Widgets Magazine
02
Apr / 2023
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


 വിശുദ്ധവാരത്തിന് തുടക്കമിട്ട് ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ ഇന്ന് ഓശാന ഞായര്‍ ആചരിക്കും... പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും കുരുത്തോല പ്രദക്ഷിണവും ...


വൈക്കം മറ്റൊരു തുടക്കം... വൈക്കത്ത് പിണറായിയും സ്റ്റാലിനും ഒന്നിച്ചെത്തിയത് വെറുതേയല്ല; ഉടല്‍ രണ്ടെങ്കിലും ചിന്ത കൊണ്ട് ഞാനും പിണറായിയും ഒന്നെന്ന് സ്റ്റാലിന്‍ പറഞ്ഞത് വെറുതേയല്ല; വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിര്‍ണായക ശക്തിയായി സ്റ്റാലിനും പിണറായിയും


ആ വിധി നിര്‍ണായകമാകും... ദുരിതാശ്വാസ ഫണ്ട് വക മാറ്റല്‍ കേസില്‍ ലോകായുക്ത വിധിക്കെതിരെ റിട്ട് ഹര്‍ജിയുമായി പരാതിക്കാരന്‍; ലോകായുക്ത ഉത്തരവില്‍ വ്യക്തമാക്കുന്നില്ലെന്ന് കാണിച്ച് റിട്ട് ഹര്‍ജി നല്‍കാനാണ് പരാതിക്കാരന്‍ ആര്‍എസ് ശശി കുമാറിന്റെ തീരുമാനം; ഗവര്‍ണര്‍ ഇനിയും ഒപ്പിടാതിരുന്നാല്‍ മുഖ്യമന്ത്രിക്ക് ദോഷമാകും


മാന്നാര്‍ മത്തായി സ്പീക്കിംഗല്ല... അയ്യായിരം രൂപയ്ക്ക് അഞ്ചു ദിവസത്തേക്ക് ഭാര്യയായി അഭിനയിക്കാമെന്ന കരാറില്‍ യുവാവിനൊപ്പം പോയി സീരിയല്‍ നടി; കളി കാര്യമായതോടെ സുഹൃത്തിനെ നടി വിവരം അറിയിച്ചു; പൊലീസെത്തി മോചിപ്പിച്ചു


കഞ്ഞിക്കുഴിയില്‍ അഞ്ചംഗ കുടുംബ വിഷം കഴിച്ച സംഭവത്തിനു കാരണം ബ്ലേഡ് മാഫിയയുടെ ഭീഷണിയെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത്.... 

ഹിന്ദുക്കളെ കൊല്ലാൻ PFI സമാന്തര കോടതി! നടുക്കുന്ന വിവരങ്ങളുമായി NIA... PFIക്കെതിരെ NIA കുറ്റപത്രം

18 MARCH 2023 08:47 PM IST
മലയാളി വാര്‍ത്ത

More Stories...

പിണറായി പുകഴ്ത്തലിന് 50 കോടി... സ്‌പെഷ്യലായി പാലഭിഷേകവും കര്‍പ്പൂരാഴിയും തള്ള് തിരുവാതിരയും.

മാന്നാര്‍ മത്തായി സ്പീക്കിംഗല്ല... അയ്യായിരം രൂപയ്ക്ക് അഞ്ചു ദിവസത്തേക്ക് ഭാര്യയായി അഭിനയിക്കാമെന്ന കരാറില്‍ യുവാവിനൊപ്പം പോയി സീരിയല്‍ നടി; കളി കാര്യമായതോടെ സുഹൃത്തിനെ നടി വിവരം അറിയിച്ചു; പൊലീസെത്തി മോചിപ്പിച്ചു

അരിക്കൊമ്പന്‍ വിഷയത്തില്‍ പ്രശ്‌ന പരിഹാരം നിര്‍ദേശിക്കാന്‍ ഹൈക്കോടതി നിയോഗിച്ച അഞ്ചംഗ വിദഗ്ധ സമിതി നാളെ ജില്ലയിലെത്തും... ചിന്നക്കനാലും 301 കോളനിയും ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ സംഘം സന്ദര്‍ശിക്കും

