമസഭയില്‍ അനാവശ്യ വിവാദങ്ങളുണ്ടാക്കുന്നുവെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. പ്രാധാന്യമില്ലത്ത വിഷയങ്ങള്‍ അടിയന്തിര പ്രമേയമായി കൊണ്ടുവരുന്നു. അഭ്യൂഹങ്ങളും ആരോപണങ്ങളുമാണ് അടിയന്തിര പ്രമേയമായി കൊണ്ടുവരുന്നത്. വ്യക്തിപരമായ ആരോപണങ്ങള്‍ അടിയന്തിര പ്രമേയമായി കൊണ്ടുവരാന്‍ പാടില്ലെന്നാണ് നിയമം. ഇതെല്ലാം ലംഘിക്കപ്പെടുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
അടിയന്തര പ്രമേയം അംഗീകരിക്കണോ എന്ന് തീരുമാനിക്കുന്നത് സ്പീക്കര്‍ ആണ്. എന്തും പറയാനുള്ള വേദിയല്ല നിയമസഭ. സഭയില്‍ ബാനര്‍, മുദ്രാവാക്യം വിളി തുടങ്ങിയവ പാടില്ല. ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്താന്‍ പാടില്ല. എന്നാല്‍ ഇതൊന്നും തനിക്ക് ബാധകമല്ലന്നാണ് പ്രതിപക്ഷ നേതാവിന്റെ നിലപാടെന്ന് ഇ പി ജയരാജന്‍ പറഞ്ഞു.
സ്പീക്കറുടെ ഓഫീസ് ഇതുവരെ ഉപരോധിച്ച ചരിത്രമില്ല. നിയമസഭ കോപ്രായങ്ങളുടെ വേദിയാക്കരുത്. മുഹമ്മദ് റിയാസിനെയും കുടുംബത്തെയും സഭയില്‍ അപമാനിച്ചു. വഴിവിട്ട വാക്കുകളാണ് പ്രതിപക്ഷ നേതാവ് സഭയില്‍ ഉപയോഗിക്കുന്നത്. നിയമസഭയുടെ അന്തസ് കാക്കാന്‍ പ്രതിപക്ഷ നേതാവ് തയാറാവണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പി.എ മുഹമ്മദ് റിയാസ് മന്ത്രിയായത് മാനേജ്‌മെന്റ് ക്വാട്ടയിലാണെന്ന് നേരത്തെ പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നു. പ്രതിപക്ഷത്തെ വിമര്‍ശിക്കാന്‍ എന്ത് അധികാരമാണ് അദ്ദേഹത്തിനുള്ളത്. പ്രതിപക്ഷത്തെ അപമാനിക്കുന്ന മോദി മോഡല്‍ മാതൃകയാണ് സംസ്ഥാന നിയമസഭയില്‍ സ്വീകരിക്കുന്നത്. സ്പീക്കറെ പ്രതിപക്ഷത്തിന്റെ ടാര്‍ഗറ്റ് ആക്കുന്നത് കുടുംബ അജണ്ടയുടെ ഭാഗമാണ്. പ്രതിപക്ഷം പ്രകോപനം ഉണ്ടാക്കിയെന്ന് തെളിഞ്ഞാല്‍ പരസ്യമായി മാപ്പ് പറയുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha























