Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

അടിവസ്ത്രമില്ലാതെ നാട്ടുകാർ രാഹുൽ മാങ്കൂട്ടത്തെ പിടിച്ചു! ചിത്രങ്ങൾ ഫെയ്സ്ബുക്കിൽ? ഒടുവിൽ വലിച്ചുകീറി രാഹുലും ഷാഫിയും...

18 MARCH 2023 08:53 PM IST
മലയാളി വാര്‍ത്ത

യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ അനാശ്യാസ പ്രവർത്തനത്തിന് പോയപ്പോൾ നാട്ടുകാർ പിടികൂടി! മാങ്കൂട്ടത്ത അടിവസ്ത്രമില്ലാതെ അടൂരിൽ നിന്നും നാട്ടുകാർ പിടികൂടി എന്നൊരു കരക്കമ്പി കേൾക്കുന്നു! എന്താണ് ശരിക്കും ഇതിന്റെ സത്യാവസ്ഥ. എല്ലാവരും ആകെ നടുക്കത്തിലാണ്. യുവ നേതാവ് ഇത്തരം ഒരു ട്രാപ്പിൽ ചെന്ന് ചാടുമോ എന്ന് ഒരു നിമിഷം കോൺ​ഗ്രസ് പ്രവർത്തകർ പോലും സംശയിച്ചേക്കാം. ആ രീതിയിലാണ് ഈ പോസ്റ്റുകൾ പ്രചരിപ്പിച്ചിരിക്കുന്നത്.

ഫ്ലാഷ് ന്യൂസ് എന്ന പേരിൽ ഹാരിസ് കോട്ടക്കൽ എന്നയാൾ ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പാണിത്. ഏതൊരു വിഷയത്തിലും കൃത്യവും കണിശവും കുറിക്ക് കൊള്ളുന്നതുമാണ് പ്രതികരണം അത് നേരിട്ടായാലും സോഷ്യൽ മീഡിയയിലൂടെ ആയാലും പ്രതികരിക്കുന്ന വ്യക്തിയാണ് രാഹുൽ മാങ്കൂട്ടത്തിൽ.

അദ്ദേഹത്തിനെതിരായിട്ടാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ അങ്ങേയറ്റം നെറികേട് ചില സൈബർ പോരാളികൾ നടത്തുന്നത്. വ്യക്തിഹത്യയുടെ അങ്ങേയറ്റമാണ് നമുക്ക് ഇവിടെ കാണുവാൻ സാധിക്കുന്നത്. കഴിഞ്ഞ ദിവസം നിയമ സഭയിലുണ്ടായ സംഭവവികാസങ്ങളും അതിനു പിന്നാലെയുണ്ടായ പ്രതികരണങ്ങൾക്കുള്ള മറുപണിയായി തന്നെയാണ് ഇപ്പോൾ ഈ പോസ്റ്റിനേയും നോക്കി കാണേണ്ടത്.

മുഖ്യമ​ന്ത്രി പിണറായി വിജയനും മരുമകനും മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസിനും എതിരെ രൂക്ഷമായ ആരോപണങ്ങൾ ഉന്നയിച്ച യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിനെതിരെയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഇത്തരം അപവാദ പ്രചാരണം കൊഴുക്കുന്നത്. ഇടതു പ്രൊഫൈലുകൾ വ്യാപകമായി ഇത് പ്രചരിപ്പിക്കുന്നു. ഇത്തരം പോസ്റ്റുകളുടെ സ്ക്രീൻ ഷോട്ട് രാഹുൽ മാങ്കൂട്ടത്തിൽ തന്നെ ഒടുവിൽ ഫേസ്ബുക്കിൽ പങ്കുവെച്ചു. എന്നിട്ട് ഒരു കുറിപ്പും ഇടുകയുണ്ടായി.

‘ഇന്നലെ ഓണറബിൾ സൺ ഇൻലോയ്ക്കെതിരെ പറഞ്ഞപ്പോഴെ പ്രതീക്ഷിച്ചതാണ്.... ഭാഗ്യത്തിന് ഇന്നോവയായില്ലല്ലോ!!’ എന്നായിരുന്നു രാഹുൽ ഇതേക്കുറിച്ച് പ്രതികരിച്ചത്. പരിഹാസ രൂപേണയാണ് ഈ വിഷയത്തോട് രാഹുൽ പ്രതികരിച്ചിരിക്കുന്നത്.

‘ബൈ ദ ബൈ സ്ഥലം ഒന്നു മാറ്റാമോ, ഞാൻ ഇന്ന് തിരുവനന്തപുരത്തായിരുന്നു. അടൂർ തന്നെ വേണം എന്ന് നിർബന്ധമാണെങ്കിൽ ഇന്നലെ എന്നാക്ക്... ശങ്കരാടിയുടെ കുമാരപിള്ള സഖാവ് തന്നെയാണ് ഇപ്പോഴും പാർട്ടി ക്ലാസ്സ് ല്ലേ ?’ എന്നും രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്.

‘എതിർപാർട്ടിയിലെ നേതാക്കൻമാരുടെ കൂട്ടത്തിൽ കൊള്ളാവുന്ന ചെറുപ്പക്കാർ ഉയർന്നു വരുന്നുണ്ട്. ആളുകൾക്ക് അവരോട് വല്യ മതിപ്പാണ്. ആ മതിപ്പ് പൊളിക്കുകയാണ് നമ്മൾ ചെയ്യേണ്ടത്. ഏതെങ്കിലും രീതിയിൽ വല്ല പെണ്ണുകെസിലോ ഗർഭ കേസിലോ അവരെ പെടുത്തി നാറ്റിക്കുകയാണ് വേണ്ടത്. ജനങ്ങൾ അവരെ കാർക്കിച്ചു തുപ്പുന്ന പരിതസ്ഥിതിയിൽ എത്തിച്ചാൽ നമ്മൾ ജയിച്ചു’ എന്ന സന്ദേശം സിനിമയിലെ ശങ്കരാടിയുടെ പ്രശസ്തമായ ഡയലോ​ഗുള്ള പാർട്ടി ക്ലാസിനോട് ഉപമിച്ചാണ് രാഹുൽ ഇടതു​പ്രൊഫൈലുകളുടെ നീക്കത്തെ പരിഹസിച്ചത്.

നേരത്തെ, യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ രാഹുലിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. സൈബർ ആക്രമണം സംഘടന ഗൗരവമായി കാണുന്നുവെന്നും നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

'ചെക്കൻ പറയുന്നത് നല്ലോണം തടിയിൽ തട്ടന്നുണ്ടെന്ന് അറിയാം. അതിന് മറുപടി ഇപ്പോഴും ശങ്കരാടി കാലത്തെ കുമാരപിള്ള സഖാവിന്റെ ഉടായിപ്പ് നമ്പറുകൾ തന്നെയാണോ കമ്മികളെ? (പഴയ വിജയന്റെ കാലം). സിപിഎം സൈബർ ഹാൻഡിലുകൾ നടത്തുന്ന ഈ തെമ്മാടിത്തരം സംഘടന നിയമപരമായി നേരിടും.' - എന്നായിരുന്നു ഷാഫി ഫേസ്ബുക്കിൽ പ്രതികരിച്ചത്.

പ്രതിപക്ഷത്തിന് നട്ടെല്ലിൻറെ സ്ഥാനത്ത് വാഴനാരാണെന്ന മന്ത്രി റിയാസിൻറെ പ്രസ്തവാനയ്ക്കെതിരെ ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ രം​ഗത്ത് എത്തിയിരുന്നു. 'താങ്കളുടെ ഫാദർ ഇൻലോ ഷർട്ട് ഇല്ലാതെ നില്ക്കുന്നത് കണ്ടിട്ടാകും. പക്ഷേ എല്ലാ മനുഷ്യർക്കും അങ്ങനെയല്ല'- രാഹുൽ മാങ്കൂട്ടത്തിൽ ഫെയ്സ്ബുക്കിൽ കുറിച്ചു.

രാഹൂൽ മാങ്കൂട്ടത്തിലിൻറെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെയായിരുന്നു....