വൈക്കം മറ്റൊരു തുടക്കം... വൈക്കത്ത് പിണറായിയും സ്റ്റാലിനും ഒന്നിച്ചെത്തിയത് വെറുതേയല്ല; ഉടല്‍ രണ്ടെങ്കിലും ചിന്ത കൊണ്ട് ഞാനും പിണറായിയും ഒന്നെന്ന് സ്റ്റാലിന്‍ പറഞ്ഞത് വെറുതേയല്ല; വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിര്‍ണായക ശക്തിയായി സ്റ്റാലിനും പിണറായിയും

 വിശുദ്ധവാരത്തിന് തുടക്കമിട്ട് ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ ഇന്ന് ഓശാന ഞായര്‍ ആചരിക്കും... പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും കുരുത്തോല പ്രദക്ഷിണവും ...

രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടി നൂറു വര്‍ഷം തികയുന്ന 2047-ല്‍ ഇന്ത്യയിലെ ജനാധിപത്യം അവസാനിപ്പിച്ച് മതാധിഷ്ഠിത രാഷ്ട്രം നിര്‍മിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ശ്രമിച്ചെന്ന് എന്‍.ഐ.എ. പോപ്പുലര്‍ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യ (പി.എഫ്‌.ഐ) നിരോധനത്തിനു മുന്നോടിയായി കഴിഞ്ഞ സെപ്‌റ്റംബറില്‍ നടത്തിയ റെയ്‌ഡില്‍ അറസ്‌റ്റിലായവര്‍ക്കെതിരേ എന്‍.ഐ.എ കുറ്റപത്രം സമര്‍പ്പിച്ചു.

ഈ കുറ്റപത്രത്തിലാണ് വളരെ ​ഗുരുതരമായി പലവിഷയങ്ങളും പ്രതിപാദിച്ചിരിക്കുന്നത്. ഭീകര സംഘടനകളെ പിന്തുണയ്ക്കുകയും രാജ്യത്തെ മതസൗഹാർദം തകർക്കാൻ ശ്രമിക്കുകയും ചെയ്തു എന്ന ഗുരുതര കുറ്റങ്ങൾ ചുമത്തിയാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്കെതിരേ എൻ.ഐ.എ. കുറ്റപത്രം സമർപ്പിച്ചത്. രാജ്യവ്യാപകമായി നടന്ന റെയ്‌ഡില്‍, കേരളത്തിലെ കേസുകളില്‍ മാത്രമാണു കുറ്റപത്രമായത്‌.

ഇന്ത്യയിലെ ജനാധിപത്യ ഭരണകൂടത്തെ പടിപടിയായി ഇല്ലാതാക്കി മതാധിഷ്ഠിത രാഷ്ട്രമാക്കി പരിവര്‍ത്തനം ചെയ്യുകയെന്ന വന്‍ ആസൂത്രണത്തിന്റെ ഭാഗമായ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളാണ് സംഘടന ലക്ഷ്യമിട്ടത്. ഈ ലക്ഷ്യങ്ങള്‍ നിറവേറ്റാനായി മൂന്നു ശാഖകള്‍ പോപ്പുലര്‍ ഫ്രണ്ട് രൂപവത്കരിച്ചു. റിപ്പോര്‍ട്ടേഴ്സ് വിങ്, ആയോധന സായുധ പരിശീലന ശാഖ, സര്‍വീസ് ടീമുകള്‍ എന്നിങ്ങനെയുള്ള മൂന്ന് ശാഖകളുടെ ക്യാമ്പുകള്‍ കേരളത്തില്‍ പ്രവര്‍ത്തിച്ചെന്നും കുറ്റപത്രത്തില്‍ പറയുന്നു.

