ഐഎഎസ്സുകാരെ കളിപ്പാവകളാക്കാമെന്ന ധാരണ വേണ്ട പിണറായി;രാഷ്ട്രീയക്കാരുടെ ചട്ടുകങ്ങളല്ല ഉദ്യോഗസ്ഥര്‍,രേണു രാജില്‍ നിന്ന് കിട്ടിയത് കനത്ത തിരിച്ചടി,ബ്രഹ്മപുരത്തെ കള്ളക്കളികളെല്ലാം പൊട്ടിച്ച് കൈയ്യില്‍ കൊടുത്തു,രേണുരാജ് നിങ്ങള്‍ വെറും പെണ്ണല്ല പെണ്ണൊരു''ത്തീ'

പിണറായി സര്‍ക്കാരിന് ചെക്കുവെച്ച പെണ്ണൊരുത്തി. കൊച്ചി കോര്‍പറേഷന്റെ ചതി വലിച്ച് പുറത്തിട്ട പെണ്‍പുലി. എറണാകുളം മുന്‍ കളക്ടര്‍ രേണുരാജിനിരിക്കട്ടൊരു കുതിരപ്പവന്‍. മാലോകരെ നിങ്ങളിത് അറിയണം.......രേണു രാജിന്റെ നിന്ന നില്‍പ്പിലുള്ള സ്ഥാലംമാറ്റത്തിന് പിന്നില്‍ പിണറായിക്കലി. ബ്രഹ്മപുരം കത്തുമ്പോള്‍ ജില്ലാ കളക്ടറെ സ്ഥലംമാറ്റി സര്‍ക്കാര്‍ ഉത്തരവിറങ്ങി. കൊച്ചി ഒന്ന് ഞെട്ടി,എന്തിന് ഇങ്ങനെയൊരു പ്രതിസന്ധിഘട്ടത്തില്‍ നില്‍ക്കുമ്പോള്‍ കളക്ടറെ മാറ്റണം. സര്‍ക്കാരിന് നേരെ വലിയ ചോദ്യം ഉയര്‍ന്നു കൊച്ചിക്കാര്‍ ഇടഞ്ഞു. ഈ ചോദ്യത്തിനുള്ള ഉത്തരത്തിനായ് ബ്രഹ്മപുരം വിഷയത്തിന്റെ ഉള്ളറകളിലേക്ക് ഇറങ്ങിച്ചെല്ലണം....ബ്രഹ്മപുരം വിഷയത്തില്‍ സര്‍ക്കാരിന്റെ ആണിക്കല്ലിളക്കുന്ന റിപ്പോര്‍ട്ടാണ് രേണു രാജ് ദേശീയ ഹരിത ട്രൈബ്യൂണലിന് സമര്‍പ്പിച്ചത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ദേശീയ ഹരിത ട്രൈബ്യൂണല്‍ കൊച്ചി കോര്‍പറേഷന് 100 കോടി ഇപ്പോള്‍ പിഴയിട്ടത്.
