Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

വധശിക്ഷ നടപ്പിലാക്കാൻ സ്വന്തം കോടതിയും ആരാച്ചാരും! 2047-ൽ മുസ്ലീ രാഷ്ട്രമാക്കും! ജനാധിപത്യം ഇല്ലാതാക്കും; NIA കുറ്റപത്രം

18 MARCH 2023 08:59 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ സെപ്‌റ്റംബറിൽ നടത്തിയ റെയ്‌ഡിൽ അറസ്‌റ്റിലായവർക്കെതിരേ എൻ.ഐ.എ കുറ്റപത്രം സമർപ്പിച്ചു. ഈ കുറ്റപത്രത്തിലാണ് വളരെ ​ഗുരുതരമായി പലവിഷയങ്ങളും പ്രതിപാദിച്ചിരിക്കുന്നത്. ഭീകര സംഘടനകളെ പിന്തുണയ്ക്കുകയും രാജ്യത്തെ മതസൗഹാർദം തകർക്കാൻ ശ്രമിക്കുകയും ചെയ്തു എന്ന ഗുരുതര കുറ്റങ്ങൾ ചുമത്തിയാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്കെതിരേ എൻ.ഐ.എ. കുറ്റപത്രം സമർപ്പിച്ചത്. രാജ്യവ്യാപകമായി നടന്ന റെയ്‌ഡിൽ, കേരളത്തിലെ കേസുകളിൽ മാത്രമാണു കുറ്റപത്രമായത്‌.

ഇന്ത്യയിലെ ജനാധിപത്യ ഭരണകൂടത്തെ പടിപടിയായി ഇല്ലാതാക്കി മതാധിഷ്ഠിത രാഷ്ട്രമാക്കി പരിവർത്തനം ചെയ്യുകയെന്ന വൻ ആസൂത്രണത്തിന്റെ ഭാഗമായ ദേശവിരുദ്ധ പ്രവർത്തനങ്ങളാണ് സംഘടന ലക്ഷ്യമിട്ടത്. ഈ ലക്ഷ്യങ്ങൾ നിറവേറ്റാനായി മൂന്നു ശാഖകൾ പോപ്പുലർ ഫ്രണ്ട് രൂപവത്കരിച്ചു. റിപ്പോർട്ടേഴ്സ് വിങ്, ആയോധന സായുധ പരിശീലന ശാഖ, സർവീസ് ടീമുകൾ എന്നിങ്ങനെയുള്ള മൂന്ന് ശാഖകളുടെ ക്യാമ്പുകൾ കേരളത്തിൽ പ്രവർത്തിച്ചെന്നും കുറ്റപത്രത്തിൽ പറയുന്നു.

ഇതരമതസ്‌ഥർക്കെതിരായ ഗൂഢാലോചന, മതസ്‌പർധയുണ്ടാക്കി സമാധാനാന്തരീക്ഷം തകർക്കൽ, ഇസ്ലാമികഭരണം സ്‌ഥാപിക്കൽ എന്നിവയാണു പ്രതികൾക്കെതിരായ കുറ്റാരോപണം. മുസ്ലിം യുവാക്കൾക്ക്‌ ആയുധപരിശീലനം നൽകി. 2047-ൽ ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കുകയെന്ന ലക്ഷ്യം നേടാൻ ധനസഹാമഹരണം നടത്തി.

കൊലയാളി സംഘങ്ങളെയാണ് സംഘടന 'സർവീസ് ടീമുകൾ' എന്നു വിശേഷിപ്പിച്ചതെന്നും കുറ്റപത്രത്തിൽ പറയുന്നു. കായിക പരിശീലനം, യോഗ പരിശീലനം തുടങ്ങിയ പേരുകളിലാണ് ഇത്തരം ക്യാമ്പുകൾ പ്രവർത്തിച്ചത്. മറ്റു സമുദായങ്ങളിലെ എതിരാളിക്കുള്ള ശിക്ഷ വിധിക്കാൻ 'ദാറുൾ ഖാസ' എന്ന പേരിൽ സമാന്തര കോടതികൾ രഹസ്യ കേന്ദ്രങ്ങളിൽ പ്രവർത്തിച്ചെന്നും കുറ്റപത്രത്തിലുണ്ട്.

അന്താരാഷ്ട്ര ഭീകര സംഘടനകളായ ഐ.എസിന്റെ ഉൾപ്പെടെ പിന്തുണയോടെ രാജ്യത്ത്‌ അരക്ഷിതാവസ്‌ഥ സൃഷ്‌ടിക്കാൻ ശ്രമിച്ചു. തടസം നിൽക്കുന്നവരെ ഉന്മൂലനം ചെയ്യാൻ പദ്ധതിയിട്ടു. യുവാക്കളെ ഐ.എസിൽ ചേർക്കാൻ രഹസ്യപ്രചാരണം നടത്തി. അതിനായി ഗൾഫ്‌ രാജ്യങ്ങളിൽ ധനസമാഹരണം നടത്തിയതിനു തെളിവുണ്ടെന്നും എൻ.ഐ.എ വ്യക്‌തമാക്കി.

ഇന്ത്യൻ ശിക്ഷാ നിയമം, നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം (യു.എ.പി.എ.), ആയുധ നിരോധന നിയമം എന്നിവ ചുമത്തി പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതാക്കളും പ്രവർത്തകരുമായ 59 പേർക്കെതിരേയാണ് എൻ.ഐ.എ. കുറ്റപത്രം സമർപ്പിച്ചത്. എറണാകുളത്തെ പ്രത്യേക എൻ.ഐ.എ. കോടതിയിലും ചെന്നൈയിലെ കോടതിയിലുമായിട്ടാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

യു.എ.പി.എ. 45-ാം വകുപ്പു പ്രകാരം വിചാരണയ്‌ക്കു കേന്ദ്ര സർക്കാരിന്റെ അനുമതി വേണം. ഇതിനായി എൻ.ഐ.എ നൽകിയ അപേക്ഷ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ രണ്ടംഗ സമിതി പരിശോധിച്ചു വരുന്നു. അറസ്‌റ്റ്‌ രേഖപ്പെടുത്തി 180 ദിവസത്തിനകം കുറ്റപത്രം നൽകണമെന്നാണു യു.എ.പി.എ വ്യവസ്‌ഥ.

പോപ്പുലർ ഫ്രണ്ടിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ സത്താർ, സംസ്ഥാന നിർവാഹക സമിതി അംഗം യഹിയ കോയ തങ്ങൾ, എറണാകുളം മേഖലാ സെക്രട്ടറി എം.എച്ച്. ഷിഹാസ്, എസ്.ഡി.പി.ഐ. ജില്ലാ ഭാരവാഹികളായ ടി.എസ്. സൈനുദീൻ, എ.പി. സാദിഖ്, സി.ടി. സുലൈമാൻ, പി.കെ. ഉസ്മാൻ എന്നിവർക്കെതിരേ എറണാകുളത്തെ പ്രത്യേക കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (6 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (6 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (7 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (7 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (7 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (8 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (8 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (9 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (9 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (9 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (9 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (9 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (9 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (9 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (9 hours ago)

Malayali Vartha Recommends