വടക്കന്‍ സംസ്ഥാനങ്ങളില്‍ അതികായന്‍മാരെ ഓരോ അന്വേഷണ ഏജന്‍സികള്‍ മാറി മാറി ചോദ്യം ചെയ്യുന്നതും അറസ്റ്റിലാക്കുന്നതും കേരളത്തിനും കൂടിയുള്ള മുന്നറിയിപ്പായി കരുതാം

വടക്കന്‍ സംസ്ഥാനങ്ങളില്‍ അതികായന്‍മാരെ ഓരോ അന്വേഷണ ഏജന്‍സികള്‍ മാറി മാറി ചോദ്യം ചെയ്യുന്നതും അറസ്റ്റിലാക്കുന്നതും കേരളത്തിനും കൂടിയുള്ള മുന്നറിയിപ്പായി കരുതാം. ഏറ്റവും ഒടുവിലായി പിണറായിയുടെ വിശ്വസ്ഥനും ബിസിനസ് ബിനാമിയുമായ ഫാരിസ് അബൂബക്കറിനേയും ചുറ്റി അന്വേഷണം എത്തിയതോടെ ഇനി സംസ്ഥാന ഭരണ സിരാകേന്ദ്രമാണ് ലക്ഷ്യമെന്ന് വ്യക്തമാണ്.
സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷ് നല്കിയ മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കൊട്ടിഘോഷിച്ചു കൊണ്ടു വന്ന കണ്‍സള്‍ട്ടന്‍സികളെ കുറിച്ചുള്ള അന്വേഷണവും ആരംഭിച്ചിരിക്കുകയാണ്. എന്തിനും ഏതിനും മിടുക്കരായ സര്‍ക്കാര്‍ ജീവനക്കാരും സംവിധാനങ്ങളും നിലവിലുള്ളപ്പോള്‍ കോടികള്‍ ചിലവാക്കി കണ്‍സള്‍ട്ടന്‍സികളെ വെയ്ക്കുന്നത് അന്നേ പൊതുസമൂഹം ചോദ്യം ചെയ്തിരുന്നു. അതുമാത്രമല്ല കണ്‍സള്‍ട്ടന്‍സികള്‍ പൂര്‍ത്തിയാക്കിയ ജോലികള്‍ തൃപ്തികരവുമായിരുന്നില്ല. ഏറ്റവും ഒടുവിലായി ബഫര്‍ സോണ്‍ മേഖല കണ്ടു പിടി്ക്കുന്നതിനുള്ള സര്‍വ്വേയിലും നാം അത് കണ്ടതാണ്. കരിമണല്‍ ഖനനം, വിഴിഞ്ഞം തുഖമുഖം തുടങ്ങി സര്‍ക്കാര്‍ പ്രോജക്ടുകളിലെല്ലാം കണ്‍സള്‍ട്ടന്‍സി സ്വാദീനം വളരെ വലുതായിരുന്നു.
ഇത്തരം കണ്‍സള്‍ട്ടന്‍സികളെ നിയമിക്കുന്നതും അവരില്‍ നിന്ന് കമ്മിഷന്‍ വാങ്ങുന്നതും മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ നേതൃത്വത്തിലാണെന്ന് സ്വപ്‌ന സുരേഷ് നേരത്തെ നല്കിയ മൊഴിയാണ് ഇപ്പോള്‍ കണ്‍സള്‍ട്ടസികളെ ചോദ്യം ചെയ്യാന്‍ ഇഡി തയ്യാറായിരിക്കുന്നത്. കേരളത്തില്‍ കൊണ്ടു വന്ന കണ്‍സള്‍ട്ടന്‍സികളെല്ലാം തട്ടിക്കൂട്ടായിരുന്നുവെന്നും അവര്‍ക്കെല്ലാം സാമ്പത്തിക ലാഭം മാത്രമായിരുന്ന ലക്ഷ്യമെന്നും സ്വപ്‌ന തെളിവ് സഹിതമുള്ള വിവരങ്ങളാണ് ഇഡിയ്ക്ക് നല്കിയിരിക്കുന്നത്.
എം.ശിവശങ്കര്‍ നിര്‍ദ്ദേശിക്കുന്ന മാനദണ്ഡമനുസരിച്ചുള്ള കണ്‍സള്‍ട്ടന്‍സികളെ തരപ്പെടുത്തി കൊടുത്ത് കമ്മിഷന്‍ ഉറപ്പു വരുത്തുന്നതും വാങ്ങുന്നതും മുഖ്യന്റെ മകളായിരുന്നുവെന്ന കാര്യം തെളിയിക്കപ്പെട്ടാല്‍ ഇഡി വീണവിജയനും നോട്ടീസ് അയയ്ക്കാന്‍ സാധ്യതയുണ്ട്.