മധ്യകേരളത്തിന്റെ അന്തരീക്ഷത്തെ വിഷമയമാക്കുന്ന 12 രാസവ്യവസായശാലകളും ബ്രഹ്മപുരം മാലിന്യ പ്ലാന്റും ഉള്‍പ്പെടുന്ന ചുരുക്കപ്പട്ടിക മുന്‍ ജില്ലാ കലക്ടര്‍ ഡോ.രേണുരാജ് ഉള്‍പ്പെടുന്ന മൂന്നംഗ ഉപസമിതി 2022 ഒക്ടോബറില്‍ ദേശീയ ഗ്രീന്‍ ട്രൈബ്യൂണല്‍ മുന്‍പാകെ സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എന്‍ജിടി മേല്‍നടപടികള്‍ സ്വീകരിക്കുന്നതിനിടയിലാണു ബ്രഹ്മപുരം ദുരന്തമുണ്ടായത്. കൊച്ചിയുടെ അന്തരീക്ഷത്തിലേക്കു രാത്രി വന്‍തോതില്‍ രാസമാലിന്യം തുറന്നുവിടുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ക്കു വഴിയൊരുക്കുന്നതായി ചൂണ്ടിക്കാട്ടി ഏരൂര്‍ സ്വദേശി എ.രാജഗോപാല്‍ സമര്‍പ്പിച്ച സ്വകാര്യ ഹര്‍ജിയിലാണു വിഷയം പഠിക്കാന്‍ മൂന്നംഗ സമിതിയെ എന്‍ജിടി നിയോഗിച്ചത്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് സയന്റിസ്റ്റ് ഡോ. വി.ദീപേഷ്, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് സീനിയര്‍ സയന്റിസ്റ്റ് പി.ഗീത എന്നിവരായിരുന്നു കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍. അന്തരീക്ഷത്തില്‍ പടരുന്ന വിഷവായുവിന്റെ രാസസ്വഭാവം പഠനവിധേയമാക്കിയാല്‍ മാത്രമേ അതിന്റെ ഉറവിടം കൃത്യമായി കണ്ടെത്താന്‍ കഴിയുകയുള്ളുവെന്നും ഉപസമിതി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രാസവായുവിന്റെ സാന്നിധ്യം ആര്, എപ്പോള്‍ അറിയിച്ചാലും ഉടനടി പരിശോധന നടത്തി ഉറവിടം കണ്ടെത്താന്‍ നിര്‍ദേശിച്ചാണ് എന്‍ജിടി അന്ന് ഹര്‍ജി തീര്‍പ്പാക്കിയത്. രേണുരാജ് ഉള്‍പ്പെട്ട സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ബ്രഹ്മപുരം ഭീതിയെന്ന് തെളിയിക്കുന്ന വിവരങ്ങളാണ് ഉണ്ടായിരുന്നത്.
പിണറായി സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തി ഈ റിപ്പോര്‍ട്ട്. മാത്രമല്ല ബ്രഹ്മപുരം വിഷയത്തില്‍ തനിക്കൊന്നും അറിയില്ല എല്ലാം ഉദ്യോഗസ്ഥരെന്ന് പറഞ്ഞ് തടിതപ്പാന്‍ പിണറായിക്ക് കഴിയില്ല. കാരണം മാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന പദ്ധതിയുടെ കരാര്‍ നല്‍കിയതും അതിന്റെ മേല്‍നോട്ടവും മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ടാണ്. അങ്ങനെ പിണറായിയെ അടിമുടി പ്രതിരോധത്തിലാക്കി കളക്ടറുടെ റിപ്പോര്‍ട്ട്. ഇതിന്റെ കലിപ്പാണ് രേണു രാജിന്റെ സ്ഥലംമാറ്റത്തില്‍ കലാശിച്ചത്. പിണറായി പക വന്നുപോയാല്‍ പിന്നെ അവരുടെ കാര്യം ഏതാണ്ട് തീരുമാനം ആകുമല്ലോ. അതാണ് രേണുരാജിന്റെ കാര്യത്തില്‍ സംഭവിച്ചത്. കലിപ്പ് തീര്‍ക്കാനാണ് സ്ഥലംമാറ്റം എന്ന് പുറത്തേക്ക് വരാതിരിക്കാന്‍ ആലപ്പുഴ,തൃശ്ശൂര്‍ കളക്ടര്‍മാരെ കൂടി സ്ഥലംമാറ്റി. എന്നാല്‍ സ്ഥലംമാറ്റത്തില്‍ രേണു രാജ് ശക്തമായ് തിരിച്ചടിച്ചു. സര്‍ക്കാരിന് കിണ്ണംകാച്ചിയ മറുപടിയാണവര്‍ കൊടുത്തത്. സ്ത്രീ പക്ഷ സര്‍ക്കാരിന്റെ തനിനിറമാണ് രേണുരാജിന്റെ സ്ഥലംമാറ്റത്തിലൂടെ പുറത്തായത്. വനിത ദിനത്തിലാണ് രേണുരാജിനെ സ്ഥലംമാറ്റി ഉത്തരവായത്. അന്നവര്‍ ഫേസ്ബുക്കില്‍ ഒരു പോസ്റ്റിട്ടു. നീ പെണ്ണാണ് എന്ന് കേള്‍ക്കുന്നത് അഭിമാനമാണ്. നീ വെറും പെണ്ണാണ് എന്ന് പറയുന്നിടത്താണ് പ്രതിഷേധം. ഈ മറുപടി ചെന്നുതറച്ചത് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓട്ടച്ചങ്കിനിട്ടാണ്.
