ഞങ്ങളും സമരം ചെയ്തിട്ടുണ്ട്, പക്ഷേ ഇതുപോലെ പ്രതിഷേധം മുൻപുണ്ടായിട്ടില്ല...ശിവൻകുട്ടി സാറിന്റെ ഉപദേശം കൊള്ളാം..പക്ഷെ സ്ഥലം മാറി പോയി...എടുത്തിട്ടലക്കി പ്രതിപക്ഷം..

പ്രതിപക്ഷങ്ങൾ ഇപ്പോൾ ഒരു തരത്തിലും വിട്ടു വീഴ്ചയ്ക്ക് ഇല്ലാതെ..സമരങ്ങൾ കടുപ്പിക്കുകയാണ് നിയമസഭയിൽ..ഒരു വിട്ടുവീഴ്ചയ്ക്കും പ്രതിപക്ഷം തയാറാകാതെ ഇങ്ങനെ പോകുമ്പോൾ..നമ്മുടെ വിദ്യാഭ്യസ മന്ത്രിക്ക് അത് സഹിച്ചില്ല..ഇന്നദ്ദേഹം പൊട്ടിത്തെറിച്ചു.. നിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധത്തെ കടുത്ത ഭാഷയിൽ വിമർശിച്ച് മന്ത്രി വി.ശിവൻകുട്ടി. തങ്ങളും അവസരം കിട്ടിയപ്പോഴെല്ലാം സഭയിൽ ശക്തിയായി പ്രതിഷേധിച്ചിട്ടുണ്ടെന്നു പറഞ്ഞ ശിവൻകുട്ടി, ഈ പ്രതിപക്ഷം നടത്തുന്നതുപോലുള്ള സമരങ്ങൾ ഇതിനു മുൻപ് നടന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി. പാവപ്പെട്ട വാച്ച് ആൻഡ് വാർഡ് വനിതാ അംഗങ്ങളുടെ കയ്യും കാലും അടിച്ചൊടിച്ചതിന്റെ പേരിൽ കേസെടുത്തതിനു നടത്തുന്ന ഈ പ്രതിഷേധത്തിൽ, എന്തു ന്യായമാണുള്ളതെന്നും ശിവൻകുട്ടി ചോദിച്ചു.സർക്കാർ നിലപാടുകളിൽ പ്രതിഷേധിച്ച് അഞ്ച് പ്രതിപക്ഷ എംഎൽഎമാർ നിയമസഭയുടെ നടുത്തളത്തിൽ അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചിരുന്നു.
അൻവർ സാദത്ത്, ടി.ജെ.വിനോദ്, കുറുക്കോളി മൊയ്തീൻ, എകെഎം അഷ്റഫ്, ഉമാ തോമസ് എന്നിവരാണ് സത്യഗ്രഹം ആരംഭിച്ചത്. ഇതിനു പിന്നാലെ ഈ മാസം 30 വരെയുള്ള കാര്യപരിപാടികൾ ഇന്ന് അംഗീകരിച്ച് സമ്മേളനം സ്പീക്കർ അവസാനിപ്പിച്ചിരുന്നു.‘‘ഈ നിയമസഭയിൽ ഞങ്ങളൊക്കെ മുൻപ് അംഗങ്ങളായിരുന്നവരാണ്. ഞങ്ങളൊക്കെ ശക്തിയായി പ്രതിഷേധിച്ചിട്ടുമുണ്ട്. അവസരം കിട്ടിയപ്പോഴെല്ലാം ശക്തിയായി പ്രതിഷേധിച്ചിട്ടുണ്ട്.പക്ഷേ, ഈ സഭയിൽ ഇപ്പോൾ നടന്നുവരുന്ന രൂപത്തിലുള്ള ഒരു പ്രതിഷേധവും മുൻപ് ഉണ്ടായിട്ടില്ല. സമാന്തര സഭ ഇതിനു മുൻപ് ഇവിടെ കൂടിയിട്ടേയില്ല. സഭയ്ക്കുള്ളിലെ സത്യഗ്രഹവും ഇതിനു മുൻപ് ഉണ്ടായിട്ടില്ല. സഭയ്ക്കു പുറത്ത് സത്യഗ്രഹ സമരം നടത്തിയിട്ടുണ്ട്. പാവപ്പെട്ട വാച്ച് ആൻഡ് വാർഡ് വനിതാ അംഗങ്ങളുടെ കയ്യും കാലും അടിച്ചൊടിച്ചതിന്റെ പേരിൽ കേസെടുത്തതിനാണ് ഈ പ്രതിഷേധം. ഇത് എവിടുത്തെ ന്യായമാണ്?’ – ശിവൻകുട്ടി ചോദിച്ചു. ഇതോടെ, അങ്ങ് ഉത്തരത്തിലേക്കു വരൂ എന്നായി സ്പീക്കർ എ.എൻ.ഷംസീർ. പ്രതിപക്ഷത്തെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കേണ്ടേ എന്നായിരുന്നു സ്പീക്കറോട് ശിവൻകുട്ടിയുടെ മറുചോദ്യം. അവർക്ക് കാര്യങ്ങൾ മനസ്സിലായിട്ടില്ല, അതുകൊണ്ട് പറഞ്ഞതാണെന്നും ശിവൻകുട്ടി പറഞ്ഞു.മുൻപ് യുഡിഎഫ് അധികാരത്തിലിരിക്കെ, കെ.എം.മാണിയുടെ ബജറ്റ് അവതരണം വി.ശിവൻകുട്ടി ഉൾപ്പെടെ പ്രതിപക്ഷം തടസപ്പെടുത്താൻ ശ്രമിച്ചത് സമാനതകളില്ലാത്ത സംഭവവികാസങ്ങൾക്ക് വഴിവച്ചിരുന്നു.
കയ്യാങ്കളിയിലേക്കു നീങ്ങിയ അന്നത്തെ പ്രതിഷേധത്തിനിടെ സ്പീക്കറുടെ ചേംബറിൽ കയറി കസേര തള്ളിയിടുകയും മൈക്കും മറ്റ് ഉപകരണങ്ങളും തല്ലിപ്പൊട്ടിക്കുകയും ചെയ്തിരുന്നു. ഇതിന്‍റെ കേസ് ഉൾപ്പെടെ ഇപ്പോഴും തുടരുമ്പോഴാണ്, പ്രതിപക്ഷത്തിന് മന്ത്രിയുടെ ഉപദേശം.ഇനി ശിവൻകുട്ടി ഇതെല്ലം മറന്നു പോയതാണോ അതോ മറന്നതായി അഭിനയിക്കുകയാണോ എന്ന് മനസിലാകുന്നില്ല..നല്ല രീതിയിൽ പ്രതിഷേധിക്കണം പോലും..ബഹുമാനപെട്ട മന്ത്രി..ഏതായാലും ഇത്രയും ദിവസമായി പ്രതിപക്ഷം പ്രതിഷേധം തുടരുണ്ടെങ്കിലും..സഭയിലുള്ള ഒരു സാധങ്ങളും തല്ലി പൊട്ടിച്ചിട്ടില്ല ...കംപ്യുട്ടരൊന്നും എടുത്ത് ബാഹുബലി സിനിമയിൽ കാണുന്ന പോലെ കറക്കി എടുത്തു എറിഞ്ഞിട്ടില്ല...കസേരയുടെ കാല് തല്ലിയൊടൊച്ചിട്ടില്ല...ജനങ്ങൾ ഇതെല്ലം കാണുന്നുണ്ടെന്ന ബോധം പോലും ഇല്ലാതെ...മുണ്ടും മടക്കി കുത്തി അവിടെ ഡിസ്കോ കളിച്ചിട്ടില്ല...ഇതൊന്നും മന്ത്രി ശിവന്കുട്ടി മറന്നിട്ടില്ല...എന്നിട്ടാണ് പ്രതിപക്ഷത്തെ കിടന്നു ഉപദേശിക്കുന്നത്..എന്നാലും സ്വല്പം ഉളുപ്പ്..എവിടുന്ന് ..ഏതായാലും ഉപദേശമൊക്കെ കൊള്ളാം ശിവകുട്ടി സാറെ..പക്ഷെ..കമ്മ്യൂണിസ്റ്റ് പാർട്ടിയിലുള്ള നേതാക്കൾ അല്ല..കോൺഗ്രസിൽ ഉള്ളതെന്ന ഓര്മ വേണം...
https://www.facebook.com/Malayalivartha
























