Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സഖാക്കളുടെ കല്ലുവെച്ച നുണകള്‍ പട..പടാന്ന് പൊട്ടുന്നു. CPM നാണവും മാനവുമില്ലാത്തവരോ? ഗോവിന്ദനും ഗതികെട്ടു.

22 MARCH 2023 07:05 PM IST
മലയാളി വാര്‍ത്ത

More Stories...

ഷെഹനയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്... ഷെഹനയുടേത് തൂങ്ങിമരണം തന്നെ, ഷെഹന ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം....

ഓണവിപണി നടത്തിപ്പിന് സപ്ലൈകോയ്ക്ക് 200 കോടി... എ.എ.വൈ വിഭാഗത്തിന് ഓണക്കിറ്റിന് 53 കോടി...

'മന്ത്രിയായിട്ടും എനിക്ക് രക്ഷയില്ല..' ശരീരത്തിന്‍റെ ചിത്രം പകർത്തി, സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തു.. ഓൺലൈൻ ചാനലുകളു‌ടെ പ്രവൃത്തി..പൂട്ടിടാൻ സർക്കാർ..

പദ്മശ്രീ പുരസ്‌കാര ജേതാവും നോക്കുവിദ്യ പാവകളി കലാകാരിയുമായ മോനിപ്പള്ളി മൂഴിക്കൽ പങ്കജാക്ഷി അന്തരിച്ചു...

തർക്കത്തിനൊടുവിൽ കൊലപാതകം.... പിതാവിനെ ഇരുമ്പുവടി കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ

കള്ളം പറഞ്ഞ് കള്ളം പ്രചരിപ്പിച്ച് കള്ളം ചെയ്ത് ഉപജീവനം നടത്തുന്ന രാഷ്ട്രീയ പ്രസ്ഥാനമായി സിപിഎം മാറിയത് അവരുടെ ഗതികേടുകൊണ്ടാണെന്ന് കണക്കാക്കുന്നു. ഭരണത്തിലും പാര്‍ട്ടിയിലും ഏറ്റിരിക്കുന്ന പുഴുക്കുത്തുകളെ പറിച്ചെറിയാനോ അടര്‍ത്തി മാറ്റാനോ കഴിയാതെ പുതിയ സംസ്ഥാന സെക്രട്ടറിയും നട്ടം തിരിയുകയാണ്. അദ്ദേഹം കേരളത്തിലൂടനീളം നടത്തിയ ജാഥയിലെ പ്രസംഗങ്ങളെല്ലാം കോമഡികള്‍ക്ക് തുല്യമായിരുന്നു.

നിയമസഭയില്‍ എംഎല്‍എമാരുടെ കയ്യാങ്കളിയില്‍ കെ.കെ.രമയുടെ കൈയ്ക്ക് പരിക്ക് പറ്റിയതിനെ വരെ കള്ളമെന്ന് പറഞ്ഞതും സാക്ഷാല്‍ സെക്രട്ടറി തന്നെ. അതുപോലെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തെ മുണ്ടും തുണിയുമില്ലാതെ പൊക്കിയെന്ന സൈബറിടങ്ങളിലെ കള്ളം പൊളിയാന്‍ നിമിഷ നേരം മാത്രം മതിയായിരുന്നു. ആര്‍ക്കെതിരെയും എന്തും പടച്ചു വിടാമെന്ന ധാരണയും അത് സത്യമാണെന്ന് വിശ്വസിക്കുന്ന ഒരു കൂട്ടം ജനങ്ങളും കൂടെയുണ്ടെന്ന ധാരണയിലാണ് ഇതെല്ലാം പടച്ചു വിടുന്നത്.

എന്നാല്‍ ജനം മാറി ചിന്തിച്ചു തുടങ്ങിയെന്നും സത്യമാണോയെന്ന് അന്വേഷിക്കുന്ന കാലമാണിതന്നെും സഖാക്കള്‍ അറിഞ്ഞിരിക്കുന്നത് നല്ലതായിരിക്കും. രാഷ്ട്രീയ ശത്രുവിനെതിരെ ആയുധങ്ങള്‍ പ്രയോഗിക്കാം അത് സത്യമായിരിക്കണം, അല്ലെങ്കില്‍ അര്‍ദ്ധ സത്യമെങ്കിലും ആയിരിക്കണം. അല്ലാതെ നുണ പ്രചരിപ്പിച്ച് സത്യമാക്കുന്ന യുട്ടോപ്യന്‍ രീതി ഇനിയെങ്കിലും സഖാക്കള്‍ തിരിച്ചറിയേണ്ടതാണ്. ഉമ്മന്‍ചാണ്ടിയ്‌ക്കെതിരെ സിപിഎം പടച്ചു വിട്ട നുക്കഥകള്‍ എല്ലാം ചാരമായി മാറിയിട്ടും നേതാക്കള്‍ നുണ ഉല്പാദക ഫാക്ടറികളായി മാറി കൊണ്ടിരിക്കുന്നു.