2023 മാര്‍ച്ച് എട്ടിന് രാത്രി ആരോടും ഒന്നും മിണ്ടാതെ, യാത്രപോലും പറയാതെ അവര്‍ മടങ്ങി. ബ്രഹ്മപുരത്തെ തീയും പുകയും അണയും മുന്നെ, വനിതാ ദിനത്തില്‍ വയനാട്ടിലേക്ക് സ്ഥലംമാറ്റിയ നടപടിയുടെ പ്രതിഷേധം തന്നെയാണ് അവര്‍ ഇത്തരത്തില്‍ പ്രതിഷേധിക്കാന്‍ കാരണം. ജില്ലയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു കളക്ടര്‍ രാത്രി സ്ഥാനം ഒഴിഞ്ഞ് മറ്റൊരു കളക്ടര്‍ക്ക് ചുമതല നേരിട്ട് കൈമാറാതെ ജില്ല വിട്ടത്. ഫയലുകളില്‍ ഒപ്പിടാതെ രേണു രാജ് ഇറങ്ങിപ്പോയി. തന്റെ നിര്‍ദേശപ്രകാരം ഡ്രാഫ്റ്റ് ഒപ്പിട്ട് തയ്യാറാക്കിയ ഫയലിന്റെ അന്തിമ ഉത്തരവില്‍ പോലും ഒപ്പിടാതെയായിരുന്നു മടക്കം. രാത്രി ഏഴരയോടെ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എസ്. ഷാജഹാന്‍, കളക്ടറേറ്റ് ഹുസൂര്‍ ശിരസ്തദാര്‍ കെ. അനില്‍ കുമാര്‍ മേനോന്‍ എന്നിങ്ങനെ ഏതാനും ഉദ്യോഗസ്ഥര്‍ മാത്രമുള്ളപ്പോഴാണ് പദവി ഒഴിഞ്ഞ് രേണു രാജ് പടിയിറങ്ങിയത്. പുതിയ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷിന് ചുമതല നേരില്‍ കൈമാറാതെ എ.ഡി.എം. എസ്. ഷാജഹാന് ചുമതല കൈമാറിയായിരുന്നു യാത്ര. സര്‍ക്കാരിനിട്ട് നല്ല കൊട്ട് കൊട്ടിയാണ് രേണു രാജ് വയനാട്ടിലേക്ക് പോയത്.
