പാംപ്ലാനിയെ വിരട്ടാനിറങ്ങിയ ജലീല്‍ തേഞ്ഞൊട്ടി;എംഎല്‍എ കുപ്പായത്തിലാണേലും ജലീലിന്റെ സിമി സ്വഭാവം ഇടയ്ക്കിടെ പുറത്തുവരും,സോഷ്യല്‍മീഡിയ ജലീലിനെ എടുത്തുടുത്തു,പാംപ്ലാനിയെ ബൈബിള്‍ പഠിപ്പിക്കാന്‍ വന്ന ബേബിക്കും കിട്ടി ഭീഷണിയുമായ് വന്ന ജലീലും ഇരന്നുവാങ്ങി

ബിജെപി നല്‍കുന്ന റബ്ബറിന്റെ വില വാങ്ങാന്‍ ഉടലില്‍ തലയുണ്ടായിട്ട് വേണ്ടേ. '30 വെള്ളിക്കാശിന്റെ മോദി കാലത്തെ മൂല്യമാണോ 300 രൂപ?.തലശ്ശേരി അതിരൂപത ബിഷപ്പിനെതിരെ കെടി ജലീല്‍. ചെന്ന് കേറിക്കൊട് റബ്ബറിന്റെ വില വാങ്ങാന്‍, ബിജെപി ക്രൈസ്തവരുടെ തലയെടുക്കുമെന്ന് പറഞ്ഞുവെക്കുന്നത് ആരാന്ന് നോക്കണേ പണ്ടത്തെ സിമി പ്രവര്‍ത്തകന്‍ കെടി ജലീല്‍. എംഎല്‍എ കുപ്പായത്തിലാണേലും ജലീലിന്റെ സിമി സ്വഭാവം ഇടയ്ക്കിടെ പുറത്തുവരും. റബ്ബറിന്റെ താങ്ങുവില 300 രൂപയാക്കി തന്നാല്‍ ബിജെപിക്ക് വോട്ട് ചെയ്യാമെന്ന ബിഷപ്പ് ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയില്‍ അടിമുടി ഉലഞ്ഞ് നില്‍ക്കുകയാണ് സര്‍ക്കാര്‍. അതിരൂപതയ്‌ക്കെതിരെ സിപിഎം നേതാക്കള്‍ ഓരോരുത്തരായ് രംഗത്ത് വരികയാണിപ്പോള്‍. കഴിഞ്ഞ ദിവസം എംഎം ബേബി സഖാവ് പാംപ്ലാനിയെ ബൈബിള്‍ പഠിപ്പിക്കാന്‍ വന്ന് തേഞ്ഞൊട്ടിയിരുന്നു. ഇന്നിപ്പോള്‍ ജലീല്‍.
ഫേസ്ബുക്കിലൂടെ ആയിരുന്നു ജലീല്‍ പാംപ്ലാനിക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. പക്ഷെ സോഷ്യല്‍മീഡിയ എടുത്ത് ഉടുത്തിട്ടുണ്ട്. അവലും കുന്തിരക്കവും എന്തായി എന്നാണ് ജലീലിന് ഇതിനുള്ള കമന്റുകള്‍ വന്നിരിക്കുന്നത്. ബിജെപി വര്‍ഗ്ഗീയമെന്ന് പറയുന്ന ടീംസ്, വര്‍ഗ്ഗീയ ശക്തികള്‍ക്ക് കുടപിടിക്കുന്ന കാലമാണിത്. അതാണല്ലോ ആലപ്പുഴയില്‍ ഉയര്‍ന്ന അവലും മലരും കുന്തിരക്കവും സിപിഎമ്മിന് ഒരു പ്രശ്‌നം അല്ലാത്തതും അക്കൂട്ടര്‍ കിടന്ന് വിളയുന്നതെന്നും മറുപടി. തീര്‍ന്നില്ല ജോസഫ് മാഷിന്റെ കൈ വെട്ടിയതും സംവരണ വിഷയത്തില്‍ ഒളിച്ച് കളിച്ചതും എല്ലാം സോഷ്യല്‍മീഡിയ ജലീലിനെ ഓര്‍മ്മിപ്പിച്ചു. കിട്ടിയോ ഇല്ല ജലീല്‍ ചോദിച്ച് മേടിച്ചു. റബ്ബറിന്റെ മാത്രമല്ല ജലീലെ ന്യൂനപക്ഷങ്ങളെ പറ്റിച്ച് ജീവിക്കുന്നവരുടേയും വിലയിടിഞ്ഞിട്ടുണ്ട്. രണ്ട് ദിവസമായ് സിപിഎം നേതാക്കള്‍ നേരിട്ടിറങ്ങി ക്രിസ്ത്യാനികളെ പേടിപ്പിച്ചിട്ടും അവര്‍ നിലപാടില്‍ മാറ്റമില്ലാതെ തുടരുന്നു. ഇത് ചില്ലറയല്ല സിപിഎമ്മിനെ പൊള്ളിക്കുന്നത്. ഇത് ഇരന്നുവാങ്ങിയതാണ് റബ്ബര്‍ കര്‍ഷകരെ പച്ചയ്ക്ക് വഞ്ചിച്ചതിന് കിട്ടിയ കൂലി. ഒറ്റ പ്രസ്ഥാവന കൊണ്ട് സകല ഇടതുവലത് നേതാക്കളും വിരണ്ട് ചാനലുകളില്‍ മലയോര കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ നിരനിരയായ് ചര്‍ച്ച ചെയ്യുന്നു. പാംപ്ലാനി ഇടത് വലതിന്റെ മര്‍മ്മത്തിട്ടാണ് അടിച്ചത്.