പിണറായി വിജനെതിരെ സ്വപ്‌ന സുരേഷ് പറയുന്നതെല്ലാം സപിഎമ്മിന്റെ കണ്ണില്‍ നുണയാണ്. സിപിഎമ്മും അതിന്റെ നേതാക്കളും പ്രവര്‍ത്തകരും പറയുന്നതെന്തും മറ്റുള്ളവര്‍ വിശ്വസിക്കുകയും അനുസരിക്കുകയും വേണമെന്ന ധാര്‍ഷ്ട്യമാണ് നിയമസഭയില്‍ പ്രതിപക്ഷം പൊളിച്ചടുക്കിയത്. വി.എശ്.അച്യുതാന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഫാരിസ് അബൂബക്കറിനെ പാര്‍ട്ടി ചാനലില്‍ വിളിച്ചിരുത്തി വി.എസിനെതിരെ നുണക്കഥകള്‍ പ്രചരിപ്പിച്ചതും ഇതേ സിപിഎം തന്നെയാണ്. വിദ്യാസമ്പന്നര്‍ പോലും ഇത്തരം നുണക്കഥകളില്‍ വീണു പോകുന്നുവെന്നതാണ് കേരളം ഇന്ന് അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നം.

നിയമസഭ കയ്യാങ്കളിയില്‍ കെ.കെ.രമയെ ചികിത്സി്ച്ചതും പ്ല്ാസ്റ്ററിട്ടതും മെഡിക്കല്‍ കോളെജിലെ ഡോക്ടര്‍മാരാണ്. എന്നിട്ടും വ്യാജ പ്ലാസ്റ്റെറെന്ന് പറഞ്ഞ് ആ വനിതയെ കണക്കറ്റ് കളിയാക്കി .അതും പോരാഞ്ഞിട്ട് സൈബര്‍ സഖാക്കള്‍ മോര്‍ഫ് ചെയ്ത എക്‌സ റേയും പ്രചരിപ്പിച്ചു. ഒടുവില്‍ ചികിത്സിച്ച ഡോക്ടര്‍ക്ക് മാധ്യമങ്ങളോട് പറയേണ്ടി വന്നു. സൈബറിടത്തില്‍ പ്രചരിക്കുന്നത് കെ.കെ.രമയുടെ എക്‌സ് റേയ്‌ല്ലെന്ന്.

സമൂഹമാധ്യമങ്ങളില്‍ കെ.കെ.രമയുടേതെന്ന പേരില്‍ പ്രചരിച്ച കൈയുടെ എക്‌സ്‌റേ വ്യാജമാണെന്ന് ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ അറിയിച്ചതായി കെ.കെ.രമ പറഞ്ഞു. .തുടര്‍ പരിശോധനയ്ക്കായി ഇന്ന് ജനറല്‍ ആശുപത്രിയിലെത്തിയപ്പോഴാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യങ്ങള്‍ കെ.കെ.രമ ഡോക്ടറെ കാണിച്ചത്. ഇതു രമയുടെ എക്‌സ്‌റേ അല്ലെന്നും പേര് അടക്കമുള്ള വിവരങ്ങള്‍ കൂട്ടിച്ചേര്‍ത്തത് ആണെന്നും ഡോക്ടര്‍ അറിയിച്ചു. ലിഗമെന്റിനു പരുക്കുണ്ട്. എത്രത്തോളം പരുക്ക് ഉണ്ടെന്നറിയാന്‍ എംആര്‍ഐ സ്‌കാന്‍ നടത്തണമെന്ന് ഡോക്ടര്‍ പറഞ്ഞു. അതുവരെ പ്ലാസ്റ്റര്‍ തുടരാനും നിര്‍ദേശിച്ചു. സ്‌കാനിനുശേഷം തുടര്‍ ചികില്‍സ തീരുമാനിക്കാമെന്നാണ് ഡോക്ടര്‍ അറിയിച്ചതെന്ന് കെ.കെ.രമയുടെ ഓഫിസ് അറിയിച്ചു.

നിയമസഭാ സമ്മേളനത്തിനിടെ സ്പീക്കറുടെ ഓഫിസ് ഉപരോധിക്കുന്നതിനിടെയാണ് കെ.കെ.രമ അടക്കമുള്ള പ്രതിപക്ഷ എംഎല്‍എമാര്‍ക്കും വാച്ച് ആന്‍ഡ് വാര്‍ഡിനും പരുക്കേറ്റത്. 7 പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെയും രണ്ട് ഭരണപക്ഷ എംഎല്‍എമാര്‍ക്കും വാച്ച് ആന്‍ഡ് വാര്‍ഡിനും എതിരെയും കേസ് എടുത്തിരുന്നു. ക്രൂരമായ വിനോദം എന്ന് വിശേഷിപ്പിക്കാവുന്ന ഇത്തരം വ്യാജ പ്രചരണങ്ങളിലൂടെ നഷ്ടപ്പെടുന്നത് കേരളത്തിന്റെ മൂല്യബോധമാണെന്ന് രാഷ്ട്രീയക്കാര്‍ ഇനിയെങ്കിലും തിരിച്ചറിയേണ്ടതാണ്. ഇത്തരം വ്യജസന്ദേശങ്ങള്‍ സൃഷ്ടിക്കുന്നവര്‍ ഏത് രാഷ്ട്രീയ പാര്‍ട്ടിയായാലും ന്യായീകരിക്കാത്ത ബഹുഭൂരിപക്ഷ ജനയുണ്ടെന്നറിയുന്നതും നല്ലതാണ്.