പ്രതിപ്പട്ടികയില്‍ 59 പേരാണ് ഉൾപ്പെട്ടിരിക്കുന്നത്. പി.എഫ്‌.ഐ. സംസ്‌ഥാനനേതാവായിരുന്ന കരമന അഷ്‌റഫ്‌ മൗലവിയാണ്‌ ഒന്നാം പ്രതി. കൊച്ചിയിലെ എന്‍.ഐ.എ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഗുരുതര ആരോപണങ്ങളാണുള്ളത്‌. ദാറുള്‍ ഖദ എന്ന പേരില്‍ പോപ്പുലര്‍ ഫ്രണ്ടിനു കോടതിയുണ്ടെന്നും അതിന്റെ തീരുമാനപ്രകാരമാണു കൊലപാതകങ്ങളടക്കം നടത്തിയതെന്നും കുറ്റപത്രത്തില്‍ പറയുന്നു.

ഇതരമതസ്‌ഥര്‍ക്കെതിരായ ഗൂഢാലോചന, മതസ്‌പര്‍ധയുണ്ടാക്കി സമാധാനാന്തരീക്ഷം തകര്‍ക്കല്‍, ഇസ്ലാമികഭരണം സ്‌ഥാപിക്കല്‍ എന്നിവയാണു പ്രതികള്‍ക്കെതിരായ കുറ്റാരോപണം. മുസ്ലിം യുവാക്കള്‍ക്ക്‌ ആയുധപരിശീലനം നല്‍കി. 2047-ല്‍ ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കുകയെന്ന ലക്ഷ്യം നേടാന്‍ ധനസഹാമഹരണം നടത്തി.

കൊലയാളി സംഘങ്ങളെയാണ് സംഘടന 'സര്‍വീസ് ടീമുകള്‍' എന്നു വിശേഷിപ്പിച്ചതെന്നും കുറ്റപത്രത്തില്‍ പറയുന്നു. കായിക പരിശീലനം, യോഗ പരിശീലനം തുടങ്ങിയ പേരുകളിലാണ് ഇത്തരം ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചത്. മറ്റു സമുദായങ്ങളിലെ എതിരാളിക്കുള്ള ശിക്ഷ വിധിക്കാന്‍ 'ദാറുള്‍ ഖാസ' എന്ന പേരില്‍ സമാന്തര കോടതികള്‍ രഹസ്യ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിച്ചെന്നും കുറ്റപത്രത്തിലുണ്ട്.

അന്താരാഷ്ട്ര ഭീകര സംഘടനകളായ ഐ.എസിന്റെ ഉള്‍പ്പെടെ പിന്തുണയോടെ രാജ്യത്ത്‌ അരക്ഷിതാവസ്‌ഥ സൃഷ്‌ടിക്കാന്‍ ശ്രമിച്ചു. തടസം നില്‍ക്കുന്നവരെ ഉന്മൂലനം ചെയ്യാന്‍ പദ്ധതിയിട്ടു. യുവാക്കളെ ഐ.എസില്‍ ചേര്‍ക്കാന്‍ രഹസ്യപ്രചാരണം നടത്തി. അതിനായി ഗള്‍ഫ്‌ രാജ്യങ്ങളില്‍ ധനസമാഹരണം നടത്തിയതിനു തെളിവുണ്ടെന്നും എന്‍.ഐ.എ വ്യക്‌തമാക്കി.

ഇന്ത്യൻ ശിക്ഷാ നിയമം, നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം (യു.എ.പി.എ.), ആയുധ നിരോധന നിയമം എന്നിവ ചുമത്തി പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതാക്കളും പ്രവർത്തകരുമായ 59 പേർക്കെതിരേയാണ് എൻ.ഐ.എ. കുറ്റപത്രം സമർപ്പിച്ചത്. എറണാകുളത്തെ പ്രത്യേക എൻ.ഐ.എ. കോടതിയിലും ചെന്നൈയിലെ കോടതിയിലുമായിട്ടാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

