കുടുംബാംഗങ്ങളോടൊപ്പം വിസിറ്റ് വിസ പുതുക്കാനായി പോകവേയുണ്ടായ അപകടത്തില്‍ യുവതിയ്ക്ക് ദാരുണാന്ത്യം.....
കുടുംബാംഗങ്ങളോടൊപ്പം വിസിറ്റ് വിസ പുതുക്കാനായി പോകവേയുണ്ടായ അപകടത്തില്‍ യുവതിയ്ക്ക് ദാരുണാന്ത്യം. ജിദ്ദയില്‍ വാഹനാപകടത്തിലാണ് മലയാളി യുവതി മരിച്ചത്.
ജോര്‍ദാനില്‍ നിന്നും ജിസാനിലേക്ക് മടങ്ങും വഴി മലയാളി കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പെടുകയായിരുന്നു. സൗദി അറേബ്യയിലെ ജിദ്ദയില്‍ നിന്നും 120 കിലോമീറ്റര്‍ അകലെ അല്ലൈത്തില് വെച്ചായിരുന്നു സംഭവം നടന്നത്.
നിലമ്പൂര്‍ ചന്തക്കുന്ന് സ്വദേശിനി പയ്യശ്ശേരി തണ്ടുപാറയ്ക്കല്‍ ഫസ്ന ഷെറിന് (23) ആണ് മരിച്ചത്. വിസിറ്റ് വിസ പുതുക്കാനായി മറ്റ് കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് ഫസ്ന ജോര്‍ദാനിലേക്ക് യാത്ര ചെയ്തത്. മൃതദേഹം അല്ലൈത്ത് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
വാഹനത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍ക്ക് നിസാര പരിക്കുകളാണുള്ളത്. പരിക്ക് പറ്റിയവരില്‍ ഒരാളെ ജിദ്ദ കിങ് ഫഹദ് ആശുപത്രിയിലും ബാക്കിയുള്ളവരെ അല്ലൈത്ത് ആശുപത്രിയിലും പ്രവേശിച്ചിപ്പിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha