ഒന്നിന് പുറകേ ഒന്നായി ഉയരുന്ന ആരോപണങ്ങളെ ചെറുക്കാന്‍ കഴിയാതെ ചക്രവലയത്തില്‍ അകപ്പെട്ടിരിക്കുകയാണ് കേരളത്തിന്റെ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും . സ്വപ്‌ന സുരേഷ് ഉന്നയിച്ച ആരോപണങ്ങള്‍ക്കും പുറത്തുവിട്ട തെളിവുകള്‍ക്കും മൗനം കൊണ്ട് പൊതുസമൂഹത്തോട് പ്രതികരിച്ചെങ്കിലും അന്വേഷണ ഏജന്‍സികള്‍ ഓരോന്നായി ചികഞ്ഞ് പുറത്തിട്ടു കൊണ്ടിരിക്കുകയാണ്

ഒന്നിന് പുറകേ ഒന്നായി ഉയരുന്ന ആരോപണങ്ങളെ ചെറുക്കാന്‍ കഴിയാതെ ചക്രവലയത്തില്‍ അകപ്പെട്ടിരിക്കുകയാണ് കേരളത്തിന്റെ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും . സ്വപ്‌ന സുരേഷ് ഉന്നയിച്ച ആരോപണങ്ങള്‍ക്കും പുറത്തുവിട്ട തെളിവുകള്‍ക്കും മൗനം കൊണ്ട് പൊതുസമൂഹത്തോട് പ്രതികരിച്ചെങ്കിലും അന്വേഷണ ഏജന്‍സികള്‍ ഓരോന്നായി ചികഞ്ഞ് പുറത്തിട്ടു കൊണ്ടിരിക്കുകയാണ്. നിയമസഭയില്‍ പോലും ഭരണപക്ഷം മറുപടി പറയാനാകാതെ ഒളിച്ചോട്ടും നടത്തിയ സാഹചര്യത്തില്‍ ഇനി അന്വേഷണ ഏജന്‍സികളിലാണ് പ്രതീക്ഷയിരിക്കുന്നത്.
വടക്കന്‍ സംസ്ഥാനങ്ങളില്‍ അതികായന്‍മാരെ ഓരോ അന്വേഷണ ഏജന്‍സികള്‍ മാറി മാറി ചോദ്യം ചെയ്യുന്നതും അറസ്റ്റിലാക്കുന്നതും കേരളത്തിനും കൂടിയുള്ള മുന്നറിയിപ്പായി കരുതാം. ഏറ്റവും ഒടുവിലായി പിണറായിയുടെ വിസ്വസ്ഥനും ബിസിനസ് ബിനാമിയുമായ ഫാരി അബൂബക്കറിനേയും ചുറ്റി അന്വേഷണം എത്തിയതോടെ ഇനി സംസ്ഥാന ഭരണ സിരാകേന്ദ്രമാണ് ലക്ഷ്യമെന്ന് വ്യക്തമാണ്.
സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷ് നല്കിയ മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കൊട്ടിഘോഷിച്ചു കൊണ്ടു വന്ന കണ്‍സള്‍ട്ടന്‍സികളെ കുറിച്ചുള്ള അന്വേഷണവും ആരംഭിച്ചിരിക്കുകയാണ്. എന്തിനും ഏതിനും മിടുക്കരായ സര്‍ക്കാര്‍ ജീവനക്കാരും സംവിധാനങ്ങളും നിലവിലുള്ളപ്പോള്‍ കോടികള്‍ ചിലവാക്കി കണ്‍സള്‍ട്ടന്‍സികളെ വെയ്ക്കുന്നത് അന്നേ പൊതുസമൂഹം ചോദ്യം ചെയ്തിരുന്നു. അതുമാത്രമല്ല കണ്‍സള്‍ട്ടന്‍സികള്‍ പൂര്‍ത്തിയാക്കിയ ജോലികള്‍ തൃപ്തികരവുമായിരുന്നില്ല. ഏറ്റവും ഒടുവിലായി ബഫര്‍ സോണ്‍ മേഖല കണ്ടു പിടി്ക്കുന്നതിനുള്ള സര്‍വ്വേയിലും നാം അത് കണ്ടതാണ്. കരിമണല്‍ ഖനനം, വിഴിഞ്ഞം തുഖമുഖം തുടങ്ങി സര്‍ക്കാര്‍ പ്രോജക്ടുകളിലെല്ലാം കണ്‍സള്‍ട്ടന്‍സി സ്വാദീനം വളരെ വലുതായിരുന്നു.