പ്രതികളില്‍ 16 പേരെ എന്‍.ഐ.എ. നേരിട്ടും ശേഷിക്കുന്നവരെ പോലീസുമാണ് അറസ്റ്റ് ചെയ്തത്. പാലക്കാട് പോലീസ് രജിസ്റ്റര്‍ ചെയ്ത ശ്രീനിവാസന്‍ വധക്കേസിലെ പ്രതികളും ഈ ഗൂഢാലോചന കേസില്‍ പങ്കാളികളാണെന്നും കുറ്റപത്രം പറയുന്നു. അന്വേഷണം ഏറ്റെടുത്ത ശേഷം കേരളത്തിലെ നൂറോളം ഇടങ്ങളില്‍ എന്‍.ഐ.എ. പരിശോധന നടത്തി തെളിവുകളും രേഖകളും കണ്ടെത്തിയിരുന്നു.

യു.എ.പി.എ. 45-ാം വകുപ്പു പ്രകാരം വിചാരണയ്‌ക്കു കേന്ദ്ര സര്‍ക്കാരിന്റെ അനുമതി വേണം. ഇതിനായി എന്‍.ഐ.എ നല്‍കിയ അപേക്ഷ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ രണ്ടംഗ സമിതി പരിശോധിച്ചു വരുന്നു. അറസ്‌റ്റ്‌ രേഖപ്പെടുത്തി 180 ദിവസത്തിനകം കുറ്റപത്രം നല്‍കണമെന്നാണു യു.എ.പി.എ വ്യവസ്‌ഥ.

പോപ്പുലർ ഫ്രണ്ടിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ സത്താർ, സംസ്ഥാന നിർവാഹക സമിതി അംഗം യഹിയ കോയ തങ്ങൾ, എറണാകുളം മേഖലാ സെക്രട്ടറി എം.എച്ച്. ഷിഹാസ്, എസ്.ഡി.പി.ഐ. ജില്ലാ ഭാരവാഹികളായ ടി.എസ്. സൈനുദീൻ, എ.പി. സാദിഖ്, സി.ടി. സുലൈമാൻ, പി.കെ. ഉസ്മാൻ എന്നിവർക്കെതിരേ എറണാകുളത്തെ പ്രത്യേക കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.

പോപ്പുലർ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് ഖാലിദ് മുഹമ്മദ്, ചെന്നൈയിൽ ഫയൽ ചെയ്ത കുറ്റപത്രത്തിലെ പ്രതിയാണ്. തമിഴ്‌നാട് സ്വദേശികളായ 10 പ്രതികൾക്കെതിരേയും ചെന്നൈയിലെ കോടതിയിൽ കുറ്റപത്രം നൽകിയിട്ടുണ്ട്. ഇതോടെ രാജ്യത്തെ വിവിധ കോടതികളിലായി ഇതേ കേസിൽ സമർപ്പിച്ച കുറ്റപത്രങ്ങളുടെ എണ്ണം നാലായി.

രാജ്യത്തെ മതസൗഹാർദം തകർക്കാനും ജനാധിപത്യം ഇല്ലാതാക്കാനും ഗൂഢാലോചന നടത്തിയെന്നാണ് കുറ്റപത്രത്തിലെ ആരോപണം. ഇതര വിഭാഗങ്ങളിലെ ഉന്നത നേതാക്കളെ വധിക്കാൻ ആയുധ പരിശീലനവും പണപ്പിരിവും നടത്തിയെന്നും കുറ്റപത്രത്തിൽ പറയുന്നു. പ്രതികൾക്കെതിരായ 650 രേഖകളും തൊണ്ടിമുതലുകളും കുറ്റപത്രത്തിനൊപ്പം ഹാജരാക്കിയിട്ടുണ്ട്. കഴിഞ്ഞ സെപ്‌റ്റംബറില്‍ രാജ്യവ്യാപകമായി നടത്തിയ റെയ്‌ഡില്‍ നൂറോളം പി.എഫ്‌.ഐ. പ്രവര്‍ത്തകരെയാണ്‌ എന്‍.ഐ.എ കസ്‌റ്റഡിയിലെടുത്തത്‌. 2022 സെപ്റ്റംബറിലാണ് എൻ.ഐ.എ. ഈ കേസ് രജിസ്റ്റർ ചെയ്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വ്യക്ത്യാരാധന എനക്ക് മാത്രം സ്വന്തം.  (15 minutes ago)