കഴിഞ്ഞദിവസം എംഎ ബേബി ആയിരുന്നു പാംപ്ലാനിക്കെതിരെ രംഗത്ത് വന്നത്. നീ എനിക്ക് കിലോയ്ക്ക് മുന്നൂറ് രൂപ തന്നാല്‍ എനിക്ക് മറ്റൊരു തത്വവും ഇല്ല എന്ന് പറയുന്നത് ക്രിസ്തീയവിശ്വാസം അല്ല. നിങ്ങളുടെ നീതി ശാസ്ത്രിമാരുടെയും പരീശന്മാരുടെയും നീതിയെ കവിയുന്നില്ലെങ്കില്‍ നിങ്ങള്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ കടക്കയില്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.' മത്തായിയുടെ സുവിശേഷം അഞ്ചാം അധ്യായം, വാക്യം ഇരുപത്. യേശു ക്രിസ്തു ഗലീലിയിലെ ഗിരിപ്രഭാഷണത്തില്‍ പറഞ്ഞതാണ് ഈ വാക്യം. കുടിയേറ്റക്കാരായാലും അല്ലെങ്കിലും കേരളത്തിലെ ക്രിസ്തുമതവിശ്വാസികള്‍ ക്രിസ്തുവിന്റെ നീതിബോധം പേറുന്നവരാണ്. അവര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്‌ളാനിയുടെ വാക്കുകള്‍ക്ക് ചെവി കൊടുക്കില്ല. ആര്‍എസ്എസ് സര്‍ക്കാര്‍ റബറിന്റെ വില കൂട്ടാന്‍ പോകുന്നില്ല എന്നത് എല്ലാവര്‍ക്കും അറിയാം. അവര്‍ കര്‍ഷകരെ കൂടുതല്‍ ഞെരുക്കണം എന്ന രാഷ്ട്രീയത്തിന്റെ നടത്തിപ്പുകാരാണ്. ഫാദര്‍ സ്റ്റാന്‍ സ്വാമിയേയോ ആക്രമിക്കപ്പെട്ട മറ്റു ക്രിസ്തീയ വിശ്വാസികളെയോ കുറിച്ചു മാത്രമല്ല ക്രിസ്ത്യാനികള്‍ ആലോചിക്കേണ്ടത്, നീതിയെക്കുറിച്ചാണ്. ആഗോള കത്തോലിക്കാ സഭയുടെ അധിപന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയും വിശ്വാസികളോട് ആവശ്യപ്പെടുന്നത് നീതിയുടെ പക്ഷത്ത് നില്ക്കാന്‍ ആണ്. അല്ലാതെ മുന്നൂറ് രൂപയോ അധികാരത്തിന്റെ ശീതളശ്ചായയോ തരുന്നവരുടെ കൂടെ നില്ക്കാന്‍ അല്ല. ഇതായിരുന്നു എംഎം ബേബിയുടെ കുറിപ്പ്.
ഇതിപ്പോള്‍ സിപിഎമ്മിനാകെ അങ്ങ് പൊള്ളലാണ്. സിപിഎമ്മിനെ ഞെട്ടിച്ച പാംപ്ലാനിയാണ് താരം. ഇപ്പോള്‍ ഇടതും വലതും കൂടി അച്ചന്മാരെ സോപ്പിടാനുള്ള നീക്കത്തിലാണ്. ഇതിലും അടി ഇനി കിട്ടാനുണ്ടോ. വൈകാതെ സമവായത്തിന് അരമനയിലേക്ക് ഓടും. അതേ സമയം ബി.ജെ.പി. നേതാക്കള്‍ മതമേലധ്യക്ഷന്മാരുമായി സംസാരിക്കുന്നതില്‍ സി.പി.എമ്മും കോണ്‍ഗ്രസും വെപ്രാളപ്പെടുന്നത് എന്തിനാണെന്ന് ബി.ജെ.പി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എന്‍.ഹരിദാസ് ചോദിച്ചു. ഈ പാര്‍ട്ടികളുടെ നേതാക്കള്‍ക്ക് നെഞ്ചിടിപ്പ് വല്ലാതെ കൂടുകയാണ്. ഞങ്ങള്‍ എല്ലാവരെയും ചേര്‍ത്തുപിടിക്കും. അതില്‍ വെപ്രാളപ്പെട്ടിട്ട് കാര്യമില്ല. ബി.ജെ.പി.ക്കാരും മതനേതാക്കളും തമ്മില്‍ സംസാരിക്കാന്‍ പാടില്ലെന്ന് പറയുന്നത് എന്തുകൊണ്ടാണ്. മതമേലധ്യക്ഷന്മാരെ ബി.ജെ.പി. നേരത്തേയും കാണാറുണ്ട്. ഇനിയും കാണും. അവിടെ ഒരു രാഷ്ട്രീയവുമില്ല. ക്രിസ്തീയ,മുസ്ലിം,ഹിന്ദു വിഭാഗത്തില്‍പ്പെട്ടവരെയെല്ലാം കാണാറുണ്ട് കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha

