ഇത്തരം കണ്‍സള്‍ട്ടന്‍സികളെ നിയമിക്കുന്നതും അവരില്‍ നിന്ന് കമ്മിഷന്‍ വാങ്ങുന്നതും മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ നേതൃത്വത്തിലാണെന്ന് സ്വപ്‌ന സുരേഷ് നേരത്തെ നല്കിയ മൊഴിയാണ് ഇപ്പോള്‍ കണ്‍സള്‍ട്ടസികളെ ചോദ്യം ചെയ്യാന്‍ ഇഡി തയ്യാറായിരിക്കുന്നത്. കേരളത്തില്‍ കൊണ്ടു വന്ന കണ്‍സള്‍ട്ടന്‍സികളെല്ലാം തട്ടിക്കൂട്ടായിരുന്നുവെന്നും അവര്‍ക്കെല്ലാം സാമ്പത്തിക ലാഭം മാത്രമായിരുന്ന ലക്ഷ്യമെന്നും സ്വപ്‌ന തെളിവ് സഹിതമുള്ള വിവരങ്ങളാണ് ഇഡിയ്ക്ക് നല്കിയിരിക്കുന്നത്. എം.ശിവശങ്കര്‍ നിര്‍ദ്ദേശിക്കുന്ന മാനദണ്ഡമനുസരിച്ചുള്ള കണ്‍സള്‍ട്ടന്‍സികളെ തരപ്പെടുത്തി കൊടുത്ത് കമ്മിഷന്‍ ഉറപ്പു വരുത്തുന്നതും വാങ്ങുന്നതും മുഖ്യന്റെ മകളായിരുന്നുവെന്ന കാര്യം തെളിയിക്കപ്പെട്ടാല്‍ ഇഡി വീണവിജയനും നോട്ടീസ് അയയ്ക്കാന്‍ സാധ്യതയുണ്ട്.
അതിന്റ ഭാഗമായാണ് സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ നിയമനങ്ങളിലും ഇ.ഡി അന്വേഷണം തുടങ്ങിയത്. സ്പേസ് പാര്‍ക്ക് സ്പെഷ്യല്‍ ഓഫിസര്‍ സന്തോഷ് കുറിപ്പിന്റെ മൊഴിയും ഇ.ഡി രേഖപ്പെടുത്തി കഴിഞ്ഞിരിക്കുകയാണ്. പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സ് പ്രതിനിധികള്‍ക്കും ഇ.ഡി നോട്ടീസ് അയച്ചു. വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസില്‍ അന്വേഷണം മുറുകുമ്പോള്‍ തന്നെയാണ് സ്വപ്നയുടെ നിയമനത്തെ കുറിച്ചും അന്വേഷണം നടക്കുന്നത്. സ്വപ്നക്ക് ജോലി തരപ്പെടുത്തി കൊടുത്തത് മുഖ്യമന്ത്രിയുടെ അറിവോടെയാണ് എന്ന ആരോപണം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. എം ശിവശങ്കറാണ് സ്വപ്നക്കായി ജോലി തരപ്പെടുത്തി കൊടുത്തിരുന്നത്.
നേരത്തെസ്പേസ് പാര്‍ക്കിലെ തന്റെ നിയമനം കമ്മീഷന്‍ നേടിയെടുക്കുന്നതിന് വേണ്ടിയായിരുന്നുവെന്ന് സ്വപ്ന സുരേഷ് ആരോപണം ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ മകള്‍ വീണാ വിജയന്‍ ശിവശങ്കര്‍ എന്നിവര്‍ ചേര്‍ന്ന് ചര്‍ച്ച നടത്തിയാണ് തന്നെ നിയമിച്ചതെന്നും ഇക്കാര്യങ്ങളുടെ തെളിവ് ഇഡിക്ക് നല്‍കിയിരുന്നുവെന്നും സ്വപ്ന സുരേഷ് വിശദീകരിച്ചിരുന്നു. ഇതിലേക്കാണ് അന്വേഷണം നീളുന്നത്. കോടതിയില്‍ നല്‍കിയ 164 മൊഴിയില്‍ മുഖ്യമന്ത്രിയെ ഏതെല്ലാം രീതിയിലാണ് താന്‍ സഹായിച്ചതെന്ന് സ്വപ്ന മുമ്പ് വെളിപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിയെയും ശിവശങ്കറിനെയും സഹായിച്ചിരുന്നെന്നാണ് സ്വപ്ന പറഞ്ഞത്.