റിയാസ് മന്ത്രി ....

താങ്കൾ ഇന്ന് പറയുന്നത് കേട്ടു ‘പ്രതിപക്ഷത്തിന് നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടി ആണെന്ന്.’

നട്ടെല്ല്, വാഴപിണ്ടി കൊണ്ടുള്ളതാണ് എന്ന് താങ്കൾ തെറ്റിദ്ധരിച്ചത് ക്ലിഫ് ഹൗസിൽ താങ്കൾ താങ്കളുടെ ഫാദർ ഇൻലോ ഷർട്ട് ഇല്ലാതെ നില്ക്കുന്നത് കണ്ടിട്ടാകും. പക്ഷേ എല്ലാ മനുഷ്യർക്കും അങ്ങനെയല്ല....

എന്തായാലും എല്ല് ഡോക്ടർ റിയാസെ, കേരളത്തിലെ പ്രതിപക്ഷത്തിന് നല്ല നട്ടെല്ലുള്ളത് കൊണ്ടാണ് താങ്കളുടെ ഫാദർ ഇൻലോയ്ക്ക് ഉത്തരമുട്ടുന്നതും, ഉള്ളത് കേൾക്കുമ്പോൾ അദ്ദേഹം ഇടയ്ക്കൊക്കെ പൊട്ടിത്തെറിക്കുന്നതും പഴഞ്ചൊല്ല് പറയുന്നതും. പിന്നെ താങ്കളുടെ റോഡിൽ കൂടി യാത്ര ചെയ്ത് നട്ടെല്ല് പൊട്ടുന്ന സാധാരണക്കാരൻറെ കാര്യമൊക്കെ നോക്കിയിട്ട് പോരെ ഈ ചീപ്പ് ഡയലോഗ്സ്.... എന്നാണ് അദ്ദേഹം കുറിച്ചത്.

ഒപ്പം തന്നെ, നിയമസഭയിലെ ഭരണപക്ഷ-പ്രതിപക്ഷ പോരിനിടെ മുഖ്യമന്ത്രിക്കും ഭരണപക്ഷ എം.എൽ.എമാർക്കുമെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരണം അറിയിച്ചിരുന്നു. അതിന്റെ കൂടി പ്രതികാര നടപടിയായി ഈ വിഷയത്തേയും നോക്കി കാണാം.

പ്രതിഷേധമെന്നാൽ നിയമസഭ തല്ലിത്തകർക്കലല്ലെന്നും ജനങ്ങൾക്ക് വേണ്ടി അതിശക്തമായി വാദിച്ച് സർക്കാരിന് ഉത്തരം മുട്ടുന്ന ചോദ്യങ്ങൾ ചോദിക്കലാണെന്നും അദ്ദേഹം കുറിച്ചു. അപ്പുറത്ത് ഒരു അധോലോക നായകനും 98 അടിമകളും, ഇപ്പുറത്ത് ജനത്തിന്റെ നാവായ നേതാവും 40 തീപ്പൊരികളുമാണെന്നും പ്രതിപക്ഷ ശബ്ദത്തിൽ മുട്ടിടിച്ച് സഭ ഇന്നത്തേക്ക് പിരിച്ചുവിട്ട് സർക്കാർ ഓടിയൊളിച്ചെന്നും അദ്ദേഹം പരിഹസിച്ചിരുന്നു.

പ്രതിപക്ഷ പ്രതിഷേധം ശക്തമായതോടെ ചോദ്യോത്തരവേള റദ്ദാക്കി നിയമസഭ പിരിഞ്ഞിരുന്നു. കഴിഞ്ഞ ദിവസം സഭയിലുണ്ടായ സംഭവങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷ പ്രതിഷേധം. അടിയന്തര പ്രമേയം അവതരിപ്പിക്കാനുള്ള അവകാശം നിരന്തരം നിഷേധിക്കുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചു. ബഹളത്തെ തുടർന്ന് സഭ പിരിയുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (6 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (6 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (7 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (7 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (7 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (8 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (8 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (9 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (9 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (9 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (9 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (9 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (9 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (9 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (9 hours ago)

Malayali Vartha Recommends