കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടു... സംസ്ഥാനത്ത് നാളെ റമദാന്‍ നോമ്പ് ആരംഭിക്കും

സംസ്ഥാനത്ത് നാളെ റമദാന്‍ വ്രതാരംഭം. കോഴിക്കോട് കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടെതോടെയാണ് സംസ്ഥാനത്ത് നാളെ നോമ്പ് ആരംഭിക്കുക. കാപ്പാട്, കുളച്ചല്‍ എന്നിവിടങ്ങളില്‍ മാസപ്പിറ കണ്ടു. അതുകൊണ്ട് തന്നെ നാളെ റമദാന്‍ ഒന്ന് ആയിരിക്കുമെന്ന് പാണക്കാട് സാദിഖലി തങ്ങള്‍ പ്രഖ്യാപിച്ചു.
മാസപ്പിറ കണ്ടതിനാല്‍ വ്യാഴാഴ്ച റമസാന്‍ ഒന്നായിരിക്കും എന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, പാളയം ഇമാം വിപി ശുഹൈബ് മൗലവി, കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി എന്നിവര്‍ അറിയിച്ചു.
ഇന്നലെ എവിടെയും മാസപ്പിറവി ദൃശ്യമാവാത്തതിനെ തുടര്‍ന്ന് റമദാന്‍ വ്രതം വ്യാഴാഴ്ച ആരംഭിക്കുമെന്ന് ഗള്‍ഫ് രാജ്യങ്ങള്‍ വ്യക്തമാക്കിയിരുന്നു. സൗദി അറേബ്യ, യുഎഇ, ഖത്തര്‍, കുവൈത്ത്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളാണ് വ്യാഴാഴ്ച റമദാന്‍ നോമ്പിന് തുടക്കമാകുമെന്ന് അറിയിച്ചത്.
https://www.facebook.com/Malayalivartha

