സൈബറിടങ്ങളില്‍ സിപിഎമ്മിന്റെ ഇത്തരം അവകാശ വാദങ്ങളും നുണ പ്രചരണങ്ങളും അവഗണിക്കുകയാണ് യുവതലമുറ പോലും. സാമാന്യ മര്യാദയുടെ അതിര്‍ വരമ്പുകള്‍ കടന്നു നടത്തുന്ന ഇത്തരം പരാക്രമങ്ങള്‍ നിയന്ത്രിക്കേണ്ട നേതാക്കളാകട്ടെ ഇതിലും വലിയ നുണകളാണ് പ്രചരിപ്പിക്കാന്‍ വെമ്പല്‍ കൊള്ളുന്നത്. രാഷ്ട്രീയ ആശയ ദാരിദ്ര്യത്തിന്റെ കാലത്ത് പാപ്പരാസികളേക്കാള്‍ രാഷ്ട്രീയക്കാര്‍ ഗതികേടുമെന്ന് നേരത്തെ പറഞ്ഞുവെച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുന്നേറ്റം... സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി  (4 minutes ago)

Karnataka-bus-conductor കണ്ടക്ടർക്ക് സസ്പെൻഷൻ  (19 minutes ago)

ഷെഹനയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്... ഷെഹനയുടേത് തൂങ്ങിമരണം തന്നെ, ഷെഹന ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം....  (26 minutes ago)

ഓണവിപണി നടത്തിപ്പിന് സപ്ലൈകോയ്ക്ക് 200 കോടി... എ.എ.വൈ വിഭാഗത്തിന് ഓണക്കിറ്റിന് 53 കോടി...  (37 minutes ago)

Minister Bindhu Krishna വഴിവിട്ട് ഓൺലൈൻ ചാനലുകൾ,  (47 minutes ago)

പദ്മശ്രീ പുരസ്‌കാര ജേതാവും നോക്കുവിദ്യ പാവകളി കലാകാരിയുമായ മോനിപ്പള്ളി മൂഴിക്കൽ പങ്കജാക്ഷി അന്തരിച്ചു...  (55 minutes ago)

ആസ്‌ട്രേലിയയിൽ നിരവധി ഒഴിവുകൾ ലോകത്തിലെ ഏറ്റവും ഉയർന്ന മിനിമം വേതനം!! മലയാളികൾ കോളടിച്ചു !  (59 minutes ago)

തർക്കത്തിനൊടുവിൽ കൊലപാതകം.... പിതാവിനെ ഇരുമ്പുവടി കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ  (1 hour ago)

പശ്ചിമേഷ്യൻ കടൽമേഖലയിൽ സുരക്ഷാ പ്രതിസന്ധി... വിദേശക്കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷക്കായി നിർണായക പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ  (1 hour ago)

‘Kamikaze Dolphins’ തകരുമോ യുഎസ് കപ്പലുകൾ  (1 hour ago)

വിയറ്റ്‌നാം ബോട്ടപകടം.. മരിച്ച കൊട്ടാരക്കര സ്വദേശികളുടെ സംസ്കാരം ഇന്ന്...  (1 hour ago)

ലോകകപ്പിന്റെ രണ്ടാം സെമിയിൽ നിലവിലെ ചാംപ്യന്മാരായ അർജന്റീന മുൻ ചാംപ്യന്മാരായ ഇംഗ്ലണ്ടിനെ നേരിടും...  (1 hour ago)

ശക്തമായ കാറ്റിൽ പാരച്യൂട്ടിന് നിയന്ത്രണം നഷ്ടപ്പെട്ടു... അമേരിക്കയിലെ മസാച്യുസെറ്റ്സിൽ സാഹസിക വിനോദമായ സ്കൈ ഡൈവിങ്ങിനിടെ അപകടം... ഇന്ത്യൻ യുവാവിന് ദാരുണാന്ത്യം  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർദ്ധനവ്....  (2 hours ago)

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ട് കോടിയോളം രൂപ വില വരുന്ന സ്വർണവുമായി തമിഴ്നാട് സ്വദേശികളായ ദമ്പതിമാർ പിടിയിൽ  (2 hours ago)

Malayali Vartha Recommends