ദേവികുളം സബ് കളക്ടറായിരുന്നപ്പോഴും സിപിഎം നേതാക്കളെ വകവെച്ചിട്ടില്ല രേണു രാജ്. സബ് കളക്ടര്‍മാരെ വാഴിക്കാറില്ല ദേവികുളം. ഭൂമികൈയ്യേറ്റങ്ങല്‍ വ്യാപകമായ ദേവികുളം മേഖലയില്‍ കയ്യേറ്റക്കാര്‍ക്കും ഭൂമാഫിയക്കുമെതിരെ നടപടിയെടുക്കുന്നവരെ സബ് കളക്ടറുടെ കസേരയില്‍ ഇരുത്താന്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ തയ്യാറാകില്ലെന്നുള്ളതാണ് ദേവികുളത്തെ ചരിത്രം. സിപിഎമ്മുമായ് ഇടയുന്നവര്‍ക്കാണ് തിക്താനുഭവങ്ങള്‍ നേരിടേണ്ടി വരിക. ദേവികുളത്ത് ചുമതലയേറ്റ് ഒരുവര്‍ഷം തികയുന്നതിന് മുന്‍പാണ് രേണു രാജിനെ മാറ്റിയത്. എന്നാല്‍ പടിയിറങ്ങുംമുന്‍പ് ഭൂമി കൈയ്യേറിയ സിപിഎമ്മുകാര്‍ക്കെല്ലാം ഒന്നാന്തരം പണികൊടുത്താണവര്‍ ഇറങ്ങിയത്. ഐഎഎസ്സുകാരെ കീ കൊടുത്ത പാവകളെ പോലെ കൊണ്ടു നടക്കാമെന്ന് പിണറായി സര്‍ക്കാര്‍ കരുതിയെങ്കില്‍ തെറ്റിപ്പോയ്. അവര്‍ ശക്തമായ് പ്രതികരിക്കും. രാഷ്ട്രീയക്കാരുടെ ചട്ടുകങ്ങളായ് ഉദ്യോഗസ്ഥരെ കാണരുത്. ഇതിന് മുന്‍പും എഎസഎസ്സുകാരില്‍ കിട്ടിയിട്ടുണ്ട് സര്‍ക്കാരിന്. ഒരു മന്ത്രിയുടെ കസേര തെറുപ്പിച്ച പെണ്ണൊരുത്തിയുണ്ട്. അനുപമ ഐഎഎസ്. ആലപ്പുഴ കളക്ടറായിരിക്കെ തോമസ് ചാണ്ടിയെന്ന മന്ത്രിയെ നക്ഷത്രം എണ്ണിച്ചു. കായല്‍ കൈയ്യേറി റിസോര്‍ട്ട് പണിത മന്ത്രിക്ക് ഓടുവില്‍ രാജിവെക്കേണ്ടി വന്നു. രാഷ്ട്രീയക്കാരുടേയും സര്‍ക്കാരിന്റെയും സമ്മര്‍ദ്ദത്തിന് വഴങ്ങാതെ അവര്‍ സധൈര്യം മുന്നോട്ടുപോയി. ഒടുവില്‍ കുവൈറ്റ് ചാണ്ടിക്ക് അടിയറവ് പറയേണ്ടി വന്നു. പണവും പദവിയും ഒന്നും അപ്പോള്‍ ഉപകരിച്ചില്ല. കറിപൗഡറിലെ മായത്തിനെതിരെ ശക്തമായ നടപടി സ്വീകരിച്ച് വീണ്ടും സര്‍ക്കാരിനെ വെട്ടിലാക്കി അനുപമ. ജനകീയ കളക്ടറായി പേരെടുത്ത പ്രശാന്ത്,മട്ടാഞ്ചേരി ഭൂമാഫിയക്കെതിരെ ശബ്ദിച്ച അദീല,ദേവികുളത്ത് ശബ്ദമുയര്‍ത്തിയ വി.ആര്‍ പ്രേംകുമാര്‍,ഐഎഎസ്സിലെ ഒന്നാം റാങ്കുരാന്‍ രാജു നാരായണ സ്വാമി ഇവരൊക്കെ സര്‍ക്കാരിനെ വെള്ളംകുടിപ്പിച്ചവരാണ്. നാട് നന്നാക്കാം എന്നാഗ്രഹിക്കുന്ന ഐഎസ്സുകാരെ വെച്ചുവാഴിക്കില്ല സര്‍ക്കാര്‍. എന്നാല്‍ പണികൊടുത്തിട്ടാണ് ഇവരൊക്കെ അടുത്ത ഇടത്തേക്ക് ചേക്കേറുന്നത്. കേരളത്തിന് ഇതുപോലുളള കളക്ടര്‍മാരെയാണ് ആവശ്യം.
https://www.facebook.com/Malayalivartha