സ്വപ്ന മുമ്പ് വെളിപ്പെടുത്തിയത് കോവിഡ് കാലത്ത് കേരളത്തിലെ ജനങ്ങളുടെ വിവരങ്ങള്‍ അമേരിക്കല്‍ കമ്പനിയായ സ്പ്രിംങ്ക്ളറിന് വില്‍പ്പന നടത്തിയെന്ന കാര്യം ശിവശങ്കറാണ് എന്നോട് പറഞ്ഞത്. ഇക്കാര്യങ്ങളില്‍ ഇടനില നിന്നത് ശിവശങ്കറാണ്. വീട്ടില്‍ വരുമ്പോഴാണ് എന്നോട് ശിവശങ്കര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഇഡിയുടെ കയ്യില്‍ ഇക്കാര്യങ്ങളില്‍ തെളിവുകളുണ്ട്. സാമ്പത്തിക ഇടപാടുകളിലെ ചര്‍ച്ചകളുടെ തെളിവുകള്‍ , കെ റെയില്‍, സ്പ്രിംങ്ക്ളര്‍ രേഖകള്‍, വാട്സ് ആപ്പ് ചാറ്റുകള്‍ അടക്കം ഇഡിക്ക് തെളിവായി നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയും ഭാര്യയും ഇടപെട്ടത്, മകള്‍ക്ക് വേണ്ടി നടത്തിയ ഇടപെടല്‍, അന്നത്തെ സ്പീക്കറുടെ ഇടപെടല്‍ അടക്കമുള്ള തെളിവുകള്‍ ഇഡിയുടേയും എന്‍ഐഎയുടേയും കൈവശമുണ്ട്.
ശവശങ്കറില്‍ നിന്നാണ് ഞാന്‍ പല വിവരങ്ങളും അറിഞ്ഞത്. കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങളെയാണ് ഇവര്‍ പല പ്രൊജക്ടുകള്‍ക്കും കൊണ്ടുവരുന്നത്. അതില്‍ സംസ്ഥാനത്തിന് പുറത്തുള്ളതും രാജ്യത്തിന് പുറത്തുള്ളതുമുണ്ട്. അതില്‍ നിന്നും ലഭിക്കുന്ന കമ്മീഷനാണ് ഇവര്‍ക്കുള്ള ലാഭം. അത് പലതും മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനാണ് ചെയ്തത്. സ്പേസ് പാര്‍ക്കില്‍ എന്നെ നിയമിച്ചതും കമ്മീഷന്‍ ഇടപാടുകള്‍ക്ക് വേണ്ടിയാണ്. കമ്മീഷന്‍ വിലപേശലുകള്‍ നടത്തിയിരുന്നത് ഞാനാണ്. എന്റെ വിദ്യാഭ്യാസ യോഗ്യത മതിയാവില്ലെന്ന് പറഞ്ഞതോടെ, മുഖ്യമന്ത്രിയും മകള്‍ വീണയും ശിവശങ്കറും ചേര്‍ന്ന് കെപിഎംജിക്ക് പ്രൊജക്ട് നല്‍കില്ലെന്ന് തീരുമാനിക്കുകയും പിന്നീട് പിഡ്ബ്ല്യൂസിക്ക് നല്‍കുകയുമായിരുന്നു.
എനിക്ക് ഇവിടെ ഒരു ലക്ഷം രൂപയായിരുന്നു ശമ്പളം. മുഖ്യമന്ത്രിയുടെയും മകള്‍ വീണയുടേയും അറിവോടെയാണ് എന്നെ കമ്പനികളുമായുള്ള വിലപേശലിനായി നിയമിച്ചത്. ഇതിനെല്ലാം ശിവശങ്കറുമായുള്ള വാട്സ് ആപ്പ് ചാറ്റ് തെളിവുണ്ട്. മുഖ്യമന്ത്രി പിഎയുടെ ഫോണിലാണ് ശിവശങ്കറുമായി ചര്‍ച്ച നടത്തിയത്. ഇതുമായി ബന്ധപ്പെട്ട തെളിവുകളെല്ലാം ഇഡിക്ക് നല്‍കിയിട്ടുണ്ട്.