അതിന്റ ഭാഗമായാണ് സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ നിയമനങ്ങളിലും ഇ.ഡി അന്വേഷണം തുടങ്ങിയത്. സ്പേസ് പാര്‍ക്ക് സ്പെഷ്യല്‍ ഓഫിസര്‍ സന്തോഷ് കുറിപ്പിന്റെ മൊഴിയും ഇ.ഡി രേഖപ്പെടുത്തി കഴിഞ്ഞിരിക്കുകയാണ്.
പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സ് പ്രതിനിധികള്‍ക്കും ഇ.ഡി നോട്ടീസ് അയച്ചു. വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസില്‍ അന്വേഷണം മുറുകുമ്പോള്‍ തന്നെയാണ് സ്വപ്നയുടെ നിയമനത്തെ കുറിച്ചും അന്വേഷണം നടക്കുന്നത്. സ്വപ്നക്ക് ജോലി തരപ്പെടുത്തി കൊടുത്തത് മുഖ്യമന്ത്രിയുടെ അറിവോടെയാണ് എന്ന ആരോപണം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. എം ശിവശങ്കറാണ് സ്വപ്നക്കായി ജോലി തരപ്പെടുത്തി കൊടുത്തിരുന്നത്.
ഇഡിയുടെ കയ്യില്‍ ഇക്കാര്യങ്ങളില്‍ തെളിവുകളുണ്ട്. സാമ്പത്തിക ഇടപാടുകളിലെ ചര്‍ച്ചകളുടെ തെളിവുകള്‍ , കെ റെയില്‍, സ്പ്രിംങ്ക്ളര്‍ രേഖകള്‍, വാട്സ് ആപ്പ് ചാറ്റുകള്‍ അടക്കം ഇഡിക്ക് തെളിവായി നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയും ഭാര്യയും ഇടപെട്ടത്, മകള്‍ക്ക് വേണ്ടി നടത്തിയ ഇടപെടല്‍, അന്നത്തെ സ്പീക്കറുടെ ഇടപെടല്‍ അടക്കമുള്ള തെളിവുകള്‍ ഇഡിയുടേയും എന്‍ഐഎയുടേയും കൈവശമുണ്ട്.
കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങളെയാണ് ഇവര്‍ പല പ്രൊജക്ടുകള്‍ക്കും കൊണ്ടുവരുന്നതെന്ന് സ്വ്പന സുരേഷ് ഇഡിയ്ക്ക് നല്കിയ മൊഴിയിലുണ്ട്. അതില്‍ സംസ്ഥാനത്തിന് പുറത്തുള്ളതും രാജ്യത്തിന് പുറത്തുള്ളതുമുണ്ട്. അതില്‍ നിന്നും ലഭിക്കുന്ന കമ്മീഷനാണ് ഇവര്‍ക്കുള്ള ലാഭം. അത് പലതും മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനാണ് ചെയ്തത്.
സ്പേസ് പാര്‍ക്കില്‍ എന്നെ നിയമിച്ചതും കമ്മീഷന്‍ ഇടപാടുകള്‍ക്ക് വേണ്ടിയാണ്. കമ്മീഷന്‍ വിലപേശലുകള്‍ നടത്തിയിരുന്നത് ഞാനാണ്. എന്റെ വിദ്യാഭ്യാസ യോഗ്യത മതിയാവില്ലെന്ന് പറഞ്ഞതോടെ, മുഖ്യമന്ത്രിയും മകള്‍ വീണയും ശിവശങ്കറും ചേര്‍ന്ന് കെപിഎംജിക്ക് പ്രൊജക്ട് നല്‍കില്ലെന്ന് തീരുമാനിക്കുകയും പിന്നീട് പിഡ്ബ്ല്യൂസിക്ക് നല്‍കുകയുമായിരുന്നെന്നും സ്വപ്‌ന പറയുന്നു.
ഇതൊക്കെ ഒറ്റയടിക്ക് പച്ചക്കള്ളമെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി നിഷേധിക്കുന്നത്. എന്നാല്‍ അതിനപ്പുറം ചില തെളിവുകളുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യല്‍ തുടരാനാണ് ഇഡി തീരുമാമെന്നറിയുന്നു. മുഖ്യനേയും കുടുംബത്തേയും കൂട്ടിലാക്കാനുള്ള തെളിവുകള്‍ പുറത്തു വരുമെന്നു തന്നെയാണ് കരുതുന്നത്.
https://www.facebook.com/Malayalivartha

