മാന്നാര്‍ മത്തായി സ്പീക്കിംഗല്ല... അയ്യായിരം രൂപയ്ക്ക് അഞ്ചു ദിവസത്തേക്ക് ഭാര്യയായി അഭിനയിക്കാമെന്ന കരാറില്‍ യുവാവിനൊപ്പം പോയി സീരിയല്‍ നടി; കളി കാര്യമായതോടെ സുഹൃത്തിനെ നടി വിവരം അറിയിച്ചു; പൊലീസെത്തി  (1 hour ago)

അരുണാചല്‍പ്രദേശില്‍ മണ്ണിടിച്ചിലില്‍ കുടുങ്ങിയ സൈനികന്റെ മൃതദേഹം കണ്ടെത്തി...  (1 hour ago)

അരിക്കൊമ്പന്‍ വിഷയത്തില്‍ പ്രശ്‌ന പരിഹാരം നിര്‍ദേശിക്കാന്‍ ഹൈക്കോടതി നിയോഗിച്ച അഞ്ചംഗ വിദഗ്ധ സമിതി നാളെ ജില്ലയിലെത്തും.  (2 hours ago)

വൈക്കം മറ്റൊരു തുടക്കം... വൈക്കത്ത് പിണറായിയും സ്റ്റാലിനും ഒന്നിച്ചെത്തിയത് വെറുതേയല്ല; ഉടല്‍ രണ്ടെങ്കിലും ചിന്ത കൊണ്ട് ഞാനും പിണറായിയും ഒന്നെന്ന് സ്റ്റാലിന്‍ പറഞ്ഞത് വെറുതേയല്ല; വരാനിരിക്കുന്ന ലോക്‌സ  (2 hours ago)

 തമിഴ്‌നാട്ടില്‍ വാഹനാപകടം....രണ്ട്‌ മരണം, നിരവധി പേര്‍ക്ക് പരുക്ക്  (2 hours ago)

പശ്ചിമബംഗാളില്‍ അജ്ഞാതര്‍ ബിജെപി നേതാവിനെ വെടിവെച്ചു കൊലപ്പെടുത്തി...  (2 hours ago)

 വിശുദ്ധവാരത്തിന് തുടക്കമിട്ട് ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ ഇന്ന് ഓശാന ഞായര്‍ ആചരിക്കും...  (2 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വയനാട്ടില്‍.... രാവിലെ 10 ന് വനസൗഹൃദ സദസ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും  (3 hours ago)

ആ വിധി നിര്‍ണായകമാകും... ദുരിതാശ്വാസ ഫണ്ട് വക മാറ്റല്‍ കേസില്‍ ലോകായുക്ത വിധിക്കെതിരെ റിട്ട് ഹര്‍ജിയുമായി പരാതിക്കാരന്‍; ലോകായുക്ത ഉത്തരവില്‍ വ്യക്തമാക്കുന്നില്ലെന്ന് കാണിച്ച് റിട്ട് ഹര്‍ജി നല്‍കാനാണ്  (3 hours ago)

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് ബിഹാറില്‍....  (3 hours ago)

 ഇടുക്കിയില്‍ യുവാവ് ഭാര്യാമാതാവിനെ കോടാലി കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി  (3 hours ago)

അമേരിക്കയില്‍ നാശം വിതച്ച ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 18 ആയി ഉയര്‍ന്നു...  (4 hours ago)

ഐ.പി.എല്ലില്‍ രണ്ടാം മത്സരത്തില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരെ 50 റണ്‍സിന്റെ മിന്നും ജയം നേടി ലഖ്‌നോ സൂപ്പര്‍ ജയന്റ്‌സ്  (4 hours ago)

മേയ് പത്തിന് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകയില്‍ ജയ്ഭാരത് യാത്രയുമായി രാഹുല്‍ഗാന്ധി...   (5 hours ago)

Malayali Vartha Recommends