ലൈഫ് മിഷന്‍ കോഴക്കേസില്‍ മുന്‍ സിഇഒ. യു.വി.ജോസിനെതിരെ കുരുക്ക് മുറുകുകയാണ്. അറസ്റ്റിലായ യൂണിടാക് എം.ഡി സന്തോഷ് ഈപ്പന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ജോസിനെ പ്രതിയാക്കാനുള്ള ആലോചന. വടക്കാഞ്ചേരി പദ്ധതിയുടെ കരാര്‍ യൂണിടാക്കിന് നല്‍കിയത് സംബന്ധിച്ച് യു.വി.ജോസിനും അറിവുണ്ടായിരുന്നു എന്നാണ് സന്തോഷ് ഈപ്പന്റെ മൊഴി. കോഴയുടെ ഒരുപങ്ക് യു.വി.ജോസും കൈപ്പറ്റിയിട്ടുണ്ടെന്നും സന്തോഷ് ഈപ്പന്‍ പറയുന്നു. മാപ്പു സാക്ഷിയാകാന്‍ സന്തോഷ് ഈപ്പനും തയ്യാറാണെന്നാണ് സൂചന.
പദ്ധതിയുടെ ഭാഗമായി ഒന്‍പതുകോടിയോളം രൂപ ഉദ്യോഗസ്ഥര്‍ക്ക് ഉള്‍പ്പെടെ കൈക്കൂലി നല്‍കിയെന്നാണ് സ്വപ്നയുടെ മൊഴി. നിലവില്‍ നാലരക്കോടിയുടെ കോഴിയിടപാട് നടന്നുവെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. ഇതില്‍ ഒരു പങ്ക് മറ്റു ചിലര്‍ക്കും കിട്ടിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനും സംശയ നിഴലിലാണ്. രവീന്ദ്രനെ തുടര്‍ന്നും ചോദ്യം ചെയ്യും. ഇതിന് മുന്നോടിയായാണ് യുവി ജോസിനെ ഇഡി ചോദ്യം ചെയ്യുന്നത്. രവീന്ദ്രനിലൂടെ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട മറ്റ് ചിലരിലേക്കും അന്വേഷണം എത്തിയേക്കും.
യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥന്‍ ഖാലിദ് അടക്കമുള്ളവര്‍ക്ക് ഡോളറാക്കി മാറ്റിയാണ് കള്ളപ്പണം കൈമാറിയതെന്നും വ്യക്തമായിട്ടുണ്ട്. നേരത്തെ സ്വപ്ന സുരേഷ് നല്‍കിയ മൊഴിയുടെ കൂടി പശ്ചാത്തലത്തിലാണ് സന്തോഷ് ഈപ്പന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്ളാറ്റ് നിര്‍മ്മാണത്തിന്റെ കരാര്‍ നല്‍കിയത് മുഖ്യമന്ത്രിയുടെ പൂര്‍ണ്ണ അറിവോടെ എന്നാണ് യുവി ജോസ് നല്‍കുന്ന സൂചന. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് കരാര്‍ നല്‍കിയതെന്നും മുന്‍ എംഎല്‍എ അനില്‍ അക്കരെ ആരോപിച്ചിരുന്നു.
ഇതൊക്കെ ഒറ്റയടിക്ക് പച്ചക്കള്ളമെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി നിഷേധിക്കുന്നത്. എന്നാല്‍ അതിനപ്പുറം ചില തെളിവുകളുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യല്‍ തുടരാനാണ് ഇഡി തീരുമാമെന്നറിയുന്നു. മുഖ്യനേയും കുടുംബത്തേയും കൂട്ടിലാക്കാനുള്ള തെളിവുകള്‍ പുറത്തു വരുമെന്നു തന്നെയാണ് കരുതുന്നത്.
https://www.facebook.com/Malayalivartha

























